HOME /NEWS /Buzz / വധു വിവാഹ ആഘോഷത്തിനിടെ ആകാശത്തേക്ക് വെടിവെച്ചു; മധുവിധു കാലത്ത് പൊലീസ് സ്റ്റേഷൻ കയറിയിറങ്ങാം

വധു വിവാഹ ആഘോഷത്തിനിടെ ആകാശത്തേക്ക് വെടിവെച്ചു; മധുവിധു കാലത്ത് പൊലീസ് സ്റ്റേഷൻ കയറിയിറങ്ങാം

Video grab of bride firing shots in the air. (Credit: Twitter)

Video grab of bride firing shots in the air. (Credit: Twitter)

രൂപ പാണ്ഡെ എന്ന യുവതി ഇവരുടെ വിവാഹ ആഘോഷത്തിനിടെയാണ് ആകാശത്തേക്ക് വെടിയുതിർത്തത്. ഉത്തർപ്രദേശിലെ ജെത്വരാ മേഖലയിൽ ഞായറാഴ്ച്ച ആയിരുന്നു ഇവരുടെ വിവാഹം.

  • Share this:

    വിവാഹ ആഘോഷത്തിന്റെ ഭാഗമായി ആകാശത്തേക്ക് വെടിയുതിർത്ത വധുവിന് എതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് ഉത്തർപ്രദേശ് പൊലീസ്. വധു തോക്ക് ഉപയോഗിച്ച് ആകാശത്തേക്ക് വെടിയുതിർക്കുന്നതിന്റെ വീഡിയോ വൈറലായതിന് പിന്നാലെയാണ് നടപടിയുമായി പൊലീസ് രംഗത്ത് എത്തുന്നത്.

    രൂപ പാണ്ഡെ എന്ന യുവതി ഇവരുടെ വിവാഹ ആഘോഷത്തിനിടെയാണ് ആകാശത്തേക്ക് വെടിയുതിർത്തത്. ഉത്തർപ്രദേശിലെ ജെത്വരാ മേഖലയിൽ ഞായറാഴ്ച്ച ആയിരുന്നു ഇവരുടെ വിവാഹം. വേദിയിലേക്ക് മാല ആണിയുന്നതിനായി പോകുന്നതിന് തൊട്ട് മുമ്പാണ് വെടിയുതിർത്തത് എന്നും വധുവിന്റെ അമ്മാവനായ രമിൺ വാസ് പാണ്ഡെയുടെ കയ്യിലുണ്ടായിരുന്ന ലൈസൻസുള്ള തോക്കാണ് ഇതിന് ഉപയോഗിച്ചത് എന്നും പൊലീസ് സൂപ്രണ്ട് അശോക് തോമർ പറഞ്ഞു.

    ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളും ആയുധ ആക്ട്, എപ്പിഡമിക്ക് ആക്ട് എന്നിവയും ചേർത്താണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്നും പൊലീസ് സൂപ്രണ്ട് അശോക് കുമാർ വിശദീകരിച്ചു. വെടിയുതിർക്കാൻ ഉപയോഗിച്ച തോക്കിൻ്റെ ലൈസൻസ് റദ്ദാക്കി. ഇത് കണ്ടുകെട്ടാനുള്ള നിർദേശവും പൊലീസിന് നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

    കോവിഡ് 19 നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ 25 പേർക്ക് മാത്രമാണ് ഉത്തർപ്രദേശിൽ നിലവിൽ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാനാവുക. എന്നാൽ വിവാഹത്തിൽ ധാരാളം പേർ പങ്കെടുത്തിരുന്നു എന്ന് വീഡിയോയിൽ വ്യക്തമാണ്. വിവാഹ ആഘോഷങ്ങൾക്കിടെയും മറ്റും ആകാശത്തേക്ക് വെടിയുതിർക്കുക എന്നത് വടക്കേ ഇന്ത്യയിൽ സാധാരണമാണ്.വിവാഹ ചടങ്ങുകൾക്കിടെ വരനാണ് സാധാരണയായി ആകാശത്തേക്ക് വെടിയുതിർക്കാറ്.

    2019 ഡിസംബറിലാണ് ആഘോഷങ്ങൾക്കിടെ തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുന്നത് നിരോധിച്ചു കൊണ്ടുള്ള നിയമം പാർലമെന്റ് പാസാക്കിയത്. ആയുധ നിയമത്തിൽ ഭേദഗതി വരുത്തിയാണ് ഇത്തരം രീതികൾ സർക്കാർ നിരോധിച്ചത്. നിയമ ലംഘനത്തിന് രണ്ട് വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും വരെ ലഭിക്കാൻ നിയമം വ്യവസ്ഥ ചെയ്യുന്നു. വിവാഹത്തിന് പുറമേ മതപരമായ ആഘോഷങ്ങളുൾപ്പടെ പൊതു ജനങ്ങൾ ഒന്നിച്ചു കൂടുന്ന ഇടങ്ങളിൽ വെടിയുതിർത്തുള്ള ആഘോഷം നിരോധിച്ചിട്ടുണ്ട്.

    Also Read- 105 കി.മീ. വേഗതയിൽ ചീറിപ്പായുന്ന 'ഡ്രൈവറില്ലാ ടെസ്ല കാറിൽ' മദ്യപിച്ചും നൃത്തമാടിയും യാത്ര

    വെടിയുതിർക്കുന്നതിനിടെ ധാരാളം ആപകടങ്ങൾ റിപ്പോർട്ട് ചെയ്തതിൻ്റെ പശ്ചാത്തലത്തിലാണ് സർക്കാർ നിയമ നിർമ്മാണവുമായി മുന്നോട്ട് വന്നത്. ആളുകളുടെ മരണങ്ങൾക്ക് പോലും ഇത് കാരണമാകാറുണ്ട്. നിയമം പാസാക്കിയ 2019 ഡിസംബറിലും മുസാഫർ നഗറിൽ വിവാഹ ആഘോഷത്തിനിടെ ഒരു യുവതി കൊല്ലപ്പെട്ടിരുന്നു. വിവാഹ ചടങ്ങുകൾക്കിടെ വധുവിനെ സഹായിക്കാനായി എത്തിയ യുവതിയാണ് അബദ്ധത്തിൽ വെടിയുണ്ടയേറ്റ്  കൊല്ലപ്പെട്ടത്.

    Also Read- വിവാഹസൽക്കാരത്തിൽ ചിക്കൻ പീസ് കുറഞ്ഞു; വധുവിനെതിരെ അതിഥികൾ

    ആൾക്കൂട്ടത്തിന് നടുവിൽ വച്ച് ആകാശത്തേക്ക് വെടിയുതിർക്കുന്ന സമയങ്ങളിൽ ഒരേ സമയം ഒന്നിൽക്കൂടുതൽ പേർക്ക് പരിക്ക് പറ്റുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്യാറുണ്ട്. ശക്തമായ നിയമ നിർമ്മാണത്തിലൂടെ ഇവ കുറച്ച് കൊണ്ടുവരാനാകും എന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. എന്നാൽ പ്രദേശികമായി നിയമം പ്രാബല്യത്തിൽ കൊണ്ടു വരിക എന്നത് വെല്ലുവിളി നിറഞ്ഞതാണ്. വിവാഹ ചടങ്ങുകൾക്കിടെ ആകാശത്തേക്ക് വെടിയുതിർക്കുക എന്നത് അഭിമാന പ്രശ്നമായാണ് പലരും കണക്കാക്കുന്നത്.

    First published:

    Tags: Gunfire, Uttar Pradesh, Wedding