നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video| ഇടിയോടിടി! പന്ത്രണ്ടുകാരിയുടെ പഞ്ചിൽ മരം രണ്ടായി മുറിഞ്ഞു; ഉരുക്ക് വാതിൽ ഞണുങ്ങി; വീഡിയോ വൈറൽ

  Viral Video| ഇടിയോടിടി! പന്ത്രണ്ടുകാരിയുടെ പഞ്ചിൽ മരം രണ്ടായി മുറിഞ്ഞു; ഉരുക്ക് വാതിൽ ഞണുങ്ങി; വീഡിയോ വൈറൽ

  ഇവ്നികയുടെ ഇടിയേറ്റ് മരം രണ്ടായി മുറിഞ്ഞു വീഴുന്നതും ഉരുക്ക് ഡോർ ഞണുങ്ങുന്നതും വീഡിയോയിൽ കാണാം.

  • Share this:
   പന്ത്രണ്ടാം വയസിൽ 'ലോകത്തിലെ ഏറ്റവും ശക്തയായ പെൺകുട്ടി' (world's strongest girl) എന്ന ഖ്യാതി ലഭിച്ചിരിക്കുകയാണ് റഷ്യക്കാരിയായ ഇവ്നിക‌യ്ക്ക്. വലിയ മരത്തിലും ഉരുക്ക് വാതിലിലും യാതൊരു ഭാവഭേദവും കൂടാതെ മുഷ്ടി ചുരുട്ടി ശക്തിയായി ഇടിക്കുന്ന ഇവ്നിക സാദ്വാകാസിന്റെ വീഡിയോ വൈറലായിരിക്കുകയാണ്. ഇവ്നികയുടെ ഇടിയേറ്റ് മരം രണ്ടായി മുറിഞ്ഞു വീഴുന്നതും ഉരുക്ക് ഡോർ ഞണുങ്ങുന്നതും വീഡിയോയിൽ കാണാം.

   അച്ഛൻ റുസ്ട്രം സാദ്വാകാസ് ആണ് കുഞ്ഞും നാൾ മുതൽ ഇവ്നികയെ ബോക്സിങ് പരിശീലിപ്പിക്കുന്നത്. അഞ്ച് വർഷം മുൻപാണ് കുഞ്ഞു ഇവ്നിക ശ്രദ്ധിക്കപ്പെടുന്നത്. ഒരു മിനിറ്റിനുള്ളിൽ 100 പഞ്ചുകൾ ചെയ്യുന്ന വീഡിയോ പുറത്തുവന്നതോടെയായിരുന്നു ഇത്. അന്ന് കേവലം എട്ടുവയസായിരുന്നു ഇവ്നികയ്ക്ക്.

   മകളുടെ ബോക്സിങ്ങിലെ അപാരമായ കഴിവ് കുഞ്ഞുംനാളിൽ തന്നെ അച്ഛൻ തിരിച്ചറിഞ്ഞു. ഇപ്പോൾ 12ാം വയസിൽ അതിവേഗത്തിലും ശക്തിയിലും പഞ്ച് ചെയ്യാനുള്ള അസാധാരണമായ മികവ് ഇവ്നിക പ്രകടിപ്പിക്കുന്നുണ്ട്. ആഴ്ചയിൽ 5 ദിവസവും ബോക്സിങ് പരിശീലനം മുടക്കാറില്ല.

   ഏറ്റവും പുതിയ വീഡിയോയിലാണ് 12 കാരി മരത്തെ മുഷ്ടികൊണ്ട് രണ്ടായി പിളർത്തുന്നത്.

   വീഡിയോ കാണാം:   ഇവ്നികയും സഹോദരങ്ങളും വീടിന്റെ ചുറ്റിലുമുള്ള മരങ്ങളിലാണ് പരിശീലനം നടത്തുന്നത്. പഞ്ചിങ് ബോക്സിന് പകരമാണ് മരങ്ങളിൽ പരിശീലനം നടത്തുന്നതെന്ന് ദി സൺ റിപ്പോർട്ട് ചെയ്യുന്നു. അതുമാത്രമല്ല, ഇൻസ്റ്റഗ്രാമിലെ മറ്റൊരു വീഡിയോയിൽ ഇവ്നിക ഉരുക്ക് ഡോർ ഇടിച്ചു ഞണുക്കുന്നതും കാണാം.

   “എനിക്ക് ബോക്സിംഗ് ഇഷ്ടമാണ്, കാരണം ഞാൻ ഞാൻ ശക്തമായി ഇടിക്കുമ്പോൾ, അത് ഉണ്ടാക്കുന്ന ശബ്ദം എനിക്ക് ഇഷ്ടമാണ്. ഞാൻ വേഗത്തിൽ അടിക്കുന്നതും എന്റെ കാലുകൾ അതിനൊപ്പം ചലിക്കുന്നതും എനിക്കിഷ്ടമാണ്,” - മുൻപ് മെയിൽ ഓൺലൈന് നൽകിയ അഭിമുഖത്തിൽ ഇവ്നിക പറയുന്നു.
   “പിന്നെ ഞാൻ പഞ്ചുകൾ ചെയ്യുമ്പോൾ, വേഗത വളരെയധികം ശ്രദ്ധിക്കുന്നു,” കുഞ്ഞ് താരം കൂട്ടിച്ചേർത്തു.
   മറ്റ് കുട്ടികൾക്കൊപ്പം പരിശീലനം നടത്തുമ്പോഴാണ് മകളുടെ കഴിവ് താൻ ശ്രദ്ധിച്ചതെന്ന് റുസ്ട്രം സാദ്വകാസ് പറഞ്ഞു. തന്നെക്കാൾ പ്രായമുള്ള വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ജോലികൾപോലുിം അവൾ ചെയ്യാൻ തുടങ്ങിയെന്ന് അദ്ദേഹം പറഞ്ഞു.

   “ഞാൻ അവളുടെ കഴിവ് ആദ്യം ശ്രദ്ധിച്ചത് ഞാൻ മറ്റ് കുട്ടികൾക്കൊപ്പം പരിശീലനം നടത്തുകയും അവൾ അരികിൽ നിൽക്കുകയും ചെയ്തപ്പോഴാണ്. ഇളയ കുട്ടികളെ ഞാൻ ശ്രദ്ധിച്ചിരുന്നില്ല, എന്നാൽ മുതിർന്നവർക്കായി ഞാൻ നിശ്ചയിച്ച ടാസ്‌ക് ഇവ്‌നിക ചെയ്യാൻ തുടങ്ങി," റുസ്‌ട്രം പറഞ്ഞു.
   Published by:Rajesh V
   First published: