‘രാജ്യം വിജയിക്കും, കൊറോണ തോൽക്കും‘; കട്ടിലുകളിൽ കോവിഡ് സന്ദേശങ്ങൾ നെയ്ത് കലാകാരൻ
- Published by:user_57
- news18-malayalam
Last Updated:
'ഞാൻ ഇത് എന്റെ രാജ്യത്തിനായി ചെയ്യുന്ന സേവനമാണ്' എന്നാണ് ഇദ്ദേഹം പറയുന്നത്
കോവിഡ് മഹാമാരിയോട് രാജ്യം പോരാടാൻ തുടങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞു. ഈ പ്രതികൂല സമയത്ത്, കോവിഡ് മുൻകരുതൽ നടപടികളെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ നിരവധി കലാകാരന്മാർ മുന്നോട്ട് വന്നിട്ടുണ്ട്. പെയിന്റിംഗുകൾ, ഗ്രാഫിക്സ്, പോസ്റ്ററുകൾ എന്നിവ ജനങ്ങളിൽ കോവിഡിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള ഒരു ജനപ്രിയ മാർഗമായി തന്നെ മാറി. ഇതിനിടെയാണ് രാജസ്ഥാനിലെ ജോധ്പൂരിൽ കട്ടിലിൽ കോവിഡ് പ്രതിരോധ സന്ദേശങ്ങൾ നെയ്ത് ശ്രാവൺ എന്ന കലാകാരൻ വ്യത്യസ്തനാകുന്നത്.
ഉപജീവനത്തിനായി കട്ടിലുകൾ നെയ്യുന്ന ഈ മനുഷ്യൻ തന്റെ തൊഴിലിനൊപ്പം ആളുകൾക്ക് കോവിഡ് ബോധവത്ക്കരണ സന്ദേശങ്ങൾ കൂടിയാണ് കൈമാറുന്നത്. ‘രണ്ടടി ദൂരം, മാസ്ക് മുഖ്യം, രാജ്യം വിജയിക്കും, കൊറോണ തോൽക്കും‘ എന്നിങ്ങനെയുള്ള സന്ദേശങ്ങളാണ് കട്ടിലിൽ നെയ്യുന്നത്. ഈ കട്ടിലുകൾ കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാൻ ആളുകളെ നിരന്തരം ഓർമ്മിപ്പിക്കുമെന്നും അവർക്ക് പ്രചോദനം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുറേ വർഷങ്ങളായി താൻ കട്ടിലുകൾ ഉണ്ടാക്കുന്നുണ്ടെങ്കിലും ഇത്തവണ കോവിഡ് മഹാമാരിയെക്കുറിച്ച് ആളുകളിൽ അവബോധം സൃഷ്ടിക്കുന്നതിനുള്ള സന്ദേശങ്ങൾ കൂടി കട്ടിലിൽ നെയ്തെടുക്കാൻ തുടങ്ങിയെന്ന് ശ്രാവൺ പറയുന്നു. "ഞാൻ ഇത് എന്റെ രാജ്യത്തിനായി ചെയ്യുന്ന സേവനമാണെന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
ജൂൺ 12ന് രാജസ്ഥാനിൽ 16 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിൽ ജോധ്പൂരിൽ മൂന്ന്, അൽവാർ, ഗംഗനഗർ, ജയ്പൂർ, ഉദയ്പൂർ എന്നിവിടങ്ങളിൽ രണ്ടു വീതവും, ബാരൻ, ഭിൽവാര, ബിക്കാനീർ, ബുണ്ടി, ജയ്സാൽമീർ എന്നിവിടങ്ങളിൽ ഒന്ന് വീതവും മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജൂൺ 13 ന് സംസ്ഥാനത്ത് 308 പുതിയ കോവിഡ് കേസുകൾ രജിസ്റ്റർ ചെയ്തു. ഇതോടെ രാജസ്ഥാനിലെ ആകെ കോവിഡ് കേസുകൾ 9,49,684 ആയി. ജൂൺ 13 ന് വൈകുന്നേരം 7 മണി വരെ ഏഴു മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1260 പേർ ഈ ദിവസം കോവിഡ് മുക്തരായി.
advertisement
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 70,421 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയിൽ കേസുകളുടെ എണ്ണം കുറഞ്ഞു വരുന്ന പ്രവണതയാണ് കാണിക്കുന്നത്. 74 ദിവസത്തിനുള്ളിൽ ഏറ്റവും കുറഞ്ഞ ഏകദിന കോവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ മൊത്തം കേസുകൾ 2,95,10,410 ആയി ഉയർന്നപ്പോൾ പ്രതിദിന പോസിറ്റീവ് നിരക്ക് 4.72 ശതമാനമാണ്. ഏപ്രിൽ ഒന്നിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. നിലവിൽ 9,73,158 സജീവ കേസുകളാണുള്ളത്. രോഗപരിശോധനകളും വിട്ടുവീഴ്ചയില്ലാതെ തുടരുന്നുണ്ട്. കോവിഡ് കേസുകൾ ഗണ്യമായി കുറയുന്നുണ്ടെങ്കിലും മരണസംഖ്യ വർധിച്ചു വരുന്നതാണ് രാജ്യത്ത് ആശങ്ക ഉയർത്തുന്നത്.
advertisement
Summary: A man, who weaves cots for a living is using his craft to send across positive messages to people. He also spreads awareness about COVID-19 through the same
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 17, 2021 1:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
‘രാജ്യം വിജയിക്കും, കൊറോണ തോൽക്കും‘; കട്ടിലുകളിൽ കോവിഡ് സന്ദേശങ്ങൾ നെയ്ത് കലാകാരൻ