Guinness world record | കണ്ണുകെട്ടി ഒരു മിനിട്ടിൽ പൊട്ടിച്ചത് 49 തേങ്ങകൾ; ലോകറെക്കോഡ് നേടി ആന്ധ്രാ സ്വദേശികൾ
- Published by:Asha Sulfiker
- news18-malayalam
Last Updated:
കറുത്ത തുണി കൊണ്ട് കണ്ണുമൂടിയെത്തിയ ശിഷ്യൻ, കൃത്യമായ നിര പാലിച്ച് ചുറ്റിക ഉപയോഗിച്ച് തേങ്ങകൾ അടിച്ചു പൊട്ടിക്കുകയായിരുന്നു.
ഹൈദരാബാദ്: കണ്ണുകെട്ടി തേങ്ങ പൊട്ടിച്ച് ലോക റെക്കോഡ് നേടി ആന്ധ്രാസ്വദേശികൾ. നെല്ലൂർ നിന്നുള്ള മാർഷ്യൽ ആർട്സ് മാസ്റ്റർ പ്രഭാകര്‍ റെഡ്ഡി വിദ്യാർഥി ബോയില്ല രാകേഷ് എന്നിവരാണ് അപൂർവ്വ പ്രകടനം നടത്തി ലോകറെക്കോഡ് സ്വന്തമാക്കിയത്.
Also Read-Don’t Look Up| ലിയോനാർഡോ ഡികാപ്രിയോ മുതൽ മെറിൽ സ്ട്രീപ് വരെ; താര സമ്പന്നം 'ഡോണ്ട് ലുക്ക് അപ്പ്'
നിലത്തു കിടക്കുന്ന മാസ്റ്ററുടെ ശരീരത്തോട് ചേർത്താണ് തേങ്ങകൾ വരി വരിയായി പല ഭാഗത്തായി അടുക്കി വച്ചിരുന്നത്. കറുത്ത തുണി കൊണ്ട് കണ്ണുമൂടിയെത്തിയ ശിഷ്യൻ, കൃത്യമായ നിര പാലിച്ച് ചുറ്റിക ഉപയോഗിച്ച് തേങ്ങകൾ അടിച്ചു പൊട്ടിക്കുകയായിരുന്നു. ഒരു മിനിറ്റുള്ളിൽ നാൽപ്പത്തിയൊമ്പത് തേങ്ങകളും പൊട്ടിച്ച് ഇരുവരും നേടിയെടുത്തത് ലോക റെക്കോഡായിരുന്നു.
advertisement

ബോയില്ല രാകേഷ് ,മാസ്റ്റർ പ്രഭാകർ റെഡ്ഡി
ഇക്കഴിഞ്ഞ സെപ്റ്റംബർ പതിനഞ്ചിനാണ് ഈ സാഹസിക പ്രകടനം നടന്നത്. മാസ്റ്ററുടെയും ശിക്ഷന്‍റെയും അഭ്യാസ വീഡിയോ ഗിന്നസ് വേൾഡ് റെക്കോഡ്സ് അധികൃതർ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ഈ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.
പ്രകടനത്തിന്‍റെ ഒരുക്കങ്ങൾ മുതലുള്ള ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. കണ്ണടച്ച് മുകളിൽ ഉപ്പു വച്ചശേഷമാണ് മാസ്റ്ററുടെ കണ്ണ് കറുത്ത തുണി കൊണ്ടു മൂടുന്നത്. ഒരു സെക്കൻഡ് പോലും കണ്ണുകൾ തുറക്കാനാകില്ലെന്ന് ഉറപ്പു വരുത്താനാണിത്. ഇതിനു ശേഷം നിലത്തു കിടക്കുന്ന രാകേഷിന്‍റെ അരികിലെത്തി തേങ്ങകൾ അടിച്ചു പൊട്ടിക്കുകയാണ്.
advertisement
Also Read-Viral Video| അശ്രദ്ധമായ ഡ്രൈവിംഗ്; തടഞ്ഞ പൊലീസുകാരനെ ബോണറ്റിൽ ഇടിച്ചിട്ട് കാറുമായി പാഞ്ഞ് ഡ്രൈവർ
ആറ് മാസത്തെ കഠിന പരീശീലനത്തിനൊടുവിലാണ് ഇത്തരമൊരു അഭ്യാസം വിജയകരമായി നടത്തിയതെന്നാണ് പ്രഭാകർ പറയുന്നത്. '35 തേങ്ങകളായിരുന്നു ഞങ്ങളുടെ ലക്ഷ്യം. എന്നാൽ അതില്‍ക്കൂടുതൽ ഞങ്ങളെക്കൊണ്ട് സാധിച്ചു' എന്നായിരുന്നു വാക്കുകൾ. ഒരു മിനിറ്റിൽ 35 തേങ്ങകൾ പൊട്ടിച്ച കരംജിത്ത് സിംഗ്, കവൽജിത്ത് സിംഗ് എന്നിവരുടെ റെക്കോഡാണ് ഇരുവരും ചേർന്ന് തകർത്തത്.
advertisement
ഇതിനു മുമ്പും ഒറ്റയ്ക്കും കൂട്ടായും പല റെക്കോഡുകളും നേടിയിട്ടുള്ളവരാണ് പ്രഭാകറും രാകേഷും. വാരിയര്‍ മോങ്ക് മുപ്പത്തിയാറാം തലമുറയിൽ പെട്ട പ്രഭാകർ റെഡ്ഡി. ചൈനയിൽ ഷാവോലിൻ ടെമ്പിളിൽ നിന്നാണ് മാര്‍ഷൽ ആർട്സ് അഭ്യസിച്ചത്.
പ്രകടത്തിനായി പൊട്ടിച്ച തേങ്ങകൾ തെരുവിലെ മൃഗങ്ങൾക്ക് കഴിക്കാൻ കൊടുത്തുവെന്നും വീഡിയോയിൽ പരാമർശിക്കുന്നുണ്ട്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 15, 2020 11:27 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Guinness world record | കണ്ണുകെട്ടി ഒരു മിനിട്ടിൽ പൊട്ടിച്ചത് 49 തേങ്ങകൾ; ലോകറെക്കോഡ് നേടി ആന്ധ്രാ സ്വദേശികൾ