'ഫാൻബോയ് മൊമന്റ്'; കുഞ്ചാക്കോ ബോബന് മമ്മൂട്ടിയുടെ 'സ്റ്റാർ ക്ലിക്ക്'
- Published by:Sarika KP
- news18-malayalam
Last Updated:
മമ്മുട്ടിക്കായി പോസ് ചെയ്യുകയും ക്ലിക്കിന് ശേഷം അത് ആസ്വദിക്കുകയും ചെയ്യുകയാണ് വിഡിയോയിൽ കുഞ്ചാക്കോ ബോബൻ.
മെഗസറ്റാര്‍ മമ്മൂട്ടി എടുക്കുന്ന പല ചിത്രങ്ങളും വാർത്തകളിൽ ഇടം നേടാറുണ്ട്. അതിൽ സഹപ്രവർത്തകർ മുതൽ പ്രകൃതി ദൃശ്യങ്ങള്‍ വരെയുണ്ട്.ക്യാമറയ്ക്ക് പിന്നിൽ മെഗാ സറ്റാർ മമ്മൂട്ടി എന്ന ഭാഗ്യം ലഭിച്ചതിൻരെ സന്തോഷം പങ്കിട്ട് സിനിമ താരങ്ങളിൽ പലരും എത്താറുണ്ട്. ഇത്തരത്തിൽ ഒരു ക്ലിക്കെടുത്തതാണ് ഇപ്പോൾ വൈറലാകുന്നത്.
ക്യാമറയ്ക്ക് പിന്നിൽ മമ്മുട്ടി എന്ന ഭാഗ്യം ലഭിച്ചവരുടെ കൂട്ടത്തിൽ താനും ഉണ്ടെന്ന് പറഞ്ഞ് എത്തുകയാണ് കുഞ്ചാക്കോ ബോബനും. മമ്മൂട്ടി ഫോട്ടോ എടുക്കുന്ന വീഡിയോ പങ്കുവെക്കുകയാണ് കുഞ്ചാക്കോ ബോബൻ. ആരാധനാപാത്രത്തിന്റെ ക്യാമറ ക്ലിക്ക് കിക്ക് ലഭിച്ച സന്തോഷത്തിലാണ് നടൻ കുഞ്ചാക്കോ ബോബൻ.
advertisement
ദ മെഗാ ഷൂട്ടർ, എന്റെ ആരാധനാപാത്രത്തിനൊപ്പം ഒരു ഫാൻ ബോയ് നിമിഷം എന്ന കുറിപ്പോടെയാണ് കുഞ്ചാക്കോ ബോബൻ വിഡിയോ പങ്കുവെച്ചത്. മമ്മുട്ടിക്കായി പോസ് ചെയ്യുകയും ക്ലിക്കിന് ശേഷം അത് ആസ്വദിക്കുകയും ചെയ്യുകയാണ് വിഡിയോയിൽ കുഞ്ചാക്കോ ബോബൻ.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
June 21, 2023 7:51 AM IST