Manoj K. Jayan| 'നീ എന്റെ ജീവിതത്തിലേകിയ വെളിച്ചത്തിന് മുന്നിൽ എത് ഈഫൽ ടവറും നിഷ്പ്രഭം'; മനോജ് കെ. ജയൻ
- Published by:Sarika N
- news18-malayalam
Last Updated:
തങ്ങളുടെ സംതൃപ്ത ജീവിതം ആരംഭിച്ചിട്ട് 14 വർഷം കഴിഞ്ഞുവെന്ന് മനോജ് കെ. ജയൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു
മലയാള സിനിമയിൽ നിരവധി ആരാധകരുള്ള നാടാണ് മനോജ് കെ. ജയൻ. നടന്റെയും ഭാര്യ ആശയുടെയും വിവാഹം കഴിഞ്ഞിട്ട് കഴിഞ്ഞ ദിവസം 14 വർഷം പൂർത്തിയായി. ഇപ്പോഴിതാ, താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഒരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. തങ്ങളുടെ സംതൃപ്ത ജീവിതം ആരംഭിച്ചിട്ട് 14 വർഷം കഴിഞ്ഞുവെന്ന് മനോജ് കെ. ജയൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. കുറിപ്പിനോടൊപ്പം ഭാര്യ ആശയോടൊപ്പം ഈഫൽ ടവറിന് മുന്നിൽ നിൽക്കുന്ന ഒരു ചിത്രവും നടൻ പങ്കുവച്ചിട്ടുണ്ട്.
മനോജ് കെ. ജയൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ,' ഞങ്ങളുടെ ഈ സംതൃപ്ത ജീവിതം ആരംഭിച്ചിട്ട് 14 വർഷം കഴിഞ്ഞു . ആശ, എന്റെ ജീവിതത്തിലേകിയ വെളിച്ചത്തിന് മുന്നിൽ എത് Eiffel tower ഉം..നിഷ്പ്രഭം. ദൈവത്തിന് നന്ദി'. നടൻ കുറിച്ചു.
advertisement
നിരവധിപേരാണ് താരങ്ങളാണ് ഇരുവർക്കും ആശംസകൾ നേർന്നത്. മനോജ് കെ. ജയന്റെ മകൾ കുഞ്ഞാറ്റ അടക്കം നിരവധിപേരാണ് ചിത്രത്തിന് കമന്റ് ഇട്ടിരിക്കുന്നത്. മൂന്നര പതിറ്റാണ്ടിലേറെ മലയാള സിനിമയിൽ സജീവമായി തുടരുന്ന താരങ്ങളിൽ ഒരാളാണ് മനോജ് കെ ജയൻ. 1988-ൽ ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത കുമിളകൾ എന്ന പരമ്പരയിലൂടെയായിരുന്നു നടൻ അഭിനയജീവിതത്തിന് തുടക്കം കുറിച്ചത്. 1987-ൽ റിലീസായ എൻ്റെ സോണിയ എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്ത് കൊണ്ടായിരുന്നു വെള്ളിത്തിരയിൽ എത്തിയത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
June 16, 2025 3:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Manoj K. Jayan| 'നീ എന്റെ ജീവിതത്തിലേകിയ വെളിച്ചത്തിന് മുന്നിൽ എത് ഈഫൽ ടവറും നിഷ്പ്രഭം'; മനോജ് കെ. ജയൻ