Nivin Pauly: വിന്റേജ് നിവിൻ ഈസ് ബാക്ക്; പുത്തൻ ചിത്രങ്ങൾ പങ്കുവച്ച് താരം

Last Updated:

താരത്തിന്റെ വമ്പൻ തിരിച്ചുവരവാണ് ഇനി നടക്കാൻ പോകുന്നതെന്ന സൂചനയാണ് ചിത്രങ്ങൾ നൽകുന്നത്

News18
News18
മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടനാണ് നിവിൻ പോളി. താരത്തിന്റെ തുടക്കസമയത്തെ ചിത്രങ്ങൾ ഒക്കെ തന്നെ വലിയ ബോക്സ്ഓഫീസ് വിജയം സ്വന്തമാക്കിയവയാണ്. ഈ അടുത്തായി റിലീസായ താരത്തിന്റെ സിനിമകൾ ഒന്നും തന്നെ തീയേറ്ററുകളിൽ പ്രതീക്ഷിച്ച വിജയം നേടിയിട്ടില്ല. തടിയുടെ പേരിലും ഏറ്റവും അധികം സൈബർ അറ്റാക്ക് നേരിട്ട താരമാണ് നിവിൻ. ഇപ്പോഴിതാ ആ പഴയ നിവിൻ തിരിച്ചെത്താൻ ഒരുങ്ങുന്നു എന്ന സൂചനകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം താരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവച്ച ചിത്രങ്ങൾ ഇപ്പോൾ വൈറലാണ്.പോസ്റ്റ് ചെയ്ത നിമിഷങ്ങൾക്കകം തന്നെ ലക്ഷകണക്കിന് ആരാധകരാണ് താരത്തിന്റെ ചിത്രങ്ങൾ കണ്ടിരിക്കുന്നത്. ഇതിനുമുൻപ് ഒരു ഫിറ്റ്നെസ് സെന്റർ ഉദ്ഘാടനം ചെയ്യാനായി നിവിൻ ഖത്തറിൽ എത്തുന്നു എന്നറിയിച്ചുകൊണ്ടുള്ള ഒരു വീഡിയോ വൈറലായിരുന്നു.
advertisement
നിവിൻ പഴയ ഫോമിലെത്തിയെന്നും വമ്പൻ തിരിച്ചുവരവാണ് ഇനി നടക്കാൻ പോകുന്നതെന്നുമാണ് ആരാധകർ കമന്റ് ഇടുന്നത്. ഇത് പ്രേമത്തിലെ ജോർജ് അല്ലേയെന്നും പലരും ചോദിക്കുന്നുണ്ട്. 'മലരേ'.. പാട്ടിലെ നിവിന്റെ ചിത്രങ്ങളും ഈ പുതിയ ചിത്രം ഒന്നിച്ച് ചേർത്താണ് പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത്.ഡിജോ ജോസ് സംവിധാനം ചെയ്ത 'മലയാളീ ഫ്രം ഇന്ത്യ' ആണ് അവസാനമായി തിയേറ്ററിലെത്തിയ നിവിൻ സിനിമ. മോശം പ്രതികരണങ്ങൾ നേടിയ സിനിമ ബോക്സ് ഓഫീസിലും വലിയ നേട്ടമുണ്ടാക്കിയില്ല. റാം സംവിധാനം ചെയ്യുന്ന 'ഏഴ് കടൽ ഏഴ് മലൈ' ആണ് ഇനി പുറത്തിറങ്ങാനുള്ള ഒരു നിവിൻ പോളി ചിത്രം. സൂരിയും അഞ്ജലിയും പ്രധാന വേഷങ്ങളിൽ എത്തുന്ന സിനിമയിൽ നിവിൻ പോളിയുടെ ഇതുവരെ കാണാത്ത തരത്തിലുള്ള വ്യത്യസ്തമായ വേഷമാണ് എന്നാണ് ട്രെയ്ലർ നൽകുന്ന സൂചന.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Nivin Pauly: വിന്റേജ് നിവിൻ ഈസ് ബാക്ക്; പുത്തൻ ചിത്രങ്ങൾ പങ്കുവച്ച് താരം
Next Article
advertisement
സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?
സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?
  • എഐഎഡിഎംകെ-ബിജെപി സഖ്യം വിജയ് യെ ചേർക്കാൻ ശ്രമിക്കുന്നു, 2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി.

  • ഇപിഎസ് വിജയ് യെ ഫോണിൽ വിളിച്ച് എൻഡിഎയിൽ സ്വാഗതം ചെയ്തു, വിജയ് പൊങ്കലിന് ശേഷം നിലപാട് വ്യക്തമാക്കും.

  • ടിവികെയുമായി സഖ്യം ചെയ്ത് ഡിഎംകെയെ അധികാരത്തിൽ നിന്ന് നീക്കാൻ എഐഎഡിഎംകെ ശ്രമം, നിരീക്ഷകർ.

View All
advertisement