'നടൻമാർ പ്രായം കുറഞ്ഞ യുവനടിമാരോടൊപ്പം അഭിനയിക്കുമ്പോള്‍ ശ്രദ്ധിക്കണം..അല്ലെങ്കിൽ പ്രേക്ഷകർക്ക് അംഗീകരിക്കാനാവില്ല'; ആർ മാധവൻ

Last Updated:

വിവാഹജീവിതത്തിലെ സമത്വത്തെക്കുറിച്ചുള്ള തന്റെ ചിന്തകളും മാധവൻ പങ്കുവെച്ചു

News18
News18
സിനിമാജീവിതത്തിൽ പ്രായത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് തെന്നിന്ത്യൻ നടൻ ആർ മാധവൻ. നടൻമാർ പ്രായം കുറഞ്ഞ യുവനടിമാരോടൊപ്പം അഭിനയിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും അല്ലെങ്കിൽ ആ കഥാപത്രത്തെ പ്രേക്ഷകർക്ക് ഉൾകൊള്ളാൻ സാധിക്കില്ലെന്നും നടൻ പറഞ്ഞു. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ 'ആപ് ജൈസാ കോയി'ൽ അഭിനയിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടന്റെ തുറന്നുപറച്ചിൽ. ചിത്രത്തിൽ 40-കാരനായ നായകന്‍ വധുവിനെ തേടുന്ന ഇതിവൃത്തമാണ് ചർച്ചചെയ്യുന്നത്.
അതേസമയം, തന്റെ യഥാർത്ഥ ജീവിതത്തിൽ സംഭവിച്ച ചില സന്ദർഭങ്ങളെക്കുറിച്ചും നടൻ സംസാരിച്ചു. "നിങ്ങളുടെ പ്രായത്തെക്കുറിച്ച് ആദ്യം വിമർശനം ലഭിക്കുന്നത് നിങ്ങളുടെ കുട്ടികളുടെ സുഹൃത്തുക്കൾ നിങ്ങളെ അങ്കിൾ എന്ന് വിളിക്കുമ്പോഴാണ്. അത് നിങ്ങളെ ഞെട്ടിക്കും, പക്ഷേ പിന്നീട് നിങ്ങൾ അതിനോട് പൊരുത്തപ്പെടേണ്ടിവരും," ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ മാധവൻ പറഞ്ഞു.
അതേസമയം, പ്രായം തന്റെ ജോലിയിലെ തീരുമാനങ്ങളെയും സ്വാധീനിച്ചിട്ടുണ്ടെന്ന് നടൻ പറയുന്നു. “നിങ്ങള്‍ സിനിമകള്‍ ചെയ്യുമ്പോള്‍ നായികമാരെ തിരഞ്ഞെടുക്കുന്നത് ശ്രദ്ധിച്ചുവേണം. കാരണം, അവര്‍ നിങ്ങള്‍ക്കൊപ്പം അഭിനയിക്കുമായിരിക്കും, പക്ഷേ ഈ നായകന്‍ സിനിമയുടേ പേരില്‍ അവര്‍ക്കൊപ്പം രസിക്കുകയാണെന്ന് കാണുന്നവര്‍ക്ക് തോന്നും. നടന്‍ അങ്ങനെ എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടുകയാണെന്ന് പ്രേക്ഷകര്‍ക്ക് തോന്നിയാല്‍ ആ കഥാപാത്രത്തോട് അവര്‍ക്കുള്ള ബഹുമാനം നഷ്ടമാകും.' -മാധവന്‍ പറഞ്ഞു
advertisement
ഒരു 22 വയസ്സുകാരനെ പോലെ ജോലി ചെയ്യാൻ തന്റെ ശരീരബലം അത്ര ശക്തമല്ല എന്ന തിരിച്ചറിവ് തനിക്കുണ്ടെന്ന് മാധവൻ പറയുന്നു. പ്രായത്തിന്റെ അനുയോജ്യതയും ഒപ്പം ജോലി ചെയ്യുന്ന ആളുകളുടെ കാര്യത്തിലും നാം എപ്പോഴും ശ്രദ്ധാലുക്കൾ ആയിരിക്കണം അദ്ദേഹം കൂട്ടിച്ചേർത്തു.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'നടൻമാർ പ്രായം കുറഞ്ഞ യുവനടിമാരോടൊപ്പം അഭിനയിക്കുമ്പോള്‍ ശ്രദ്ധിക്കണം..അല്ലെങ്കിൽ പ്രേക്ഷകർക്ക് അംഗീകരിക്കാനാവില്ല'; ആർ മാധവൻ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement