വാക്കുകൾ ദുർവ്യാഖ്യാനം ചെയ്തു; ദുരഭിമാനക്കൊലയെ ന്യായീകരിച്ചിട്ടില്ലെന്ന് നടൻ രഞ്ജിത്ത്
- Published by:Nandu Krishnan
- news18-malayalam
Last Updated:
തൻ്റെ പേരിൽ അനാവശ്യ ആരോപണം ഉന്നയിക്കരുതെന്നും ദുരഭിമാനക്കൊലകളെ ഒരാൾക്ക് എങ്ങനെ ന്യായീകരിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
തൻ്റെ വാക്കുകളെ മാധ്യമങ്ങൾ ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നു എന്നും ദുരഭിമാനക്കൊലകളെ ഒരിക്കലും ന്യായീകരിച്ചിട്ടില്ലെന്നും നടൻ രഞ്ജിത്ത് പറഞ്ഞു. തൻ്റെ പേരിൽ അനാവശ്യ ആരോപണം ഉന്നയിക്കരുതെന്നും ദുരഭിമാനക്കൊലകളെ ഒരാൾക്ക് എങ്ങനെ ന്യായീകരിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രോത്സവം, നാട്ടുരാജാവ് രാജമാണിക്യം തുടങ്ങിയ സിനിമകളിലൂടെ മലയാളിക്ക് സുപരിചിതനായ നടൻ രഞ്ജിത്ത് ദുരഭിമാനക്കൊല കുറ്റമല്ലെന്നും മാതാപിതാക്കൾക്ക് പെൺകുട്ടികളോടുള്ള സ്നേഹം കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നതെന്നും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് താരത്തിന്റെ മലക്കംമറിച്ചിൽ.
തന്റെ പുതിയചിത്രമായ കവുണ്ടം പാളയം എന്ന സിനിമയുടെ പ്രദർശനത്തിന് ശേഷം സേലത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് താരം ഇത്തരം ഒരു പ്രതികരണം നടത്തിയത്. രഞ്ജിത്തിൻ്റെ ഈ പ്രസ്താവന വിവാദങ്ങൾക്ക് വഴി വെക്കുകയും ചെയ്തിരുന്നു. രഞ്ജിത്ത് പറയുന്ന വീഡിയോയും പ്രചരിച്ചിരുന്നു. സ്വന്തം പ്രസ്താവന നിഷേധിച്ച് രംഗത്തെത്തിയ രഞ്ജിത്ത് ഒരുതരത്തിലുള്ള അക്രമങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന ആളല്ല താനെന്നും വ്യക്തമാക്കി.
മക്കൾ പോകുന്നതിന്റെ വേദന മാതാപിതാക്കൾക്ക് മാത്രമെ അറിയു എന്നും ഒരു ബൈക്ക് മോഷണം പോയാൽ എന്താണ് സംഭവിച്ചത് എന്ന് നമ്മൾ അന്വേഷിക്കില്ലേ എന്നും കുട്ടികളോട് സ്നേഹമുള്ള മാതാപിതാക്കൾ ദേഷ്യം പ്രകടിപ്പിക്കുമെന്നും അത് അക്രമം അല്ല കരുതലാണെന്നമായിരുന്നു രഞ്ജിത്ത് പറഞ്ഞത്.
advertisement
ഇത് ആദ്യമായല്ല രഞ്ജിത്ത് വിവാദങ്ങളിൽ അകപ്പെടുന്നത്. ഒരു തെരുവിൽ നിരവിധി പരിപാടികൾ നടത്തുന്ന പരിപാടിയായ ഹാപ്പിസ്ട്രീറ്റിനെക്കുറിച്ച് മുമ്പ് രഞ്ജിത്ത് സംസാരിക്കവെ ചെറിയ വസ്ത്രം ധരിച്ച് സ്ത്രീകൾ എല്ലാവരുടെയും മുന്നിൽ നൃത്തം ചെയ്യുന്നതിനെ മോശമായി പരാമർശിച്ചത് വിവാദത്തിനിടയാക്കിയിരുന്നു. ഇദ്ദേഹം സംവിധാനം ചെയ്യുന്ന സിനിമകളിലും സ്ത്രീകളെ കേവലം വസ്തു എന്ന നിലയിൽ കാണുന്ന പരാമർശങ്ങൾ ഉണ്ടെന്ന് പരാതി ഉയർന്നിരുന്നു
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Tamil Nadu
First Published :
August 12, 2024 10:29 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വാക്കുകൾ ദുർവ്യാഖ്യാനം ചെയ്തു; ദുരഭിമാനക്കൊലയെ ന്യായീകരിച്ചിട്ടില്ലെന്ന് നടൻ രഞ്ജിത്ത്