Salman Khan: ലോറന്‍സ് ബിഷ്ണോയിയുടെ പേരിൽ ഭീഷണി; സല്‍മാന്‍ ഖാന്‍റെ സെറ്റില്‍ അനുമതിയില്ലാതെ കടന്നയാൾ പോലീസ് പിടിയിൽ
- Published by:Sarika N
- news18-malayalam
Last Updated:
നടന്റെ സുരക്ഷയെ കണക്കിലെടുത്ത് അണിയറക്കാര്‍ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു
സിനിമാ ചിത്രീകരണത്തിനിടെ നടൻ സല്‍മാന്‍ ഖാന്‍റെ ഷൂട്ടിങ് സെറ്റിലേക്ക് അനുമതിയില്ലാതെ കടന്നയാളെ പോലീസ് പിടികൂടി. പ്രവേശനം തടഞ്ഞ സല്‍മാന്‍ ഖാന്‍റെ സുരക്ഷാ ഉദ്യോഗസ്ഥരോട് 'ലോറന്‍സ് ബിഷ്ണോയിയെ അറിയിക്കണോ' എന്ന് ഇയാള്‍ ചോദിച്ചതായും പോലീസ് പറയുന്നു. താരത്തിന്റെ സുരക്ഷയെ കണക്കിലെടുത്ത് അണിയറക്കാര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. ശിവാജി പാര്‍ക്ക് പോലീസ് ഉടനെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.
ലോറന്‍സ് ബിഷ്ണോയുടെ പേര് പറഞ്ഞ് പേടിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇയാള്‍ സല്‍മാന്‍ ഖാന്‍റെ ആരാധകനാണെന്നും ഷൂട്ടിങ് കാണാനായി വന്നതാണെന്നുമാണ് ചോദ്യംചെയ്യലില്‍ നിന്ന് ലഭിച്ച വിവരമെന്ന് പോലീസ് മാധ്യമങ്ങളെ അറിയിച്ചു. ഷൂട്ടിങ് സ്ഥലത്തേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടതോടെ അസ്വസ്ഥനായ ഇയാൾ ലോറന്‍സ് ബിഷ്ണോയ്‍യുടെ പേര് വെറുതെ പറയുകയായിരുന്നു എന്നാണ് പോലീസിന്റെ കണ്ടെത്തൽ. മുംബൈ സ്വദേശിയായ വ്യക്തിയുടെ പശ്ചാത്തലം പൊലീസ് പരിശോധിച്ചെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ല.
പഞ്ചാബി ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്‌ണോയുടെ തുടര്‍ച്ചയായുള്ള ഭീഷണികളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് സൽമാൻ ഖാൻ്റെ ചിത്രീകരണം. കൃഷ്ണമൃഗത്തെ വെടിവെച്ച് കൊലപ്പെടുത്തിയതിലൂടെ സല്‍മാന്‍ ഖാന്‍ തന്റെ സമൂഹത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്ന് ബിഷ്‌ണോയി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സമുദായത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തിയതിന് ക്ഷമ ചോദിക്കണമെന്നും അല്ലാത്ത പക്ഷം പ്രത്യാഘാതം നേരിടേണ്ടി വരുമെന്നുമായിരുന്നു ബിഷ്‌ണോയുടെ ഭീഷണി. തന്റെ ദേഷ്യം ഇപ്പോഴല്ലെങ്കില്‍ പിന്നെപ്പോഴെങ്കിലും തീര്‍ക്കുമെന്നും ബിഷ്ണോയി താരത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
advertisement
കഴിഞ്ഞ വര്‍ഷം ലോറന്‍സ് ബിഷ്‌ണോയി ഗുണ്ടാ സംഘത്തിലെ അംഗങ്ങള്‍ അയച്ചതെന്ന് കരുതുന്ന ഒരു ഭീഷണിക്കത്ത് സല്‍മാന്റെ വസതിയ്ക്ക് മുന്നില്‍ നിന്ന് കണ്ടെത്തിയിരുന്നു. സല്‍മാന്‍ ഖാനും പിതാവ് സലിം ഖാനുമായി എഴുതിയ കത്തില്‍ 'മൂസവാലയുടേത് പോലെ നിങ്ങളെയും കൊല്ലും' എന്നായിരുന്നു ഭീഷണി. സംഭവത്തെ തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ സല്‍മാന്‍ ഖാന് വൈ പ്ലസ് സുരക്ഷ നല്‍കിയിരുന്നു. പിന്നാലെ തുടർച്ചായി വധഭീഷണികൾ കത്തുകളായും കോളുകളിലൂടെയും തുടർന്നുകൊണ്ടേ ഇരുന്നു. ഇതിന് പിന്നാലെയാണ് മുംബൈ പോലീസ് അദ്ദേഹത്തിന് സ്വയം രക്ഷയ്ക്കായി തോക്കിനുള്ള ലൈസന്‍സ് നല്‍കിയത്. ഷൂട്ടിങ് സെറ്റുകളിലും വീട്ടിലും കനത്ത പോലീസ് കാവലും ഉണ്ട്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
December 05, 2024 2:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Salman Khan: ലോറന്‍സ് ബിഷ്ണോയിയുടെ പേരിൽ ഭീഷണി; സല്‍മാന്‍ ഖാന്‍റെ സെറ്റില്‍ അനുമതിയില്ലാതെ കടന്നയാൾ പോലീസ് പിടിയിൽ