advertisement

കോഴിക്കോട് സ്കൂൾ കുട്ടികളെ ലക്ഷ്യമിട്ട് ലഹരിവിൽപന; 26 ഗ്രാം എംഡിഎംഎയുമായി നാലുപേർ പിടിയിൽ

Last Updated:

സ്വകാര്യ ലോഡ്ജിൽ ലഹരിമരുന്ന് പാക്കറ്റുകളിലാക്കുന്നതിനിടെയാണ് 26 ഗ്രാം എംഡിഎംഎയുമായി പ്രതികൾ പിടിയിലായത്

News18
News18
കോഴിക്കോട്: സ്കൂൾ വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ലഹരിവിൽപന നടത്തിവന്ന നാലംഗ സംഘത്തെ പോലീസ് പിടികൂടി. എരഞ്ഞിപ്പാലം മിനി ബൈപ്പാസിന് സമീപത്തെ സ്വകാര്യ ലോഡ്ജിൽ ലഹരിമരുന്ന് പാക്കറ്റുകളിലാക്കുന്നതിനിടെയാണ് 26 ഗ്രാം എംഡിഎംഎയുമായി പ്രതികൾ പിടിയിലായത്. ഭട്ട്റോഡ് സ്വദേശിയായ റോബർട്ട് ജയിംസ്, നടുവണ്ണൂർ സ്വദേശി മുഹമ്മദ് റിസ്വാൻ, കല്ലായി സ്വദേശി ഷഹറീഷ്, പയ്യാനക്കൽ സ്വദേശി ഫിനാൻ നാസിം എന്നിവരാണ് പിടിയിലായത്. ഇതിൽ റോബർട്ട് ജയിംസ് നിരവധി മോഷണ-ലഹരിമരുന്ന് കേസുകളിൽ പ്രതിയാണ്. മുഹമ്മദ് റിസ്വാൻ 2025-ൽ 70 ഗ്രാം എംഡിഎംഎയുമായി പേരാമ്പ്രയിൽ പിടിയിലായ ശേഷം ജാമ്യത്തിൽ ഇറങ്ങിയ ആളാണ്. ഷഹറീഷ് ലഹരിക്കേസിൽ ദുബായിൽ 17 മാസം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.
സിറ്റി നർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും നടക്കാവ് പൊലീസും സംയുക്തമായാണ് ഈ നാടകീയമായ അറസ്റ്റ് നടത്തിയത്. പോലീസ് എത്തുമ്പോൾ പ്രതികൾ ലഹരിമരുന്ന് ചെറിയ പാക്കറ്റുകളിൽ നിറയ്ക്കുന്ന തിരക്കിലായിരുന്നു. റോബർട്ടും റിസ്വാനുമാണ് നഗരത്തിലെ ലഹരി ശൃംഖലയിലെ പ്രധാനികളെന്നും ഇവർ ഏറെ നാളായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം 42 കിലോ കഞ്ചാവുമായി ജംഷീർ എന്ന യുവാവിനെ പിടികൂടിയതിന് പിന്നാലെയാണ് ഈ എംഡിഎംഎ സംഘവും പിടിയിലാകുന്നത്. സ്കൂളുകൾ കേന്ദ്രീകരിച്ച് ലഹരിമരുന്ന് എത്തുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് നഗരത്തിൽ പരിശോധന പോലീസ് ശക്തമാക്കിയിട്ടുണ്ട്.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോഴിക്കോട് സ്കൂൾ കുട്ടികളെ ലക്ഷ്യമിട്ട് ലഹരിവിൽപന; 26 ഗ്രാം എംഡിഎംഎയുമായി നാലുപേർ പിടിയിൽ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement