ആദിവാസികൾക്കെതിരെ അധിക്ഷേപ പരാമർശം; നടന്‍ വിജയ് ദേവരകൊണ്ടയ്‌ക്കെതിരെ കേസ്
- Published by:Sarika N
- news18-malayalam
Last Updated:
നടൻ ആദിവാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തുകയും അവരെ ഗുരുതരമായി അപമാനിക്കുകയും ചെയ്തുവെന്ന് പരാതിയിൽ ആരോപിക്കുന്നു
ആദിവാസികൾക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയതിന് നടന്‍ വിജയ് ദേവരകൊണ്ടയ്‌ക്കെതിരെ കേസ്. പട്ടികജാതി/ പട്ടികവര്‍ഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനുള്ള നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സൂര്യ നായകനായ റെട്രോ എന്ന ചിത്രത്തിന്‍റെ പ്രീ-റിലീസ് പരിപാടിക്കിടെയാണ് വിജയ് ദേവരകൊണ്ടയുടെ വിവാദ പരാമര്‍ശം.
ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെ കുറിച്ച് സംസാരിക്കുന്നതിനിടെ 'ഭീകരര്‍ 500 വര്‍ഷം മുമ്പുള്ള ആദിവാസികളെ പോലെ മസ്തിഷ്‌കമോ സാമാന്യബോധമോ ഉപയോഗിക്കാതെ പോരാടുകയാണ്' എന്നാണ് താരം പറഞ്ഞത്. ജൂണ്‍ 17-നാണു നടനെതിരെ ജോയിന്റ് ആക്ഷന്‍ കമ്മിറ്റി ഓഫ് ട്രൈബല്‍ കമ്യൂണിറ്റീസിന്റെ സംസ്ഥാന പ്രസിഡന്റ് നേനാവത് അശോക് കുമാർ നായിക് അലിയാസ് റാത്തോഡ് പോലീസില്‍ പരാതി നൽകിയത്.
സൂര്യ അഭിനയിച്ച 'റെട്രോ' എന്ന സിനിമയുടെ പ്രീ-റിലീസ് പരിപാടിയിൽ പങ്കെടുത്ത സിനിമാ നടൻ ആദിവാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തുകയും അവരെ ഗുരുതരമായി അപമാനിക്കുകയും ചെയ്തുവെന്ന് അശോക് കുമാർ നൽകിയ പരാതിയിൽ ആരോപിക്കുന്നു. ദേവരകൊണ്ട ഗോത്രങ്ങളെ പാകിസ്ഥാൻ ഭീകരരുമായി താരതമ്യം ചെയ്തതായും അദ്ദേഹത്തിന്റെ പരാമർശങ്ങൾ വംശീയമായി അധിക്ഷേപകരമാണെന്ന് കരുതുന്നതായും അദ്ദേഹം ആരോപിച്ചു.
advertisement
അതേസമയം, പരാമര്‍ശം വിവാദമായതിന് പിന്നാലെ മെയ് 3 ന് വിശദീകരണവുമായി വിജയ് ദേവരകൊണ്ട രംഗത്തെത്തിയിരുന്നു. തന്റെ എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് നടൻ വിശദീകരണം നൽകിയത്. ഒരു സമുദായത്തേയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചായിരുന്നില്ല തന്റെ പരാമര്‍ശമെന്നും അവര്‍ രാജ്യത്തിന്റെ അവിഭാജ്യഘടകമാണെന്നും അവരെ താന്‍ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai [Madras],Chennai,Tamil Nadu
First Published :
June 23, 2025 7:57 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ആദിവാസികൾക്കെതിരെ അധിക്ഷേപ പരാമർശം; നടന്‍ വിജയ് ദേവരകൊണ്ടയ്‌ക്കെതിരെ കേസ്