Alia Bhatt: കാനിലെ അരങ്ങേറ്റം ഗംഭീരമാക്കി ആലിയ ഭട്ട്; രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണോയെന്ന് ആരാധകർ
- Published by:Sarika N
- news18-malayalam
Last Updated:
ലോറിയല്‍ പാരീസിന്റെ ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയിലാണ് ഫ്രഞ്ച് റിവിയേറയില്‍ ആലിയ പങ്കെടുത്തത്
ബോളിവുഡ് താരം ആലിയ ഭട്ട് (Alia Bhatt) 78 ാമത് കാന്‍ ചലച്ചിത്രമേളയിൽ പങ്കെടുത്തു. ഇന്ത്യ- പാക് സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തിൽ താരം കാന്‍ ചലച്ചിത്രമേളയില്‍ പങ്കെടുത്തേക്കില്ലെന്ന തരത്തിലുള്ള വാർത്തകൾ വന്നിരുന്നു. ലോറിയല്‍ പാരീസിന്റെ ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയിലാണ് ഫ്രഞ്ച് റിവിയേറയില്‍ ആലിയ പങ്കെടുത്തത്. വെള്ളിയാഴ്ച ആണ് താരം ഫ്രാൻസിൽ എത്തിയത്.
ഇറ്റാലിയന്‍ ഫാഷന്‍ ഹൗസായ സ്‌കെപറാലിയുടെ പീച് നിറത്തിലുള്ള ഗൗണിലാണ് ആലിയ റെഡ് കാർപെറ്റിൽ എത്തിയത്. ഫ്‌ളോറല്‍ എംബ്രോയ്ഡറി ചെയ്ത ഫ്‌ഷോള്‍ഡര്‍ ഗൗണില്‍ താരം കൂടുതൽ മനോഹാരിയായി കാണപ്പെട്ടു. ലോറിയല്‍ പാരീസിന്റെ 'ലൈറ്റ് ഓണ്‍ വിമന്‍സ് വര്‍ത്ത്' എന്ന പരിപാടിയില്‍ ഇറ്റാലിയന്‍ ഫാഷന്‍ ബ്രാന്‍ഡായ അര്‍മാനി പ്രിവിന്റെ നേവി ബ്ലൂ നിറത്തിലുള്ള നിറയെ ക്രിസ്റ്റലുകള്‍ തുന്നിപ്പിടിപ്പിച്ച ഗൗണാണ് ആലിയ ധരിച്ചത്.
advertisement
രണ്ട് ലൂക്കിലുമുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ താരം പങ്കുവച്ചിട്ടുണ്ട്. താരത്തിന്റെ കൂടുതൽ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ ആലിയ വീണ്ടും ഗർഭിണിയാണോയെന്ന് തിരക്കുകയാണ് ആരാധകർ. പുറത്തുവന്ന ചിത്രങ്ങളിൽ ചിലതിൽ താരത്തിന്റെ വയർ തെളിഞ്ഞു കാണുന്നതാണ് ഈ സംശയത്തിന് പിന്നിൽ.ചില ആംഗിളുകളില്‍ നിന്ന് നോക്കുമ്പോള്‍ ആലിയ ഗര്‍ഭിണിയാണെന്നും പ്രഗ്നന്‍സി ഗ്ലോ അവരുടെ മുഖത്തുണ്ടെന്നും ആരാധകര്‍ കുറിച്ചു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ആലിയയും രണ്‍ബീറും ഔദ്യോഗിക പ്രിതികരണങ്ങളൊന്നും നടത്തിയിട്ടില്ല.
പല ഇന്റർവ്യൂകളിലും താരങ്ങൾ രണ്ടാമത്തെ കുഞ്ഞിനായുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.ജയ് ഷെട്ടിയുടെ പോഡ്കാസ്റ്റ് ഷോയില്‍ മകള്‍ക്ക് റാഹ എന്ന പേര് വന്നതിനെ കുറിച്ച് ആലിയ പറഞ്ഞിരുന്നു. ഇതിനൊപ്പം ഒരു ആണ്‍കുഞ്ഞിന്റെ പേരും സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്നും രണ്ടാമത്തെ കുഞ്ഞ് ആണ്‍കുട്ടിയാണെങ്കില്‍ ആ പേര് നല്‍കുമെന്നും ആലിയ പറഞ്ഞു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
May 25, 2025 7:20 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Alia Bhatt: കാനിലെ അരങ്ങേറ്റം ഗംഭീരമാക്കി ആലിയ ഭട്ട്; രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണോയെന്ന് ആരാധകർ