'ആർജെ അഞ്ജലിയുടെ തൊലിക്കട്ടി സമ്മതിച്ചു; ആരെ ബോധ്യപ്പെടുത്താൻ ആണ് ഈ മാപ്പ് നാടകം': നടി ഗീതി സംഗീത
- Published by:Sneha Reghu
- news18-malayalam
Last Updated:
ആര്‍ജെ അഞ്ജലിയും സുഹൃത്ത് നിരഞ്ജനയും കൂടി ചെയ്ത പ്രാങ്ക് കോളാണ് വിവാദത്തിന് വഴിവെച്ചത്
റേഡിയോ ജോക്കിയും അവതാരകയുമായ ആർ ജെ അഞ്ജലിയെ വിമർശിച്ച് നടി ഗീതി സംഗീത. തൊഴിലിടത്ത് മാന്യമായി ജീവിക്കുന്ന ഒരു സ്ത്രീയെ വിളിച്ച് വളരെ മോശമായി സംസാരിച്ചത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നാണ് ഗീതി സംഗീത കുറിച്ചത്. ഒരു തവണ വിളിച്ച് അധിക്ഷേപിച്ചതിന് ശേഷം അവർ മര്യാദ കൊണ്ട് ഒന്നും പറയാതെ കട്ട് ചെയ്തതിനു ശേഷം വീണ്ടും വിളിക്കാൻ എങ്ങനെ ധൈര്യം വന്നുവെന്നും ഇനി ഓരോ കാൾ വരുമ്പോഴും പേടിയോടെയല്ലാതെ എങ്ങനെ ആ സ്ത്രീ കാൾ എടുക്കുമെന്നുമാണ് ഗീതി ചോദിക്കുന്നത്. അഞ്ജലി മാപ്പ് പറഞ്ഞെത്തിയ വഡിയോയുടെ കമൻറ്റിലൂടെയാണ് ഗീതി പ്രതികരിച്ചത്.
'അവർ മാന്യമായി തൊഴിലെടുത്ത് ജീവിക്കുന്ന ഒരു സ്ത്രീയായിരുന്നു. നിങ്ങൾ ഒരു തവണ വിളിച്ചു ഇത്രയും മോശമായ രീതിയിൽ സംസാരിച്ച ശേഷം, അവർ കാൾ കട്ട് ചെയ്തപ്പോൾ വീണ്ടും അവരെ വിളിക്കാനുള്ള പ്രചോദനം എന്തായിരുന്നു?? നിങ്ങൾ ഇത്രയും ആർത്തുല്ലസിച്ച് ചിരിക്കാൻ വേണ്ടി എന്തുണ്ടായി?? അവരുടെ മര്യാദ കൊണ്ടാണ് അവർ ആ കാൾ കട്ട് ചെയ്തതും, വീണ്ടും ആ നമ്പറിൽ നിന്ന് വിളിച്ചപ്പോൾ എടുക്കാതിരുന്നതും. ഇനിയും പരിചയമില്ലാത്ത ഏതേലും നമ്പറിൽ നിന്ന് വിളി വന്നാൽ പേടിയോടെയല്ലാതെ അവർക്ക് അത് അറ്റൻഡ് ചെയ്യാൻ കഴിയുമോ?
advertisement
ഇതിൽ കൂടി എന്ത് മെസേജ് ആണ് നിങ്ങൾ സമൂഹത്തിന് കൊടുക്കാൻ ഉദ്ദേശിച്ചത്?? എന്നിട്ട് വീണ്ടും വന്നിരുന്ന് ന്യായീകരിക്കാനുള്ള നിങ്ങളുടെ തൊലിക്കട്ടി സമ്മതിച്ചു തന്നിരിക്കുന്നു. മീശ മാധവൻ കണ്ടത് കൊണ്ടാണത്രേ, ആരെ ബോധ്യപ്പെടുത്താൻ ആണ് ഈ മാപ്പ് നാടകം..!!??'- ഗീതി സംഗീത കമന്റിൽ കുറിച്ചു.
advertisement
ആര്‍ജെ അഞ്ജലിയും സുഹൃത്ത് നിരഞ്ജനയും കൂടി ചെയ്ത പ്രാങ്ക് കോളാണ് വിവാദത്തിന് വഴിവെച്ചത്. ബ്യൂട്ടിപാർലർ നടത്തുന്ന സ്ത്രീയെ വിളിച്ച് മെഹന്തി ഇടുന്നതുമായി ബന്ധപ്പെട്ട രീതിയിൽ സംസാരം നടത്തുന്ന അഞ്ജലിയുടെ വിഡിയോയാണ് വിമർശനങ്ങൾക്ക് കാരണമായത്.
സ്വകാര്യ ഭാഗത്ത് മെഹന്തി ഇടണം എത്രയാണ് റേറ്റ് എന്നാണ് ചോദിക്കുന്നത്. വിഡിയോ പുറത്ത് വന്നതിന് പിന്നാലെ ഇവരുടെ നടപടിയെ വിമര്‍ശിച്ച് സമൂഹമാധ്യമത്തില്‍ കുറിപ്പുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തിൽ മാപ്പ് പറഞ്ഞുകൊണ്ട് ആർ ജെ അഞ്ജലി വീഡിയോ പങ്കുവച്ചത്. ഈ വീഡിയോയിലാണ് ഗീതി കമന്റ് രേഖപ്പെടുത്തിയത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 17, 2025 1:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ആർജെ അഞ്ജലിയുടെ തൊലിക്കട്ടി സമ്മതിച്ചു; ആരെ ബോധ്യപ്പെടുത്താൻ ആണ് ഈ മാപ്പ് നാടകം': നടി ഗീതി സംഗീത