Shanthi Krishna| 'സീരിയലിൽ അഭിനയിച്ച ആദ്യ സിനിമ നടി ഞാനാണ്'; ശാന്തി കൃഷ്ണ
- Published by:Sneha Reghu
- news18-malayalam
Last Updated:
സായ് കുമാറിനൊപ്പം സീരിയലിൽ അഭിനയിച്ചിട്ടുണ്ടെന്ന് ശാന്തി കൃഷ്ണ പറഞ്ഞു
മോഹൻലാൽ,മമ്മൂട്ടി എന്നിവരോടൊപ്പം നായികയായി അഭിനയിച്ചുകൊണ്ട് സിനിമാ ജീവിതം ആരംഭിച്ച നടിയാണ് ശാന്തി കൃഷ്ണ. മലയാള സിനിമയിൽ നിറഞ്ഞു നിന്ന സമയത്തായിരുന്നു നടിയുടെ വിവാഹം. ഇതിന് ശേഷം അഭിനയ ജീവിതത്തിൽ വലിയൊരു ഇടവേളയെടുത്ത നടി പിന്നീട് അമ്മ വേഷങ്ങളുമായാണ് തിരിച്ചെത്തുന്നത്.
അമ്മ വേഷങ്ങളിലും ശാന്തി കൃഷ്ണ മികച്ച രീതിയിലാണ് അഭിനയിച്ചത്. ഇപ്പോഴിതാ, സിനിമയിൽ നിന്നും ആദ്യമായി സീരിയലിലേക്ക് എത്തിയ നടി താനാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ശാന്തി കൃഷ്ണ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് നടി ഇക്കാര്യം പറഞ്ഞത്.
'സിനിമ വലിയ സ്ക്രീനിലാണ് ആളുകൾ ആദ്യം കണ്ടിരുന്നത്. വലിയ സ്‌ക്രീനില്‍ കണ്ടൊരാളെ നേരിട്ട് കണ്ട ഒരു ഫീലിങായിരിക്കും നേരിട്ട് കാണുമ്പോഴും അവർക്ക് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ പ്രേക്ഷകർക്ക് നമ്മളടുത്ത് വരാനും ബുദ്ധിമുട്ട് ഉണ്ടാകും. ഇവരൊക്കെ വലിയ ആളുകളാണെന്ന തോന്നല്‍ മറ്റുള്ളവര്‍ക്ക് വരും. നമ്മള്‍ വീട്ടില്‍ ലിവിങ് റൂമില്‍ ഇരുന്ന് കാണുന്ന ഒന്നാണ് സീരിയല്‍. ഇപ്പോഴാണ് ഒ.ടി.ടി ഒക്കെ വരുന്നത്. സീരിയല്‍ കാണുമ്പോള്‍ ആളുകള്‍ക്ക് നിങ്ങള്‍ വീട്ടിലുള്ള ആളേ പോലെ തോന്നും'- എന്നാണ് ശാന്തി കൃഷ്ണ പറയുന്നത്.
advertisement
ദൂരദർശനിൽ താൻ കുറെ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ടെന്നാണ് നടി പറയുന്നത്. സീരിയലില്‍ അഭിനയിച്ച ആദ്യത്തെ സിനിമാ നടി താനാണെന്നും അവർ പറഞ്ഞു. ദൂരദര്‍ശനില്‍ അന്ന് മെഗാ സീരിയലുകള്‍ ഉണ്ടായിരുന്നില്ലെന്നും പതിമൂന്ന് എപ്പിസോഡുകള്‍ മാത്രമുള്ള സീരിയലുകളിലാണ് താന്‍ അഭിനയിച്ചിട്ടുള്ളതെന്നുമാണ് നടിയുടെ വാക്കുകൾ.
ആഭല്യം എന്നൊരു സീരിയലിലാണ് ആദ്യമായി അഭിനയിച്ചത്. ദുര്‍ഗുണപാഠശാലയിലെ കുട്ടികളുടെ ജയില്‍ സൂപ്രണ്ടായിട്ടാണ് അന്ന് വേഷമിട്ടത്. കോമഡി ജോണറിലുള്ള സ്കൂട്ടർ എന്ന സീരിയലിലും അഭിനയിച്ചു. മോഹപക്ഷികൾ എന്നൊരു സീരിയലിലും ഉണ്ടായിരുന്നു. സായ് കുമാറും സോമേട്ടനുമൊക്കെ അതില്‍ ഉണ്ടായിരുന്നു. തുടർച്ചയായി മൂന്നു വർഷം മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ടെന്നും ശാന്തി കൃഷ്ണ കൂട്ടിച്ചേർത്തു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 08, 2025 11:50 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Shanthi Krishna| 'സീരിയലിൽ അഭിനയിച്ച ആദ്യ സിനിമ നടി ഞാനാണ്'; ശാന്തി കൃഷ്ണ