'അവിടെ വെള്ളപ്പൊക്കം ഇവിടെ വൈറലാകാന്‍ റീല്‍സ്'; നടി ശിവാനി നാരായണനെതിരെ രൂക്ഷവിമര്‍ശനം
- Published by:Arun krishna
- news18-malayalam
Last Updated:
ജനങ്ങള്‍ വെള്ളപ്പൊക്കത്തിലും ചുഴലിക്കാറ്റിലും കഷ്ടപ്പെടുമ്പോള്‍ ഇത്തരമൊരു വീഡിയോ ശിവാനി പങ്കുവെച്ചത് അനവസരത്തിലായിപ്പോയെന്നാണ് ആരാധകരുടെ വിമര്‍ശനം.
ചെന്നൈയില്‍ വീശിയടിച്ച മിഷോങ് ചുഴലിക്കാറ്റിലും കനത്തമഴയിലും ജനജീവിതം ദുരിതപൂര്‍ണമായ നിലയില്‍ തുടരുകയാണ്. സര്‍ക്കാരും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് ബാധിക്കപ്പെട്ടവരെ സഹായിക്കാനും പുനരധിവസിപ്പിക്കാനുമുള്ള ശ്രമങ്ങളില്‍ മുഴുകപയിരിക്കുകയാണ്. ഇതിനിടെ ചുഴലിക്കാറ്റും മഴയും ആസ്വദിച്ച് ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് പങ്കുവെച്ച നടി ശിവാനി നാരായണനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം.
സാധാരണക്കാരും സമ്പന്നരുമടക്കമുള്ള ജനങ്ങള്‍ വെള്ളപ്പൊക്കത്തിലും ചുഴലിക്കാറ്റിലും കഷ്ടപ്പെടുമ്പോള്‍ ഇത്തരമൊരു വീഡിയോ ശിവാനി പങ്കുവെച്ചത് അനവസരത്തിലായിപ്പോയെന്നാണ് ആരാധകരുടെ വിമര്‍ശനം.
advertisement
ചെന്നൈയില്‍ തുടര്‍ച്ചയായി പെയ്തിറങ്ങിയ മഴയില്‍ നഗരവും പരിസര പ്രദേശങ്ങളും വെള്ളംനിറഞ്ഞ നിലയിലാണ്. വീടുകളില്‍ കുടുങ്ങിയ സിനിമാതാരങ്ങളെ അടക്കം സുരക്ഷാ സേനാ അംഗങ്ങള്‍ ബോട്ടിലെത്തിയാണ് രക്ഷപ്പെടുത്തിയത്.
ടെലിവിഷന്‍ സീരിയലുകളിലൂടെ അഭിനയ രംഗത്തെത്തിയ ശിവാനി.സ്റ്റാർ വിജയ് ടിവിയിലെ പരമ്പരുകളിലൂടെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധനേടി. ബിഗ് ബോസ് സീസൺ നാലിൽ മത്സരാർഥിയായിരുന്നു. വിക്രം, വീട്ട്‌ലാ വിശേഷം, ഡിഎസ്പി, നായ് ശേഖർ റിട്ടേൺസ്, ബംപർ എന്നിവയാണ് മറ്റ് നടിയുടെ സിനിമകൾ.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Chennai,Tamil Nadu
First Published :
December 07, 2023 2:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'അവിടെ വെള്ളപ്പൊക്കം ഇവിടെ വൈറലാകാന്‍ റീല്‍സ്'; നടി ശിവാനി നാരായണനെതിരെ രൂക്ഷവിമര്‍ശനം