Sophia Leone | പോണ്‍ ഫിലിം താരം സോഫിയാ ലിയോണി അപാര്‍ട്മെന്‍റില്‍ മരിച്ചനിലയില്‍; പോലീസ് അന്വേഷണം ആരംഭിച്ചു
- Published by:Arun krishna
- news18-malayalam
Last Updated:
മൂന്നു മാസത്തിനിടെ നാലാമത്തെ അഡള്‍ട്ട് സിനിമ നടിയാണ് മരണത്തിന് കീഴടങ്ങുന്നത്.
പ്രശസ്ത അഡള്‍ട്ട് ഫിലിം നടി സോഫിയാ ലിയോണി(26)യെ അപാര്‍ട്മെന്‍റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വീട്ടുകാര്‍ ഫോണിലൂടെ നിരന്തരം ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ഫലംകാണാതെ വന്നതോടെ മാര്‍ച്ച് ഒന്നിന് നടത്തിയ അന്വേഷണത്തിലാണ് സോഫിയാ ലിയോണിയെ അപാര്‍ട്മെന്‍റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സോഫിയയുടെ രണ്ടാനച്ഛന്‍ മൈക്ക് റോമാറോയാണ് മരണവിവരം പുറത്തുവിട്ടത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സോഫിയയുടെ സംസ്കാര ചെലവുകള്‍ക്കായി പണം അഭ്യര്‍ഥിച്ചുകൊണ്ട് 'ഗോഫണ്ട് മീ' എന്ന വെബ്സൈറ്റില്‍ രണ്ടാനച്ഛന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
“സോഫിയ ഒരു പ്രിയപ്പെട്ട മകളും സഹോദരിയും കൊച്ചുമകളും മരുമകളും സുഹൃത്തുമായിരുന്നു. അവൾക്ക് എല്ലാ മൃഗങ്ങളോടും, പ്രത്യേകിച്ച് അവളുടെ 3 വളർത്തുമൃഗങ്ങളോടും അഗാധമായ സ്നേഹമുണ്ടായിരുന്നു, ”റൊമേറോ GoFundMe യുടെ വിവരണത്തിൽ എഴുതി. "അവൾ യാത്ര ആസ്വദിച്ചു, ചുറ്റുമുള്ള എല്ലാവരേയും പുഞ്ചിരിക്കാനുള്ള വഴികൾ എപ്പോഴും കണ്ടെത്തി." സോഫിയയെ വളരെയധികം മിസ് ചെയ്യും, പക്ഷേ അവളുടെ ഓർമ്മ അവളെ സ്നേഹിക്കുന്ന എല്ലാവരുടെയും ഹൃദയത്തിൽ ജീവിക്കും,അവൾ നിത്യശാന്തിയിൽ വിശ്രമിക്കട്ടെ."-റൊമേറോ എഴുതി. 1997 ജൂൺ 10നു മയാമിയിൽ ജനിച്ച സോഫിയ, പതിനെട്ടാം വയസ്സിലാണു അഡള്‍ട്ട് സിനിമ മേഖലയിലേക്ക് വരുന്നത്.
advertisement
ഫെബ്രുവരിയിൽ മറ്റൊരു അഡള്‍ട്ട് സിനിമാതാരം കാഗ്‌നി ലിൻ കാർട്ടർ ആത്മഹത്യ ചെയ്തിരുന്നു. ഒഹായോയിലെ വസതിയിൽ വച്ചാണ് കാഗ്നി മരിച്ചത്. ഈ വർഷം ജനുവരിയിൽ നടിയ ജെസ്സി ജെയ്നിനെ കാമുകൻ ബ്രെറ്റ് ഹസെൻമുള്ളറിനൊപ്പം ഒക്‌ലഹോമയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പെറുവിലെ നടിയായ തൈന ഫീൽഡ്സും ജനുവരിയിൽ മരണത്തിന് കീഴടങ്ങി.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
March 10, 2024 10:54 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Sophia Leone | പോണ്‍ ഫിലിം താരം സോഫിയാ ലിയോണി അപാര്‍ട്മെന്‍റില്‍ മരിച്ചനിലയില്‍; പോലീസ് അന്വേഷണം ആരംഭിച്ചു


