പാൻ ഇന്ത്യൻ ഹിറ്റായി ഉണ്ണി വാവാവോ...; ആലിയയുടെ അഭിമുഖത്തിന് പിന്നാലെ മലയാളം താരാട്ട് പാട്ട് വൈറൽ
- Published by:Sneha Reghu
- news18-malayalam
Last Updated:
ആലിയയുടെ ഒറ്റ ഇന്റർവ്യൂകൊണ്ട് ഉണ്ണി വാവാവോ പാൻ ഇന്ത്യൻ ഹിറ്റായിരിക്കുകയാണ്
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ആലിയ ഭട്ടും രൺബീർ കപൂറും. മകൾ റാഹയ്ക്കായി രൺബീർ മലയാളം താരാട്ട് പാട്ട് പഠിച്ചെന്ന് ഒരു അഭിമുഖത്തിനിടയിൽ ആലിയ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസമാണ് അഭിമുഖം സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞത്. ഇതോടെ റാഹയുടെ പ്രിയപ്പെട്ട താരാട്ട് പാട്ടായ ഉണ്ണി വാവാവോ യൂട്യൂബിൽ ഹിറ്റായി മാറിയിരിക്കുകയാണ്.
ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിലായിരുന്നു ആലിയ ഇക്കാര്യം പറഞ്ഞത്. ആലിയയുടെ അഭിമുഖം പുറത്തുവന്നതിന് പിന്നാലെ ലക്ഷകണക്കിന് ആളുകളാണ് ഉണ്ണി വാവാവോ യൂട്യൂബിൽ കണ്ടിരിക്കുന്നത്. ഇതിൽ ഹിന്ദിക്കാർ മാത്രമല്ല, ഇന്ത്യയിലെ മറ്റ് ഭാഷക്കാരും ഉൾപ്പെടും. മലയാളം താരാട്ട് പാട്ടിനെ പുകഴ്ത്തി നിരവധി പേരാണ് കമന്റും ഇട്ടിരിക്കുന്നത്.
ആലിയയുടെ ഒറ്റ ഇന്റർവ്യൂകൊണ്ട് ഉണ്ണി വാവാവോ പാൻ ഇന്ത്യൻ ഹിറ്റായിരിക്കുകയാണ്. മകൾ റാഹയ്ക്കായി രൺബീർ മലയാളം താരാട്ട് പാട്ട് പഠിച്ചുവെന്നാണ് ആലിയ പറഞ്ഞത്. റാഹയെ നോക്കാൻ വരുന്ന ആയയാണ് ഈ പാട്ട് പാടിയത്. അവർ വീട്ടിൽ വന്നപ്പോൾ മുതൽ റാഹയ്ക്ക് ഈ പാട്ട് പാടി കൊടുക്കുമായിരുന്നു. ഇപ്പോൾ റാഹ ഉറങ്ങാൻ സമയമാകുമ്പോൾ മാമാ വാവോ, പാവാ വാവോ എന്ന് പറയാറുണ്ട്. ഒടുവിൽ രൺബീർ ഈ താരാട്ട് പാട്ട് പഠിച്ചെന്നുമാണ് ആലിയ വെളിപ്പെടുത്തുന്നത്.
advertisement
https://www.youtube.com/watch?v=VBrEXIrvm8I
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
September 23, 2024 10:27 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
പാൻ ഇന്ത്യൻ ഹിറ്റായി ഉണ്ണി വാവാവോ...; ആലിയയുടെ അഭിമുഖത്തിന് പിന്നാലെ മലയാളം താരാട്ട് പാട്ട് വൈറൽ