കാലിനേറ്റ ചെറിയ മുറിവിനെ തുടർന്ന് 55 തവണ ശാസ്ത്രക്രിയ; കാൽ മുറിച്ചു മാറ്റാൻ ഡോക്ടർമാരോട് യുവതി
- Published by:Naseeba TC
- news18-malayalam
Last Updated:
വലതു കാലിന്റെ തുടയിൽ പോക്കറ്റിൽ ഉണ്ടായിരുന്ന നൈലോൺ നൂൽ തുളച്ചു കയറിയാണ് മുറിവുണ്ടായത്
കാലിൽ നടത്തിയ 55 ശസ്ത്രക്രിയകളെ തുടർന്ന് തന്റെ കാൽ മുറിച്ചു മാറ്റാൻ ഡോക്ടർമാരോട് യാചിച്ച് യുവതി. യുകെ സ്വദേശിനിയായ മിഷേൽ മിൽട്ടൺ ആണ് ഡോക്ടർമാരോട് ഈ ആവശ്യം ഉന്നയിച്ചത്. 2019ൽ സഹോദരനൊപ്പം മീൻ പിടിക്കാൻ പോയപ്പോഴാണ് മിഷേലിന്റെ കാൽ മുറിഞ്ഞത്. ഒരു പാറയിൽ നിന്നും വഴുതി വീണ മിഷേലിന്റെ വലതു കാലിന്റെ തുടയിൽ പോക്കറ്റിൽ ഉണ്ടായിരുന്ന നൈലോൺ നൂൽ തുളച്ചു കയറിയാണ് മുറിവുണ്ടായത്. മുറിവിൽ പിന്നീട് അണുബാധ ഉണ്ടായതിനെത്തുടർന്നാണ് മിഷേൽ ശാസ്ത്രക്രിയയ്ക്ക് വിധേയയായത്.
എസ്സെക്സിലെ (Essex) ബാസിൽഡൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ചികിത്സ തേടിയ മിഷേലിനെ കാലിലെ സ്കിൻ ഗ്രാഫ്റ്റ്, മുറിവ് വൃത്തിയാക്കൽ (Wound Irrigation), ടിഷ്യൂ നീക്കം ചെയ്യൽ എന്നിവയ്ക്കായി ഏകദേശം 55 ഓളം തവണയാണ് ശാസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്.
ഒരു മത്സ്യബന്ധന യാത്ര ഇത്ര വലിയ ഒരു ദുരന്തം തന്റെ ജീവിതത്തിൽ ഉണ്ടാക്കുമെന്ന് താൻ കരുതിയില്ലെന്നും ഓരോ തവണയും കുറച്ച് കുറച്ചായി കാൽ മുറിക്കുന്നത് കൊണ്ടാണ് മുഴുവനായും മുറിച്ചു മാറ്റാൻ താൻ ആവശ്യപ്പെട്ടതെന്നും മിഷേൽ പറഞ്ഞു.
advertisement
2019ൽ ആദ്യം ആശുപത്രിയിൽ എത്തിയപ്പോൾ ഡോക്ടർ മിഷേലിന് ചില ആന്റിബയോട്ടിക്കുകൾ നൽകി. എന്നാൽ മുറിവ് വീണ്ടും വഷളായതിനെത്തുടർന്ന് എക്സ്റേ എടുക്കാൻ നിർദ്ദേശിച്ചു. വീണ്ടും ആന്റിബയോട്ടിക്കുകൾ നൽകി മിഷേലിനെ തിരികെ അയച്ചു. ആന്റി ബയോട്ടിക്കിനെ പ്രതിരോധിക്കുന്ന ശരീരമായിരുന്നു മിഷേലിന്റേത് അതുകൊണ്ട് തന്നെ കാലിലെ വേദന കൂടുകയും കാലിലെ മറ്റ് ഭാഗങ്ങളിലേക്കും മുറിവിലെ അണുബാധ വ്യാപിക്കുകയും ചെയ്തു.
advertisement
പിന്നീട് 2019 ഡിസംബറിലാണ് ഡോക്ടർമാർ മിഷേലിന്റെ മുറിവ് വൃത്തിയാക്കി സൂക്ഷ്മ പരിശോധന നടത്തിയത്. പരിശോധനയിൽ കാലിൽ ഒരു വലിയ വിടവ് ഉണ്ടായതായി കണ്ടെത്തി. പിന്നീടുള്ള നാല് വർഷക്കാലം പല തവണ സ്കിൻ ഗ്രാഫ്റ്റിങ്ങും, 30 പ്രാവശ്യം മുറിവ് വൃത്തിയാക്കുന്ന നടപടികൾക്കും 21 തവണ ടിഷ്യൂ നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്കും മിഷേൽ വിധേയയായി. അണുബാധയെത്തുടർന്ന് മുറിവിലുണ്ടായ പഴുപ്പ് നീക്കം ചെയ്യാനായി ഒരു പമ്പ് മിഷേലിന്റെ കാലിൽ ഘടിപ്പിച്ചു.
ഇപ്പോൾ മുറിവ് മിഷേലിന്റെ വലതു കാലിന്റെ താഴ് ഭാഗങ്ങളിലേക്കും വ്യാപിക്കുന്നതായി ഡോക്ടർമാർ പറയുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി ഒരു അമ്മയുടെ കർത്തവ്യങ്ങളൊന്നും നിറവേറ്റാൻ തനിക്ക് സാധിച്ചിട്ടില്ലെന്നും തന്റെ അമ്മയാണ് തന്റെ കുട്ടികളുടെ കാര്യങ്ങൾ എല്ലാം നോക്കുന്നതെന്നും മിഷേൽ പറയുന്നു. ചികിത്സകൾ ഒന്നും ഫലം കണ്ടില്ലെന്നും ഒരു ചെറിയ മുറിവ് തന്റെ ജീവിതം ഇങ്ങനെ മാറ്റിമറിച്ചുവെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും മിഷേൽ പറയുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
January 25, 2024 7:18 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
കാലിനേറ്റ ചെറിയ മുറിവിനെ തുടർന്ന് 55 തവണ ശാസ്ത്രക്രിയ; കാൽ മുറിച്ചു മാറ്റാൻ ഡോക്ടർമാരോട് യുവതി