10 മുതല്‍ നാല് വരെ ടെക്കി; പിന്നെ പടക്ക കച്ചവടം; ഇന്റര്‍നെറ്റില്‍ ശ്രദ്ധ നേടിയ സംരംഭം
- Published by:Vishnupriya S
- news18-malayalam
Last Updated:
തന്റെ വീട്ടില്‍ നിന്നു തന്നെ പടക്കം വില്‍ക്കുന്നുണ്ടെന്നും മൊത്തവ്യാപാര വിപണിയില്‍ നിന്നാണ് താന്‍ സ്റ്റോക്ക് വാങ്ങുന്നതെന്നും അദ്ദേഹം തന്റെ പോസ്റ്റില്‍ വ്യക്തമാക്കി
രാജ്യമെമ്പാടും ദീപാവലി ആഘോഷങ്ങള്‍ക്കുള്ള തയ്യാറെടുപ്പിലാണ്. ദീപാവലിയോട് അനുബന്ധിച്ച് മധുരപലഹാര വില്‍പ്പനയും പടക്കവില്‍പ്പനയും തകൃതിയായി നടക്കുകയാണ്. ദീപാവലിയോട് അനുബന്ധിച്ച് വ്യത്യസ്തമായൊരു സംരംഭം തുടങ്ങിയ ഒരു ടെക്കിയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ നാട്ടില്‍ പടക്കവും പൂത്തിരിയും മറ്റും വില്‍ക്കുന്ന ഒരു കട തുറന്നിരിക്കുകയാണ് അദ്ദേഹം. വ്യത്യസ്തമായ ഈ സംരംഭത്തിന് തുടക്കം കുറിച്ച ടെക്കിയോട് അത്ഭുതത്തോടെ പ്രതികരിക്കുകയാണ് ഇന്റര്‍നെറ്റ്.
തന്റെ കടയുടെ രണ്ട് ചിത്രങ്ങള്‍ ഇദ്ദേഹം സാമൂഹികമാധ്യമമായ എക്‌സില്‍ പങ്കുവെച്ചതോടെയാണ് ശ്രദ്ധ നേടുന്നത്. രാവിലെ പത്ത് മുതല്‍ വൈകീട്ട് നാല് വരെ താന്‍ കോഡര്‍ ആയി ജോലി നോക്കുകയാണെന്നും അതിന് ശേഷം വൈകീട്ട് നാല് മുതല്‍ ഒന്‍പത് വരെ പടക്കം വിൽക്കുകയായെന്നും അദ്ദേഹം വെളിപ്പെടുത്തി. അതേസമയം, തന്റെ കട എവിടെയാണ് സ്ഥിതി ചെയ്യുന്നത് സംബന്ധിച്ച കാര്യങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.
പരിസ്ഥിതി മലിനീകരണം ചൂണ്ടിക്കാട്ടി ചിലയിടങ്ങളിൽ പടക്കം പൊട്ടിക്കുന്നതിന് നിരോധനമുണ്ട്. തന്റെ വീട്ടില്‍ നിന്നു തന്നെ പടക്കം വില്‍ക്കുന്നുണ്ടെന്നും മൊത്തവ്യാപാര വിപണിയില്‍ നിന്നാണ് താന്‍ സ്റ്റോക്ക് വാങ്ങുന്നതെന്നും അദ്ദേഹം തന്റെ പോസ്റ്റില്‍ വ്യക്തമാക്കി. അതേസമയം, ബിസിനസ് ഓണ്‍ലൈനാക്കി മാറ്റുന്നതിനെക്കുറിച്ച് നിരവധിപേര്‍ അദ്ദേഹത്തിന് നിര്‍ദേശങ്ങള്‍ നല്‍കി. എന്നാല്‍, തന്റെ നാട്ടിലുള്ളവര്‍ ഓണ്‍ലൈനായി സാധനങ്ങള്‍ വില്‍ക്കുന്നതില്‍ വിശ്വാസം അര്‍പ്പിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
advertisement
All set for opening up the (temporary) cracker shop this Diwali with 2 other friends.😎
10 to 4 office/coding and 4 to 9 cracker shop. pic.twitter.com/YICvILgnj6
— Ray (@sde_ray) October 20, 2024
പടക്കം വില്‍ക്കാന്‍ ആവശ്യമായ അനുമതിയും ലൈസന്‍സും തനിക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ''ഈ ദീപാവലിക്ക് രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം താത്കാലിക പടക്കക്കട തുറന്നിരിക്കുന്നു. രാവിലെ 10 മുതല്‍ നാല് വരെ ഓഫീസിലും വൈകീട്ട് നാല് മുതല്‍ 9 വരെ പടക്ക കടയും പ്രവര്‍ത്തിക്കുകയാണ്'', ടെക്കി പറഞ്ഞു.
advertisement
ഇത്രയധികം വരുമാനം കൊണ്ട് താങ്കള്‍ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് ഒരു ഉപയോക്താവ് തമാശയായി ചോദിച്ചു. യഥാര്‍ത്ഥ സംരംഭകന്‍ എന്ന് മറ്റൊരാള്‍ പറഞ്ഞു. ''വാണിജ്യ ആവശ്യത്തിനായി പടക്കം നിങ്ങളുടെ വീട്ടില്‍ സൂക്ഷിച്ചിരിക്കുന്നതയാണ് ചിത്രങ്ങളില്‍ നിന്ന് മനസ്സിലാകുന്നത്. ഇത് കര്‍ശനമായി നിരോധിച്ചിരിക്കുന്നതാണ്. എന്തെങ്കിലും സംഭവിച്ചാല്‍ നിങ്ങള്‍ പ്രയാസത്തിലാകും,'' ഒരാള്‍ മുന്നറിയിപ്പ് നൽകി.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
October 28, 2024 5:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
10 മുതല്‍ നാല് വരെ ടെക്കി; പിന്നെ പടക്ക കച്ചവടം; ഇന്റര്‍നെറ്റില്‍ ശ്രദ്ധ നേടിയ സംരംഭം