• HOME
 • »
 • NEWS
 • »
 • buzz
 • »
 • രണ്ട് വിമാനം റദ്ദാക്കി; ഒടുവിൽ ലഗേജ് തിരികെ കിട്ടിയ സന്തോഷത്തില്‍ തുള്ളിച്ചാടിയ യാത്രക്കാരന്റെ വീഡിയോ വൈറല്‍

രണ്ട് വിമാനം റദ്ദാക്കി; ഒടുവിൽ ലഗേജ് തിരികെ കിട്ടിയ സന്തോഷത്തില്‍ തുള്ളിച്ചാടിയ യാത്രക്കാരന്റെ വീഡിയോ വൈറല്‍

എയര്‍പോര്‍ട്ടില്‍ ഒരു യാത്രക്കാരന്‍ കണ്‍വെയര്‍ ബെല്‍റ്റില്‍ നിന്ന് തന്റെ ബാഗ് എടുക്കുന്നതും ബാഗ് തിരിച്ച കിട്ടിയ സന്തോഷത്താല്‍ തുളളിച്ചാടുന്നതും വീഡിയോയില്‍ കാണാം.

 • Share this:

  ക്രിസ്മസ് അവധിയും ആഘോഷങ്ങളും മൂലം ലോകമെമ്പാടുമുള്ള
  വ്യോമയാന മേഖലയില്‍ തിരക്ക് കൂടുന്നത് സാധാരണയാണ്‌. എന്നാല്‍ അമേരിക്ക, കാനഡ പോലുള്ള രാജ്യങ്ങളിലെ അതിശൈത്യവും മഞ്ഞുവീഴ്ചയും കാരണം നിരവധി ഫ്‌ളൈറ്റുകള്‍ വൈകുകയും റദ്ദാക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ യാത്രക്കാര്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. ഇതില്‍ പ്രാധന പ്രശ്‌നമാണ് ലഗേജുകള്‍ കണ്ടെത്തുകയെന്നത്.

  ഇത്തരത്തിൽ ഒരു സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. എയര്‍പോര്‍ട്ടില്‍ നിന്ന് തന്റെ ലഗേജുകള്‍ വീണ്ടെടുത്ത ഒരാളുടെ പ്രതികരണമാണ് വീഡിയോയില്‍ ഉള്ളത്. ചിക്കാഗോ എയര്‍പോര്‍ട്ടിലാണ് സംഭവം നടന്നത്.

  എയര്‍പോര്‍ട്ടില്‍ ഒരു യാത്രക്കാരന്‍ കണ്‍വെയര്‍ ബെല്‍റ്റില്‍ നിന്ന് തന്റെ ബാഗ് എടുക്കുന്നതും ബാഗ് തിരിച്ച കിട്ടിയ സന്തോഷത്താല്‍ തുളളിച്ചാടുന്നതും വീഡിയോയില്‍ കാണാം.

  ‘രണ്ട് സൗത്ത് വെസ്റ്റ് ഫ്‌ലൈറ്റുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് എയര്‍പോര്‍ട്ടില്‍ കുടുങ്ങിയ പോയ പാട്രിക് കീന്‍ എന്ന യാത്രക്കാരന് ഒടുവില്‍ തന്റെ ലഗേജ് തിരികെ കിട്ടി’ – എന്ന അടിക്കുറുപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സിബിഎസ് ചിക്കാഗോ ന്യൂസിലെ ജേണലിസ്റ്റ് നോയല്‍ ബ്രണ്ണനാണ് വീഡിയോ ട്വീറ്റ് ചെതിരിക്കുന്നത്.

  Also read-ബോട്ടിൽ നിന്നു വീണ മത്സ്യത്തൊഴിലാളി രണ്ട് ദിവസം കടലില്‍; രക്ഷയായത് അപകടസൂചന നല്‍കാന്‍ വച്ച പൊങ്ങ്

  പാട്രിക് കീന്‍ എന്ന യാത്രക്കാരന് ഫ്‌ലൈറ്റുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ലഗേജ് കിട്ടാന്‍ ഏറെ നേരം കാത്തിരിക്കേണ്ടി വന്നു. പിന്നീട് ലഗേജ് കിട്ടിയ സന്തോഷത്തില്‍ മതിമറന്ന് പാട്രിക് തുള്ളിച്ചാടുകയായിരുന്നു. രണ്ട് ലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ കണ്ടത്.

  അടുത്തിടെ ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ തന്റെ ലഗേജ് തിരിച്ച് കിട്ടാന്‍ യാത്രക്കാരന്‍ വീണ്ടും വിമാന ടിക്കറ്റെടുത്ത് സംഭവം വാര്‍ത്തയായിരുന്നു.അയര്‍ലണ്ടില്‍ നിന്നുള്ള ഒരു യാത്രക്കാരനാണ് തന്റെ ലഗേജ് തിരികെ ലഭിക്കുന്നതില്‍ കാലതാമസം നേരിട്ടത്. ഡെര്‍മോട്ട് ലെനന്‍ എന്ന ഐറിഷ്‌കാരന്‍ ജൂണ്‍ 28-ന് ആസ്‌ട്രെലിയയിലെ ബ്രിസ്ബേനില്‍ നിന്ന് ഡബ്ലിനില്‍ തിരിച്ചെത്തിയപ്പോഴാണ് സംഭവം നടന്നത്. ഡബ്ലിന്‍ എയര്‍പോര്‍ട്ട് ടെര്‍മിനലിലെ ലഗേജ് ക്ലെയിം കൗണ്ടറിലെ താമസം കാരണം ലഗേജില്ലാതെയാണ് ലെനനിന് വീട്ടിലേക്ക് മടങ്ങേണ്ടി വന്നത്.

  എന്നാല്‍ ഒരാഴ്ചയോളം ക്ഷമയോടെ കാത്തിരുന്നിട്ടും വിമാനത്താവള അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു മറുപടിയും ലഭിച്ചില്ല. ഇതേതുടര്‍ന്ന് ജൂലൈ നാലിന് ലഗേജ് വാങ്ങാന്‍ വിമാനത്താവളത്തിലെ കൗണ്ടറില്‍ എത്തിയെങ്കിലും ഫലമുണ്ടായില്ല. നിയന്ത്രിത മേഖലയായ ഇവിടേക്ക് എയര്‍പോര്‍ട്ട് അധികൃതര്‍ എല്ലാവരെയും കടത്തിവിട്ടില്ല. മാത്രമല്ല ഇവിടേക്കുള്ള പലഘട്ടങ്ങളിലായുള്ള സുരക്ഷാ പരിശോധനകള്‍ നടപടിക്രമങ്ങള്‍ വൈകിപ്പിക്കുകയും ചെയ്തു.

  Also read-ബാക്കി വന്ന രണ്ട് ലോട്ടറി ടിക്കറ്റെടുത്തയാളെ തേടിയെത്തിയത് 33 കോടി രൂപയോളം ഭാഗ്യം

  ഇതേതുടര്‍ന്ന് ലെഗേജുകള്‍ തിരികെ ലഭിക്കുന്നതിനായി ലെനന്‍ ഒരു വിമാനടിക്കറ്റെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ടിക്കറ്റ് കൈയിലുള്ളതു കൊണ്ട് ലെനനിന് നേരിട്ട് ബാഗേജ് വിഭാഗത്തിലേയ്ക്ക് പോകാന്‍ സാധിച്ചു. തുടര്‍ന്ന് ഏറെ നേരത്തെ അന്വേഷണത്തിന് ശേഷം ഇയാള്‍ക്ക് തന്റെ ലഗേജ് തിരികെ ലഭിച്ചത്.

  എന്നാല്‍ ലഗേജ് ക്ലെയിം ഏരിയയില്‍ എത്തിയ ലെനണ്‍ ആ രംഗം കണ്ട് ഞെട്ടിപ്പോയി. ആയിരക്കണക്കിന് ബാഗുകളാണ് അവിടെ ചിതറിക്കിടന്നതെന്ന് ലെനന്‍ പറഞ്ഞു. ചിലതില്‍ മുൻ മാസങ്ങളിലെതീയതികളാണ് ടാഗ് ചെയ്തിരിക്കുന്നതെന്നും യുവാവ് വ്യക്തമാക്കി.

  Published by:Sarika KP
  First published: