മടക്കി കാറിൽ കയറ്റാം; ഐഐടി ബോംബെ വിദ്യാര്‍ത്ഥികളുടെ ഫോര്‍ഡബിള്‍ ഇ-ബൈക്കിന് കൈയ്യടിച്ച് ആനന്ദ് മഹീന്ദ്ര

Last Updated:

നൂതന ആശയത്തിൽ നിർമ്മിച്ചിരിക്കുന്ന ഇ- ബൈക്കിന് ഹോൺബാക്ക് എക്സ് 1 എന്നാണ് പേരിട്ടിരിക്കുന്നത്

വളർന്നു വരുന്ന പ്രതിഭകളെ പ്രോത്സാഹിപ്പിക്കാനും പുതിയ നൂതന ആശങ്ങളെ ലോകത്തിന്റെ ശ്രദ്ധയിൽപ്പെടുത്താനും സോഷ്യൽമീഡിയ പ്ലാറ്റ്ഫോമിലൂടെ തന്റേതായ രീതിയിൽ ശ്രമങ്ങൾ നടത്താറുള്ള ആളാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. അദ്ദേഹം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) ബോംബെയിൽ നിന്നുള്ള ഒരു കൂട്ടം വിദ്യാർത്ഥികളെ അഭിനന്ദിച്ചു കൊണ്ട് എക്സിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ഏറെ ശ്രദ്ധ ആകർഷിക്കുന്നത് . ലോകത്തിലെ തന്നെ ആദ്യത്തെ ഫോര്‍ഡബിള്‍ ഡയമണ്ട് ഫ്രെയിം ഇ-ബൈക്ക് ആണ് ഈ വിദ്യാർത്ഥികൾ വികസിപ്പിച്ചിരിക്കുന്നത്.
യുവാക്കളുടെ ഈ സൃഷ്ടിയെ ആനന്ദ് മഹീന്ദ്ര പ്രശംസിക്കുകയും അവരുടെ സ്റ്റാർട്ടപ്പിലെ ഒരു നിക്ഷേപകനാണ് താൻ എന്ന് വെളിപ്പെടുത്തുകയും ചെയ്തു. നൂതന ആശയത്തിൽ നിർമ്മിച്ചിരിക്കുന്ന ഇ- ബൈക്കിന് ഹോൺബാക്ക് എക്സ് 1 എന്നാണ് പേരിട്ടിരിക്കുന്നത്. കൂടാതെ ഫോൾഡബിൾ ഡയമണ്ട് ഫ്രെയിം ഡിസൈനും വലുപ്പത്തിലുള്ള വീലുകളും ഇതിന്റെ സവിശേഷതയാണ്. വിപണിയിലുള്ള മടക്കാവുന്ന മറ്റു ബൈക്കുകളേക്കാൾ ഇത് 35% കൂടുതൽ കാര്യക്ഷമതയുള്ളതാണെന്നും ആനന്ദ് മഹീന്ദ്ര പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. അതോടൊപ്പം അതി വേഗതയില്‍ പോലും മികച്ച സ്റ്റെബിലിറ്റി നില നിർത്തുന്നതും ഇതിനെ മറ്റു ബൈക്കുകളിൽ നിന്ന് വേറിട്ടു നിർത്തുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
advertisement
അതേസമയം തന്റെ ഓഫീസ് പരിസരത്തിന് ചുറ്റും ഹോൺബാക്ക് എക്സ് വൺ കൊണ്ട് കറങ്ങുന്നതിന്റെ ചിത്രങ്ങളും ആനന്ദ് മഹീന്ദ്ര എക്‌സിൽ പങ്കുവെച്ചിട്ടുണ്ട്. മഹീന്ദ്രയുടെ മികച്ച പിന്തുണയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് സ്റ്റാർട്ടപ്പായ ഹോൺബാക്കും രംഗത്തെത്തിയിരുന്നു. കൂടാതെ സമൂഹ മാധ്യമങ്ങളിൽ ഈ പോസ്റ്റ് വൈറലായി മാറിയതോടെ ഇപ്പോൾ 1.1 മില്യൺ ആളുകൾ ഇത് കണ്ടുകഴിഞ്ഞു. അതോടൊപ്പം യുവപ്രതിഭകൾക്ക് മഹീന്ദ്ര നൽകുന്ന പിന്തുണക്കും ഐഐടി ബോംബെ ടീം കൈവരിച്ച ശ്രദ്ധേയമായ കണ്ടുപിടുത്തത്തിനും നിരവധി എക്സ് ഉപഭോക്താക്കൾ ഇതിനോടകം തന്നെ അഭിനന്ദനങ്ങൾ അറിയിച്ചിട്ടുണ്ട്.
advertisement
“ഇവരുടെ ഈ നൂതന ആശയത്തിന് അഭിനന്ദനങ്ങൾ, ഫുൾ സൈസ് വീലുകളോട് കൂടിയ ലോകത്തിലെ ആദ്യത്തെ മടക്കാവുന്ന ഡയമണ്ട് ഫ്രെയിം ഇ-ബൈക്ക് പ്രചോദനം നൽകുന്നതാണെന്നും ഇത്തരത്തിൽ കൂടുതൽ സുസ്ഥിരമായ ഗതാഗത സൗകര്യങ്ങൾക്കായി കാത്തിരിക്കുന്നു” എന്ന് ഒരാൾ പറഞ്ഞു.15 കിലോഗ്രാം മാത്രം ഭാരമുള്ള ഹോൺബാക്ക് എക്‌സ് വണ്ണിൽ 250W മോട്ടോറും 36V ബാറ്ററിയുമാണുള്ളത്. ഒറ്റ ചാർജിൽ തന്നെ മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയിൽ 70 കിലോമീറ്റർ വരെ സഞ്ചരിക്കാനും സാധിക്കും. ഇതിന്റെ കനം കുറഞ്ഞ രൂപഘടനയും എളുപ്പത്തിൽ മടക്കാവുള്ള സംവിധാനവും ദൈനം ദിന യാത്രക്കാർക്ക് ഇത് കൂടുതൽ സൗകര്യപ്രദമാക്കി മാറ്റുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
മടക്കി കാറിൽ കയറ്റാം; ഐഐടി ബോംബെ വിദ്യാര്‍ത്ഥികളുടെ ഫോര്‍ഡബിള്‍ ഇ-ബൈക്കിന് കൈയ്യടിച്ച് ആനന്ദ് മഹീന്ദ്ര
Next Article
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement