'കോഹ്‌ലിയെ ക്രിക്കറ്റിലെ നിയമങ്ങൾ പഠിപ്പിച്ച് അനുഷ്ക '; വൈറലായി വീഡിയോ
- Published by:Sarika N
- news18-malayalam
Last Updated:
വീഡിയോയിൽ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോഹ്‌ലിയെ അനുഷ്‌ക രസകരമായി ക്രിക്കറ്റ് പഠിപ്പിക്കുകയാണ്
ഇന്ത്യയിൽ ഒട്ടനവധി ആരാധകരുള്ള താരദമ്പതികളാണ് ക്രിക്കറ്റർ കിംഗ് കോഹ്‌ലിയും ഭാര്യ അനുഷ്ക ശർമയും.ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കുമെല്ലാം വലിയ സ്വീകാര്യതയാണ് ആരാധകര്‍ നല്‍കാറുള്ളത്. ഇപ്പോള്‍ ഇരുവരും ഒന്നിച്ചുള്ള പുതിയ പരസ്യമാണ് വൈറലാവുന്നത്. അനുഷ്‌കയും കോഹ്‌ലിയും ഒരുമിച്ച് ക്രിക്കറ്റ് കളിക്കുന്നതാണ് വീഡിയോ. ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോഹ്‌ലിയെ അനുഷ്‌ക ക്രിക്കറ്റ് പഠിപ്പിക്കുകയാണ് വീഡിയോയിൽ ചെയ്യുന്നത്. അനുഷ്‌ക ക്രിക്കറ്റ് നിയമങ്ങളെ തിരുത്തിയെഴുതുന്നതും രസകരമായി വീഡിയോയില്‍ അവതരിപ്പിച്ചിട്ടുണ്ട്.
advertisement
'ഒരു ക്രിക്കറ്റ് മത്സരത്തില്‍ എനിക്ക് നിങ്ങളെ തോല്‍പ്പിക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു, പക്ഷേ എന്റെ നിബന്ധനകള്‍ക്ക് അനുസരിച്ച് കളിക്കണമെന്ന് മാത്രം', കോഹ്‌ലിയോട് അനുഷ്‌ക ഇങ്ങനെ ആത്മവിശ്വാസത്തോടെ പറയുന്നിടത്താണ് പരസ്യം ആരംഭിക്കുന്നത്. പിന്നീട് ക്രിക്കറ്റിലെ പുതിയ നിയമങ്ങള്‍ കോഹ്‌ലിയോട് പറയുകയാണ് അനുഷ്‌ക. 'റൂള്‍ ഒന്ന്, പന്ത് മൂന്ന് തവണ നഷ്ടമായാല്‍ നിങ്ങള്‍ ഔട്ട്. റൂള്‍ രണ്ട്, നിങ്ങള്‍ക്ക് ദേഷ്യം വന്നാലും നിങ്ങള്‍ ഔട്ടാണ്', അനുഷ്‌ക പറയുന്നു.
അനുഷ്‌ക പറയുന്ന തീര്‍ത്തും അസംബന്ധമായ മറ്റൊരു നിബന്ധന കോഹ്‌ലി അംഗീകരിച്ചുകൊടുക്കുന്നതാണ് വീഡിയോയിലെ മറ്റൊരു രസകരമായ ഭാഗം. 'പന്ത് ആര് ദൂരെയടിച്ചാലും അത് അയാള്‍ തന്നെ തിരിച്ചെടുത്ത് തരണം', എന്നായിരുന്നു അനുഷ്‌ക പറഞ്ഞ മറ്റൊരു നിയമം. കോഹ്‌ലി ബാറ്റ് ചെയ്യാനൊരുങ്ങവെ അനുഷ്‌ക അടുത്ത നിയമം പറയുന്നു. 'ബാറ്റ് ആരുടേതാണോ അയാള്‍ ആദ്യം ബാറ്റ് ചെയ്യണം', എന്നുപറഞ്ഞ് വിരാടിന്റെ കൈയില്‍ നിന്ന് അനുഷ്‌ക ബാറ്റ് വാങ്ങിച്ചു. പിന്നാലെ ബാറ്റിങ് ആരംഭിച്ച അനുഷ്‌കയെ കോഹ്‌ലി വിജയകരമായി പുറത്താക്കി. ഉടനെ അനുഷ്‌ക അത് ട്രയല്‍ ബോളായിരുന്നെന്ന് പറയുന്നു. കോഹ്‌ലിയും അനുഷ്കയും ചേര്‍ന്നാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പ്യൂമ ഇന്ത്യയ്ക്ക് വേണ്ടിയുള്ള രസകരമായ പരസ്യം ആരാധകര്‍ ഇതിനകം ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
October 03, 2024 1:12 PM IST