ഇന്ത്യയ്ക്ക് എന്നും ഓസ്കര് പുരസ്കാര നേട്ടത്തിലൂടെ അഭിമാനിക്കുന്ന സംഗീതജ്ഞനാണ് എആര്‍ റഹ്മാന്. ശബ്ദത്തിലും ഭാവത്തിലും തന്റെതായ വ്യക്തിമുദ്ര പതിപ്പച്ചളാണ് എആര്‍ റഹ്മാന്. ഇപ്പോഴിതാ റഹ്മാന് ട്വിറ്ററില്‍ പങ്കുവച്ച കൌതുകരമായ കാര്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. റഹ്മാന്റെ ശബ്ദത്തില്‍ പാടുന്ന ഗായകന്റെ വീഡിയോയാണ് റഹ്മാന് പങ്കുവച്ചിരിക്കുന്നത്. മലയാളിയായ ഗായകനും സംഗീത സംവിധായകനുമായ നിഖില്‍ പ്രഭയുടെ ഒരു വീഡിയോയാണ് റഹ്മാന് സന്തോഷത്തോടെയും സ്നേഹത്തോടെയും റീട്വീറ്റ് ചെയ്തിരിക്കുന്നത്.
— A.R.Rahman (@arrahman) March 19, 2023
ഒരു സ്വകാര്യ ടെലിവിഷന്‍ ചാനല്‍ ഷോയിലാണ് നിഖില്‍ റഹ്മാന്റെ ശബ്ദത്തില്‍ ദില്സേരെ എന്ന ഗാനം പാടിയത്. ഇതിൻറെ വീഡിയോ @krish_na_here എന്ന ഐഡിയില്‍ നിന്നാണ് പങ്കുവച്ചിരിക്കുന്നത്. ഇത് പിന്നീട് റഹ്മാന് റീട്വീറ്റ് ചെയ്യുകയായിരുന്നു. റഹ്മാന്റെ ശബ്ദം അനുകരിക്കുക എന്നത് ലളിതമായ കാര്യം അല്ല. ആ ശബ്ദത്തിലും ഭാവത്തിലും ഞാന്‍ ഒന്ന് സംശയിച്ച് പോയി. ഗംഭീരമായ കഴിവാണ് ഇതെന്ന് ട്വീറ്റിന് ക്യാപ്ഷന്‍ നല്‍കിയിട്ടുണ്ട്.
ഇതിനകം 3 ലക്ഷത്തോളം പേര് റഹ്മാന് ഷെയര്‍ ചെയ്ത വീഡിയോ കണ്ടു കഴിഞ്ഞു. നൂറുകണക്കിന് കമന്റുകളാണ് ഇതിന് മറുപടിയായി വരുന്നത്. പലരും നിഖിലിന്റെ അത്ഭുതകരമായ കഴിവിനെ അഭിനന്ദിക്കുന്നുണ്ട്. നിഖില്‍ തന്നെ റഹ്മാന്റെ ട്വീറ്റില്‍ സന്തോഷം അറിയിച്ച് നന്ദി പറയുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: A R Rahman Song, Twitter Post, Video viral