AR Rahman|'സ്വന്തം വിവാഹമോചനം അറിയിക്കുമ്പോൾ ആരെങ്കിലും ഇങ്ങനെ ചെയ്യുമോ?' എ.ആര്‍. റഹ്മാൻ ഉപയോഗിച്ച ഹാഷ്ടാഗിനെതിരെ രൂക്ഷവിമർശനം

Last Updated:

സ്വന്തം വിവാഹ മോചന വിവരം അറിയിക്കാന്‍ ആരെങ്കിലും ഹാഷ്ടാഗ് സ്വന്തമായി ഉണ്ടാക്കുമോയെന്നാണ് വിമർശകർ റഹ്‌മാന്റെ കമന്റ് ബോക്സില്‍ ചോദിക്കുന്നത്

വിവാഹമോചന വിവരം സ്ഥിരീകരിച്ച് എ ആര്‍ റഹ്മാന്‍ എക്സിൽ പങ്കുവെച്ച കുറിപ്പിനെതിരെ വ്യാപക വിമര്‍ശനം. കുറിപ്പിനൊടുവില്‍ റഹ്മാന്‍ ചേര്‍ത്ത ഹാഷ്ടാഗിനെതിരെയാണ് വിമർശകർ രംഗത്തെത്തിയത്. #arrsairaabreakup എന്നാണ് റഹ്‌മാന്‍ പങ്കുവെച്ച ടാഗ്. സ്വന്തം വിവാഹ മോചന വിവരം അറിയിക്കാന്‍ ആരെങ്കിലും ഹാഷ്ടാഗ് സ്വന്തമായി ഉണ്ടാക്കുമോയെന്നാണ് വിമർശകർ റഹ്‌മാന്റെ കമന്റ് ബോക്സില്‍ ചോദിക്കുന്നത്.
വിവാഹമോചനം സ്ഥിരീകരിക്കുന്ന കുറിപ്പില്‍ തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് റഹ്മാന്‍ ആവശ്യപ്പെടുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടിയും വിമര്‍ശനം ഉയര്‍ന്നു. സ്വകാര്യത മാനിക്കണമെന്ന് ആവശ്യപ്പെടുന്ന ആളുതന്നെ ഹാഷ്ടാഗ് ട്രെന്‍ഡുണ്ടാക്കുന്നുവെന്ന് ഒരാള്‍ ചൂണ്ടിക്കാട്ടി. 'ഐറണി (വിരോധാഭാസം) ആയിരം തവണ ചത്തുട- എന്നും ഇയാള്‍ പരിഹസിച്ചു.
ഇത്തരം സാഹചര്യത്തിൽ ആരാണ് ഹാഷ്ടാഗ് ഉണ്ടാക്കുകയെന്ന് ചോദിച്ച മറ്റൊരാള്‍, സോഷ്യല്‍ മീഡിയ അഡ്മിന്‍ ടീമിനെ ഇപ്പോള്‍ തന്നെ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടു. അതേസമയം, റഹ്‌മാന്റേത് പൊറുക്കപ്പെടാവുന്ന തെറ്റാണെന്നും അദ്ദേഹം സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍ അത്ര വിദഗ്ധനല്ലെന്നും മറ്റുചിലർ കമന്റ് ചെയ്യുന്നു.
advertisement
സൈറയുടെ അഭിഭാഷക വന്ദന ഷായാണ് വിവാഹമോചനത്തെക്കുറിച്ച് ഇരുവരുടേയും സംയുക്തപ്രസ്താവന പങ്കുവെച്ചത്. പരസ്പരധാരണയോടെ ഇരുവരും പിരിയുകയാണെന്ന് പ്രസ്താവനയില്‍ പറയുന്നു. പരസ്പരം ഇഷ്ടപ്പെടുകയും മാനിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഒരുമിച്ചു തുടരാന്‍ പറ്റാത്ത രീതിയിലുള്ള വിടവ് ഇരുവരുടെയുംബന്ധത്തില്‍ രൂപപ്പെട്ടെന്നും അതാണ് ഈ തീരുമാനത്തിലേക്കു നയിച്ചതെന്നും അഭിഭാഷക വന്ദനാഷാ പ്രസ്താവനയില്‍ അറിയിച്ചു. വിഷമകരമായ ഈ സാഹചര്യത്തില്‍ ഇരുവരുടെയും സ്വകാര്യത മാനിക്കണമെന്നും അവര്‍ അഭ്യർത്ഥിച്ചു.
advertisement
പിന്നീട് വിവാഹമോചന വിവരം സ്ഥിരീകരിച്ച് എ ആര്‍ റഹ്മാനും രംഗത്തെത്തി. 'ഈ ബന്ധം മുപ്പതിലെത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, എല്ലാകാര്യങ്ങള്‍ക്കും കാണാന്‍ കഴിയാനാകാത്ത ഒരു അവസാനമുണ്ട്. തകര്‍ന്ന ഹൃദയങ്ങളാല്‍ ദൈവത്തിന്റെ സിംഹാസനം പോലും വിറച്ചേക്കാം. വീണ്ടും പഴയപടിയാകില്ലെങ്കിലും ഞങ്ങള്‍ അർത്ഥം തേടുകയാണ്. ആകെ തകര്‍ന്ന ഈ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴും ഞങ്ങളുടെ സ്വകാര്യത മാനിച്ചതിനും നിങ്ങള്‍ കാണിച്ച ദയയ്ക്കും സുഹൃത്തുക്കളോട് നന്ദി രേഖപ്പെടുത്തുന്നു', എന്നായിരുന്നു റഹ്മാന്റെ കുറിപ്പ്.
1995 മാർച്ച് 12നാണ് റഹ്മാനും സൈറയും വിവാഹിതരായത്. വിവാദങ്ങളില്‍നിന്നെല്ലാം അകന്നുനില്‍ക്കുകയായിരുന്ന ദമ്പതിമാര്‍ക്ക് മൂന്നു മക്കളാണ്. പെണ്‍മക്കളായ ഖദീജയും റഹീമയും മകൻ അമീനും. മകള്‍ ഖദീജ രണ്ടുവര്‍ഷം മുന്‍പ് വിവാഹിതയായി.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
AR Rahman|'സ്വന്തം വിവാഹമോചനം അറിയിക്കുമ്പോൾ ആരെങ്കിലും ഇങ്ങനെ ചെയ്യുമോ?' എ.ആര്‍. റഹ്മാൻ ഉപയോഗിച്ച ഹാഷ്ടാഗിനെതിരെ രൂക്ഷവിമർശനം
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement