സംഗീത മാന്ത്രികന്റെ കുടുംബത്തില്‍ മറ്റൊരാള്‍ കൂടി; എആര്‍ റഹ്മാന്റെ മകള്‍ ഖദീജ സംഗീത സംവിധായികയാവുന്നു
- Published by:Sarika KP
- news18-malayalam
Last Updated:
ഖദീജ ഈണം നൽകുന്ന പാട്ടുകൾ കേൾക്കാൻ വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.
പ്രശസ്ത സംഗീതജ്ഞൻ എ.ആർ. റഹ്മാന്റെ (A.R. Rahman) മൂത്ത മകളായ ഖദീജ റഹ്മാൻ സംഗീതസംവിധാനത്തിലേക്ക്. മിന്‍മിനി എന്ന തമിഴ് സിനിമയിലൂടെയാണ് ഖദീജ സിനിമയിലേക്ക് എത്തുന്നത്. സിനിമയുടെ വിശേഷങ്ങള്‍ പങ്കുവച്ച് ഖദീജ റഹ്മാന്‍ തന്നെയാണ് സമൂഹ മാധ്യമത്തിലൂടെ രംഗത്ത് വന്നിരിക്കുന്നത്.
advertisement
ഖദീജ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ ചിത്രത്തിന്റെ സംവിധായിക ഹലിദ ഷമീമിന് നന്ദി അറിയിച്ചു. ‘ഈ അസാധാരണ പ്രതിഭയ്‌ക്കൊപ്പം പ്രവർത്തിക്കാൻ സാധിച്ചതിൽ വളരെയധികം സന്തോഷം തോന്നുന്നു. മധുരസ്വരമുള്ള ഒരു ഗായികയും മികവുറ്റ സംഗീതസംവിധായികയുമാണ് ഖദീജ. മഹത്തായ സംഗീതശകലങ്ങൾ പുറത്തുവരാനിരിക്കുന്നു’, എന്ന അടിക്കുറിപ്പോടെയാണ് ഹലിത ഷമീം ഖദീജയ്ക്കൊപ്പമുള്ള ചിത്രം പങ്കിട്ടത്.
advertisement
ഗായിക എന്ന നിലയില്‍ ശ്രദ്ധേയയാണ് ഖദീജ. 14-ാം വയസ്സിലാണ് ഖദീജ റഹ്മാൻ ആദ്യമായി ഗാനരംഗത്തേക്ക് കടന്നത്. സംഗീത ഇതിഹാസം എസ്.പി. ബാലസുബ്രഹ്മണ്യത്തിനൊപ്പം ‘റോബോ’ എന്ന തമിഴ് ചിത്രത്തിലെ ഓ മരമണിഷി/പുതിയ മനിത എന്ന ഗാനം ആലപിച്ചു. റഹ്മാനാണ് ഗാനം ചിട്ടപ്പെടുത്തിയത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
June 12, 2023 2:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
സംഗീത മാന്ത്രികന്റെ കുടുംബത്തില്‍ മറ്റൊരാള്‍ കൂടി; എആര്‍ റഹ്മാന്റെ മകള്‍ ഖദീജ സംഗീത സംവിധായികയാവുന്നു