അതിയ ഷെട്ടിക്കും കെ എൽ രാഹുലിനും സന്തോഷ നിമിഷം; പെൺകുഞ്ഞിനെ വരവേറ്റ് ദമ്പതികൾ
- Published by:Rajesh V
- news18-malayalam
Last Updated:
അതിയ തന്നെയാണ് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചത്
നടി അതിയ ഷെട്ടിക്കും ക്രിക്കറ്റർ കെ എൽ രാഹുലിനും പെൺകുഞ്ഞ് പിറന്നു. അതിയ തന്നെയാണ് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചത്. ചാമ്പ്യന്‍സ് ട്രോഫി വിജയത്തിനു പിന്നാലെ ഏറെ കാത്തിരുന്നയാൾ കുടുംബത്തിലേക്ക് എത്തിയതിന്റെ സന്തോഷത്തിലാണ് രാഹുൽ.
ബാറ്റിങ്ങിലും കീപ്പിങ്ങിലും മികച്ച പ്രകടനം നടത്തിയതുവഴി ചാമ്പ്യൻസ് ട്രോഫി കിരീട നേട്ടത്തിൽ നിര്‍ണായക ഭാഗഭാക്കാവാന്‍ രാഹുലിന് കഴിഞ്ഞിരുന്നു. ടി20 ലോകകപ്പില്‍ സ്ഥാനം നഷ്ടപ്പെട്ട രാഹുല്‍, ചാമ്പ്യന്‍സ് ട്രോഫിയിലൂടെ ഗംഭീരമായ തിരിച്ചുവരവ് നടത്തുകയായിരുന്നു.
advertisement
രാഹുലിനൊപ്പമുള്ള അതിയയുടെ ചിത്രങ്ങൾ ദിവസങ്ങൾക്ക് മുൻപ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കുഞ്ഞ് ജനിക്കാന്‍ പോകുന്നതിന്റെ ആവേശം മുഴുവന്‍ പ്രതിഫലിക്കുന്നതായിരുന്നു ചിത്രങ്ങള്‍. 'ഓ ബേബി' എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്.
കഴിഞ്ഞവര്‍ഷം നവംബറിലാണ് ഇരുവരും അച്ഛനമ്മമാര്‍ ആവാന്‍ പോവുന്നതിന്റെ സന്തോഷം പരസ്യമാക്കിയത്. 2023 ജനുവരിയിലാണ് ഇരുവരും വിവാഹിതരായത്. സിനിമയില്‍നിന്ന് ഏറെ നാളായി വിട്ടുനില്‍ക്കുന്ന അതിയ ഷെട്ടി, ചില ലക്ഷ്വറി ബ്രാന്‍ഡുകളുടെ മോഡലിങ്ങില്‍ സജീവമായുണ്ട്. ബോളിവുഡ് താരം സുനിൽ ഷെട്ടിയുടെ മകളാണ് അതിയ.
advertisement
Summary: Actress Athiya Shetty and Cricketer KL Rahul have become parents to a baby girl.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
March 24, 2025 8:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
അതിയ ഷെട്ടിക്കും കെ എൽ രാഹുലിനും സന്തോഷ നിമിഷം; പെൺകുഞ്ഞിനെ വരവേറ്റ് ദമ്പതികൾ