Basil Joesph: അശ്വമേധം മാത്രമല്ലടാ ഇതും ഉണ്ട്! സ്വയം കുത്തിപ്പൊക്കി ബേസിൽ ജോസഫ്
- Published by:Sneha Reghu
- news18-malayalam
Last Updated:
വീഡിയോയും ഫോട്ടോയും വൈറലായതിന് പിന്നാലെ ടൊവിനോയുടെ കമന്റിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ
മലയാളികളുടെ സ്വന്തം നടനെന്ന് എപ്പോഴും പറയുന്ന നടനാണ് ബേസിൽ ജോസഫ്. ട്രോളുകളും തമാശകളുമായി സോഷ്യൽമീഡിയിയൽ സജീവമാണ് താരം. സ്വന്തം അക്കൗണ്ടിൽ അധികം പോസ്റ്റുകളൊന്നും പങ്കുവയ്ക്കാറില്ലെങ്കിലും നടന്റെ തമാശകൾ സമൂഹമാധ്യമങ്ങളിൽ നിറയാറുണ്ട്.
കഴിഞ്ഞ ദിവസവും സോഷ്യൽമീഡിയയിലെ സജീവ താരം ബേസിൽ ജോസഫ് തന്നെയായിരുന്നു. പക്ഷെ, അത് കുഞ്ഞു നാളിലെ ബേസിൽ ജോസഫ് ആണെന്നു മാത്രം. ഒൻപതാം ക്ലാസിൽ പഠിക്കുന്ന സമയത്ത് അശ്വമേധം എന്ന പരിപാടിയിൽ പങ്കെടുത്ത ബേസിലിന്റെ വീഡിയോ ആയിരുന്നു ഇത്. സോഷ്യൽ മീഡിയയിൽ ഈ വീഡിയോ വന്നതോടെ കഥ മാറി. ട്രോൾ പേജുകളിൽ എങ്ങും കുട്ടി ബേസിൽ തരംഗമായി. ഈ അവസരത്തിൽ മറ്റൊരു പോസ്റ്റ് പങ്കുവച്ചുകൊണ്ട് തോറ്റു കൊടുക്കില്ലെന്ന് അറിയിച്ചിരിക്കുകയാണ് ബേസിൽ ജോസഫ്.
advertisement
കുട്ടിക്കാലത്തെ ഫോട്ടോ തന്നെയായിരുന്നു ബേസിലും പങ്കുവച്ചിരിക്കുന്നത്. കയ്യിൽ ഗിറ്റാറും പിടിച്ച് നിൽക്കുന്ന ബേസിലാണ് ഫോട്ടോയിലുള്ളത്.
'അശ്വമേധം മാത്രമല്ല, ലേശം സംഗീതവും വശമുണ്ടായിരുന്നു ഗയ്‌സ്'എന്നാണ് താരം കുറിച്ചത്. പതിവ് പോലെ ഈ ഫോട്ടോയും സൈബിറിടത്ത് നിറഞ്ഞു.
'സകലകലാവല്ലഭൻ തന്നെ'- എന്നാണ് കൂടുതൽ പേരും കമന്റ് ചെയ്തിരിക്കുന്നത്. എന്നെ ട്രോളാൻ വേറെ ഒരുത്തനും വരണ്ട ഞാൻ തന്നെ ട്രോളിക്കോളാം', 'അതൊക്കെ ഒരു കാലം', 'ആരെങ്കിലും ട്രോളുന്നതിനു മുന്നേ ഞാൻ തന്നെ ഇട്ടേക്കാം', 'രാമനാഥന് ഇതും വശമുണ്ട് അല്ലേ ?'- എന്നൊക്കെയാണ് ചിത്രത്തിന് താഴെ നിറയുന്ന കമന്റുകൾ. അതേസമയം വീഡിയോയും ഫോട്ടോയും വൈറലായതിന് പിന്നാലെ ടൊവിനോയുടെ കമന്റിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 15, 2025 3:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Basil Joesph: അശ്വമേധം മാത്രമല്ലടാ ഇതും ഉണ്ട്! സ്വയം കുത്തിപ്പൊക്കി ബേസിൽ ജോസഫ്