വൈബ് വേണത്രേ വൈബ്; ബെംഗളൂരുവിൾ ഫ്ലാറ്റ്മേറ്റിനെ അന്വേഷിച്ചു കൊണ്ടുള്ള യുവാവിന്റെ ട്വീറ്റ് വൈറൽ
- Published by:user_57
- news18-malayalam
Last Updated:
മറ്റൊരു നഗരവും സാക്ഷ്യം വഹിക്കാത്ത സംഭവങ്ങളുടെ പേരിൽ വാർത്താ തലക്കെട്ടുകൾ സൃഷ്ടിക്കുന്ന ഒരു നഗരമാണ് ബെംഗളൂരു
മറ്റൊരു നഗരവും സാക്ഷ്യം വഹിക്കാത്ത സംഭവങ്ങളുടെ പേരിൽ വാർത്താ തലക്കെട്ടുകൾ സൃഷ്ടിക്കുന്ന ഒരു നഗരമാണ് ബെംഗളൂരു. ‘പീക്ക് ബംഗളൂരു’ എന്ന വിഷയം എല്ലാ ബംഗളൂരുകാർക്കും, സോഷ്യൽ മീഡിയയിലെ ആളുകൾക്കും ഒരു വികാരമായി മാറിയിരിക്കുന്നു. ഇപ്പോഴിതാ, ‘പീക്ക് ബംഗളൂരു’ എന്ന് കരുതപ്പെടുന്ന മറ്റൊരു സംഭവം ചർച്ചയാവുന്നു.
സങ്കീർത്ത് എന്നയാൾ ട്വിറ്ററിൽ ഒരു റൂംമേറ്റിനെ തേടിയ ട്വീറ്റിൽ ഒരു പ്രത്യേക ആവശ്യകത പരാമർശിക്കുകയും അത് സോഷ്യൽ മീഡിയയെ രസിപ്പിക്കുകയും ചെയ്തിരിക്കുന്നു. തന്റെ പുതിയ റൂംമേറ്റ് ഒരു കോ- ഫൗണ്ടർ ആവാൻ സാധ്യതയുള്ളയാൾ ആകാൻ ആഗ്രഹിക്കുന്നുവെന്ന് സങ്കീർത് പറഞ്ഞു. താനും മൂന്ന് കമ്പനികളുടെ സ്ഥാപകനാണെന്നും, മുമ്പ് ഡൺസോ പോലുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുണ്ടെന്നും സങ്കീർത്തിന്റെ ട്വിറ്റർ ബയോ പറയുന്നു. “ബനെർഗട്ട റോഡിന് സമീപമുള്ള സെമി ഫർണിഷ്ഡ് ഫ്ലാറ്റിനായി ഫ്ലാറ്റ്മേറ്റ് അന്വേഷിക്കുന്നു (കോ ഫൗണ്ടർ ആകാൻ സാധ്യതയുണ്ട്)… 8.3k/മാസം,” ഫ്ലാറ്റിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സങ്കീർത് എഴുതി.
advertisement
Seeking flatmate (Can be Potential Co-founder if we vibe) for Semi-furnished Flat Near Banerghatta Road. Gated society w. gym, pool,pet dog,fish,greenery
Available: July. No brokerage
Rent: 8.3k/month.@BangaloreRoomi @FnFIndia_ @fmrbangalore @flatshareblr @FlatsnFlatmates pic.twitter.com/7fhW8n0Jxu— Sankeerth (@trippy_hustler) June 27, 2023
advertisement
അതേസമയം, മറ്റൊരു ‘പീക്ക് ബെംഗളൂരു’ സംഭവത്തിൽ, വൈറലായ ഒരു ചിത്രത്തിൽ ബാംഗ്ലൂരിലെ തെരുവുകളിൽ ഒരു ഓട്ടോ കാണാം. അതൊരു സാധാരണ ഓട്ടോ മാത്രമല്ല, ഒരു ‘മറഞ്ഞിരിക്കുന്ന സന്ദേശം’ കൂടിയുണ്ട്. ഓട്ടോയിൽ ‘MILF’ എന്ന മുദ്രാവാക്യം ഉണ്ട്. അതിൽ “Man I Love Funny-memes” എന്ന് എഴുതിയിരിക്കുന്നു. ഇത് മെമെചാറ്റിന്റെ പരസ്യമാണ്. അവർ സർഗ്ഗാത്മകതയെ അതിന്റെ ഉന്നതിയിൽ ഉപയോഗിച്ചു എന്നതാണ് പ്രത്യേകത.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 29, 2023 3:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വൈബ് വേണത്രേ വൈബ്; ബെംഗളൂരുവിൾ ഫ്ലാറ്റ്മേറ്റിനെ അന്വേഷിച്ചു കൊണ്ടുള്ള യുവാവിന്റെ ട്വീറ്റ് വൈറൽ