രോഗികളായ മാതാപിതാക്കളെ പരിചരിക്കാന്‍ ഒരു ദിവസം അവധി ചോദിച്ചു; ശമ്പളമില്ലാതെ ജോലി ചെയ്യുന്ന ഇന്റേണിക്ക് ലീവ് നല്‍കാതെ ബോസ്
- Published by:ASHLI
- news18-malayalam
Last Updated:
ജോലിസ്ഥലത്തെ മാനദണ്ഡങ്ങളെയും ഇന്റേണുകളോട് പെരുമാറുന്ന രീതിയെയും കുറിച്ച് വ്യാപകമായ പ്രതിഷേധത്തിന് ഇത് കാരണമായി
രോഗികളായ മാതാപിതാക്കളെ പരിചരിക്കാന്‍ ഒരു ദിവസത്തേക്ക് അവധി ചോദിച്ചുകൊണ്ട് ഇന്റേണി നൽകിയ അപേക്ഷ ബോസ് നിരസിച്ചത് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നു. ജോലിസ്ഥലത്തെ മാനദണ്ഡങ്ങളെയും ഇന്റേണുകളോട് പെരുമാറുന്ന രീതിയെയും കുറിച്ച് വ്യാപകമായ പ്രതിഷേധത്തിന് ഇത് കാരണമായി.
ഒരു സ്ഥാപനത്തില്‍ ശമ്പളമില്ലാതെ ഇന്റേണിയായി ജോലി ചെയ്യുന്നതിനിടെ തന്റെ സുഹൃത്തിന്റെ അടിയന്തര അവധി അപേക്ഷ നിഷേധിച്ചതായി ആരോപിച്ച് ഒരു റെഡ്ഡിറ്റ് ഉപയോക്താവാണ് പോസ്റ്റ് പങ്കുവെച്ചത്.
ഇന്റേണിയും അവരുടെ ബോസും തമ്മിലുള്ള വാട്ട്സ്ആപ്പ് ചാറ്റാണ് റെഡ്ഡിറ്റില്‍ ഉപയോക്താവ് പങ്കുവെച്ചിരിക്കുന്നത്.
''ശമ്പളമില്ലാതെ ഇഇൻറേണായി ജോലി ചെയ്യുന്ന എന്റെ സുഹൃത്തിന് അടിയന്തരമായി അവധി എടുക്കാന്‍ ബോസ് അനുവദിച്ചില്ല'' എന്ന തലക്കെട്ടോടെയാണ് പോസ്റ്റ് പങ്കുവെച്ചത്. ബോസും ഇന്റേണിയും തമ്മിലുള്ള വാട്ട്സ്ആപ്പ് ചാറ്റാണ് സ്‌ക്രീന്‍ഷോട്ടായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
''എന്റെ സുഹൃത്ത് ശമ്പളമില്ലാത്ത ഇന്റേണ്‍ഷിപ്പ് ചെയ്തു വരികയാണ്. എന്നാല്‍, അവളുടെ ബോസ് പരിധികളില്ലാത്തെ ഉത്തരവാദിത്വങ്ങള്‍ നല്‍കുകയാണ്. ബോസ് തന്റെ ഇന്റേണികളോട് ഗൗരവത്തോടെ പെരുമാറുന്നില്ലെങ്കിലും അവര്‍ ഗൗരവത്തോടെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കണമെന്ന് പ്രതീക്ഷിക്കുന്നു,'' ഉപയോക്താവ് പറഞ്ഞു.
advertisement
'' ഇന്ന് എനിക്ക് വരാന്‍ കഴിയില്ല. എന്റെ മാതാപിതാക്കള്‍ക്ക് അസുഖം കൂടുതലായതിനാല്‍ വീട്ടിലെത്തേണ്ട അടിയന്തര സാഹചര്യമുണ്ട്. അതിനാല്‍ ഞാന്‍ വീട്ടില്‍ തന്നെ തുടരേണ്ടതുണ്ട്. ഇതില്‍ എനിക്ക് ശരിക്കും വിഷമമുണ്ട്. പക്ഷേ, എന്നാല്‍ ഇത് ഇനി ഞാൻ ആവര്‍ത്തിക്കില്ല.,'' ഇൻറേൺ ബോസിനോട് പറഞ്ഞു.
''നിങ്ങള്‍ ഒരിടത്ത് ഇന്റേണ്‍ഷിപ്പ് ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് ഒരു ഉത്തരവാദിത്വമുണ്ട്. ഒരു വലിയ സംഭവം നടക്കുമ്പോള്‍ അതിന് മൂന്ന് ദിവസം മുമ്പ് നിങ്ങളെ കാണാതായി. എന്തായാലും നിങ്ങളുടെ തീരുമാനം അത് ജോലിയോടുള്ള നിങ്ങളുടെ ഗൗരവത്തെ സൂചിപ്പിക്കുന്നു,'' ബോസ് പറഞ്ഞു.
advertisement
''ക്ഷമിക്കണം സര്‍. അത്ര ഗുരുതരമല്ലാത്ത സാഹചര്യമല്ലായിരുന്നുവെങ്കില്‍ ഞാന്‍ വരുമായിരുന്നു.എന്റെ അഭാവത്തില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. ഈ ആഴ്ച പ്രധാനപ്പെട്ടതാണെന്ന് എനിക്ക് അറിയാം. ഞാന്‍ നാളെ കൃത്യസമയത്ത് അവിടെ എത്തും. എന്നോട് ക്ഷമിക്കണം,'' ഇന്റേണി പറഞ്ഞു.
പ്രതികരിച്ച് റെഡ്ഡിറ്റ് ഉപയോക്താക്കള്‍
വളരെവേഗമാണ് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ഇതിനോട് പ്രതികരിച്ചത്. ''നിങ്ങള്‍ ഒരു ഇന്റേണ്‍ ആയാലും ജീവനക്കാരനായാലും അത് പ്രശ്‌നമാക്കേണ്ട. കുടുംബത്തിന് നിങ്ങളുടെ അവധി ആവശ്യമുണ്ടെങ്കില്‍ കുറ്റബോധമില്ലാതെയും ഖേദിക്കാതെയും അത് സ്വീകരിക്കുക. ജോലി ഒരിക്കലും അവസാനിക്കില്ല. എന്നാല്‍, കുടുംബത്തോടൊപ്പമായിരിക്കേണ്ട സമയം നഷ്ടപ്പെടും. ഇത്തരം അടിയന്തര സാഹചര്യങ്ങളില്‍ നേരിടാന്‍ നിങ്ങളുടെ കമ്പനിയില്‍ അടിന്തര നടപടികള്‍ ഇല്ലെങ്കില്‍ അത് അവരുടെ തെറ്റാണ്, നിങ്ങളുടേതല്ല,'' ഒരാള്‍ പറഞ്ഞു.
advertisement
''ഒരു ഇന്റേണി ഒരു അവധിയെടുക്കുമ്പോള്‍ കമ്പനി തകരുകയാണെങ്കില്‍ അവര്‍ ഇന്റേണുകളെ നിലനിര്‍ത്തരുത്,'' മറ്റൊരാള്‍ കൂട്ടിച്ചേര്‍ത്തു.
''ശമ്പളമില്ലാതെ ജോലി ചെയ്യുന്നത് നിര്‍ത്തുക. പല കമ്പനികളും അവരുടെ മുഴുവന്‍ സമയ ജീവനക്കാരെ മാറ്റി സ്ഥാപിക്കുന്നതിനാണ് ഇന്റേണുകളെ നിയമിക്കുന്നത്,'' മറ്റൊരു ഉപഭോക്താവ് അഭിപ്രായപ്പെട്ടു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
August 04, 2025 6:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
രോഗികളായ മാതാപിതാക്കളെ പരിചരിക്കാന്‍ ഒരു ദിവസം അവധി ചോദിച്ചു; ശമ്പളമില്ലാതെ ജോലി ചെയ്യുന്ന ഇന്റേണിക്ക് ലീവ് നല്‍കാതെ ബോസ്