• HOME
  • »
  • NEWS
  • »
  • buzz
  • »
  • #BoycottTanishq | 'ലവ് ജിഹാദ്'പ്രോത്സാഹിപ്പിക്കുന്നു എന്ന് വിമർശനം; തനിഷ്ക് ജൂവലറി പരസ്യത്തിനെതിരെ പ്രതിഷേധം

#BoycottTanishq | 'ലവ് ജിഹാദ്'പ്രോത്സാഹിപ്പിക്കുന്നു എന്ന് വിമർശനം; തനിഷ്ക് ജൂവലറി പരസ്യത്തിനെതിരെ പ്രതിഷേധം

ഐക്യവും ഏകതയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം മാത്രമാണ് പരസ്യത്തിനുള്ളതെന്നും മറ്റൊരു ഉദ്ദേശവും കാണുന്നില്ലെന്നുമാണ് അനുകൂലിക്കുന്നവർ പറയുന്നത്.

A screenshot of the TVC from Tanishq.

A screenshot of the TVC from Tanishq.

  • Share this:
    ടൈറ്റാൻ ഗ്രൂപ്പിന് കീഴിലുള്ള ജൂവലറി ബ്രാൻഡായ തനിഷ്കിന്‍റെ ഏറ്റവും പുതിയ പരസ്യത്തിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം. ഗർഭിണിയായ  മരുമകളുടെ ബേബി ഷവർ ആഘോഷിക്കുന്ന മുസ്ലീം കുടുംബ പശ്ചാത്തലത്തിലുള്ള പരസ്യം. ഹൈന്ദവവിശ്വാസിയായ മരുമകൾക്ക് അവളുടെ ആചാരങ്ങൾ അനുസരിച്ചാണ് ചടങ്ങുകൾ ഒരുക്കിയിരിക്കുന്നത്.  സ്വന്തം മകളെപ്പോലെ മരുമകളെയും കാണുന്ന സ്നേഹിക്കുന്ന അമ്മായി അമ്മയും മരുമകളും തമ്മിലുള്ള ഊഷ്മള ബന്ധമാണ് 45 സെക്കന്‍ഡ് ദൈർഘ്യമുള്ള ആ പരസ്യത്തിൽ പറഞ്ഞുവയ്ക്കുന്നത്.

    Also Read-Sabarimala Pilgrimage 20-21| 'നീക്കം ആചാരലംഘനത്തിന്'; സർക്കാർ തീരുമാനത്തിനെതിരെ ശബരിമല കർമസമിതി

    'സ്വന്തം മകളെപ്പോലെ അവളെ സ്നേഹിക്കുന്ന ഒരു കുടുംബത്തിലേക്കാണ് അവള്‍ വിവാഹിതയായെത്തിയത്. ഒരിക്കലും ആഘോഷിച്ചിട്ടില്ലാത്ത ഒരു ചടങ്ങ് അവൾക്കു വേണ്ടി മാത്രം അവർ ഒരുക്കിയിരിക്കുന്നു. രണ്ട് വ്യത്യസ്ത മതങ്ങളുടെയും സംസ്കാരത്തിന്‍റെയും പാരമ്പര്യത്തിന്‍റെയും മനോഹര സംഗമം' എന്നാണ് വീഡിയോയുടെ വിവരണം ആയി യൂട്യൂബിൽ പറഞ്ഞിരിക്കുന്നത്. മിശ്രവിവാഹത്തെ സംബന്ധിച്ചാണ് പരസ്യത്തിന്‍റെ പൊരുൾ എങ്കിലും അധികം വൈകാതെ തന്നെ ഇത് വിമർശനങ്ങൾക്ക് നടുവിലായി.









    ഹൈന്ദവ വികാരങ്ങളെ വ്രണപ്പെടുത്തുന്ന പരസ്യം ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു എന്നായിരുന്നു മുഖ്യവിമർശനം. തനിഷ്ക് ബഹിഷ്കരിക്കണം (BoycottTanishq) എന്ന ഹാഷ്ടാഗും ട്വിറ്ററിൽ ട്രെൻഡിംഗായി. രൂക്ഷമായ ഭാഷയിലായിരുന്നു പലരും പ്രതികരിച്ചത്. അതേസമയം പരസ്യത്തെ അനുകൂലിച്ചും ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. ഐക്യവും ഏകതയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം മാത്രമാണ് പരസ്യത്തിനുള്ളതെന്നും മറ്റൊരു ഉദ്ദേശവും കാണുന്നില്ലെന്നുമാണ് അനുകൂലിക്കുന്നവർ പറയുന്നത്.





    തനിഷ്ക് ജൂവലറിയുട ഉത്സവ സീസൺ കളക്ഷൻ ആയ 'ഏകത്വം' ജൂവലറികളുടെ പരസ്യമാണ് വിവാദത്തിലായിരിക്കുന്നത്.
    Published by:Asha Sulfiker
    First published: