വിവാഹവേദി 2222 മീറ്റര്‍ ഉയരത്തില്‍, ഐസ് ക്യൂബിനുള്ളില്‍ നിന്ന് വരുന്ന വധു; ട്രെന്‍ഡിങ്ങായി 'മഞ്ഞുപുതച്ചൊരു' വിവാഹം

Last Updated:

ഐസ് ക്യൂബില്‍ നിന്ന് വിവാഹ വേദിയിലേക്ക് ഇറങ്ങി വരുന്ന വധൂവരന്മാരുടെ വീഡിയോയും മ്യൂസിക്കല്‍ സെറ്റും മറ്റ് പരിപാടികളുമെല്ലാം സോഷ്യല്‍ മീഡിയയുടെ മനം കവരുകയാണ്.

എല്ലാവരും തങ്ങളുടെ വിവാഹം മറ്റുള്ളവരേക്കാള്‍ മികച്ചതായിരിക്കണമെന്നാണ് ആഗ്രഹിക്കുക. ചിലര്‍ അത്യാഡംബരപൂര്‍വം വിവാഹം നടത്തുമ്പോള്‍ ചിലരാകട്ടെ കൊട്ടും കുരവയുമില്ലാതെ ലളിതമായി നടത്താറുണ്ട്. ചുറ്റിലും മഞ്ഞുപുതച്ചുകിടക്കുന്ന സ്ഥലത്ത് ആല്‍പ്‌സ് പര്‍വതനിരയെ സാക്ഷിയാക്കി സ്വിറ്റ്‌സര്‍ലണ്ടില്‍ നടന്ന ഒരു വിവാഹമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയിരിക്കുന്നത്. ഈ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും വലിയ തോതിലാണ് ഷെയര്‍ ചെയ്യപ്പെടുന്നത്.
ലെബനീസ് വെഡ്ഡിംഗ്‌സ് എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ വിവാഹത്തില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയും ഷെയര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. ഐസ് ക്യൂബില്‍ നിന്ന് വിവാഹ വേദിയിലേക്ക് ഇറങ്ങി വരുന്ന വധൂവരന്മാരുടെ വീഡിയോയും മ്യൂസിക്കല്‍ സെറ്റും മറ്റ് പരിപാടികളുമെല്ലാം സോഷ്യല്‍ മീഡിയയുടെ മനം കവരുകയാണ്. മാറ്റര്‍ഹോണ്‍ കൊടുമുടിക്ക് തൊട്ടടുത്തുള്ള സ്വിറ്റ്‌സര്‍ലന്‍ഡിലെ സെര്‍മാറ്റിലാണ് വിവാഹവേദി ഒരുക്കിയിരുന്നത്.
മഞ്ഞുമാലാഖമാരുടെ വേഷം അണിഞ്ഞ വയലിനിസ്റ്റുകള്‍ വിവാഹവേദിക്കരികെ പരിപാടികള്‍ അവതരിപ്പിച്ചു. മഞ്ഞുകൊണ്ടുണ്ടാക്കിയ വെളുത്ത പൂക്കള്‍ കൊണ്ടാണ് വിവാഹവേദിയിലേക്കുള്ള പാതകള്‍ അലങ്കരിച്ചത്. ഐസ് ക്യൂബിനുള്ളില്‍ നിന്ന് ദമ്പതികള്‍ ഫോട്ടോയ്ക്കായി പോസ് ചെയ്തു. 2222 അടി ഉയരത്തിലാണ് ഈ വിവാഹവേദി ഒരുക്കിയിരുന്നത്.
advertisement
advertisement
ഏപ്രില്‍ 16ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിന് ആയിരകണക്കിന് ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്.
വധൂവരന്മാര്‍ക്ക് ആശംസകള്‍ നേര്‍ന്ന് നിരവധിപ്പേര്‍ പോസ്റ്റിന് താഴെ കമന്റുകള്‍ പങ്കുവെച്ചു. വിവാഹവും ചുറ്റുമുള്ള കാഴ്ചകളും വളരെ മനോഹരമായിരിക്കുന്നുവെന്ന് പോസ്റ്റിന് താഴെ നിരവധിപ്പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. വിവാഹവും വിവാഹവേദിയും വളരെയധികം ഇഷ്ടമായെന്ന് മറ്റൊരാള്‍ കുറിച്ചു. യഥാര്‍ത്ഥ ജീവിതത്തില്‍ ഒരിക്കലും കാണുമെന്ന് കരുതാത്ത ഒരു ഭാവനാ ലോകം പോലെയുണ്ട് ഇതെന്നും വളരെയധികം ഇഷ്ടമായെന്നും മറ്റൊരാള്‍ കമന്റ് ചെയ്തു. എന്നാല്‍, ഇവര്‍ക്ക് തണുക്കുന്നില്ലേയെന്നാണ് ചിലർക്ക് അറിയേണ്ടിയിരുന്നത്. നവദമ്പതികള്‍ക്കും ഇങ്ങനെയൊരു വേദി ഡിസൈന്‍ ചെയ്ത ഡിസൈനര്‍ക്കും ആശംസകള്‍ അറിയിക്കുന്നതായി മറ്റൊരാള്‍ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വിവാഹവേദി 2222 മീറ്റര്‍ ഉയരത്തില്‍, ഐസ് ക്യൂബിനുള്ളില്‍ നിന്ന് വരുന്ന വധു; ട്രെന്‍ഡിങ്ങായി 'മഞ്ഞുപുതച്ചൊരു' വിവാഹം
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement