വിവാഹ ദിവസം വധുവിന് കോവിഡ് പോസിറ്റീവ്; പിപിഇ കിറ്റ് ധരിച്ച് വിവാഹം ചെയ്ത് യുവാവ്

Last Updated:

അടിമുടി മൂടുന്ന പിപിഇ കിറ്റായിരുന്നു വധൂവരന്മാരുടെ വേഷം. മന്ത്രങ്ങൾ ചൊല്ലിക്കൊടുക്കുന്ന പുരോഹിതനും പിപിഇ കിറ്റിനകത്ത്.

വിവാഹ ദിവസം വധുവിന് കോവിഡ് പോസിറ്റീവണെന്ന് പരിശോധനാഫലം വന്നാൽ എന്തു ചെയ്യും? പിപിഇ കിറ്റ് ധരിച്ച് വിവാഹം ചെയ്യും. പരമ്പരാഗത വിവാഹ വേഷങ്ങളില്ലാതെ പിപിഇ കിറ്റും ഫെയ്സ് ഷീൽഡും ഗ്ലൗസും ധരിച്ച് വധുവെത്തി. പിന്നാലെ പിപിഇ കിറ്റിൽ അണിഞ്ഞൊരുങ്ങി വരനും എത്തി. അതേ, രാജസ്ഥാനിലെ കെൽവാര കോവിഡ‍് സെന്ററിലാണ് വ്യത്യസ്തമായ വിവാഹം നടന്നത്. വിവാഹ ദൃശ്യങ്ങൾ ട്വിറ്ററിലും വൈറലാണ്.
ആചാരപ്രകാരം അഗ്നിയെ സാക്ഷിയാക്കി വധുവും വരനും വിവാഹവേദിയിലെത്തി. പക്ഷേ, അടിമുടി മൂടുന്ന പിപിഇ കിറ്റായിരുന്നു വധൂവരന്മാരുടെ വേഷം. മന്ത്രങ്ങൾ ചൊല്ലിക്കൊടുക്കുന്ന പുരോഹിതനും പിപിഇ കിറ്റിനകത്ത്. കൊറോണ കാലത്തെ വിവാഹം ഇങ്ങനെയാണ്.
advertisement
ഞായറാഴ്ച്ചയായിരുന്നു വിവാഹം തീരുമാനിച്ചിരുന്നത്. വിവാഹ ദിവസം പെൺകുട്ടിയുടെ കോവിഡ് പരിശോധനാഫലം പോസിറ്റീവായി. എന്നാൽ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽ നിന്നും പിന്മാറാതെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിവാഹം നടത്താനായിരുന്നു വരന്റെ തീരുമാനം.
You may also like:പ്രായമായപ്പോൾ അമ്മ ബാധ്യതയായി; 99 വയസ്സുള്ള വയോധികയെ വീട്ടിൽ നിന്ന് ഇറക്കിവിട്ട് മക്കൾ
രാജസ്ഥാനിലെ ബാറയിലുള്ള കെൽവാറ കോവിഡ് സെന്ററിലാണ് വിവാഹം നടന്നത്. വധൂവരന്മാർക്ക് ആശംസയറിക്കാൻ അധികമാരും ഉണ്ടായിരുന്നില്ല. ആഘോഷ ചടങ്ങുകളും ഇല്ല. സർക്കാർ നിർദേശങ്ങൾ പാലിച്ച് ലളിതമായ ചടങ്ങിലായിരുന്നു വിവാഹം നടന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വിവാഹ ദിവസം വധുവിന് കോവിഡ് പോസിറ്റീവ്; പിപിഇ കിറ്റ് ധരിച്ച് വിവാഹം ചെയ്ത് യുവാവ്
Next Article
advertisement
ശാന്തി നിയമനം: ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം
ശാന്തി നിയമനം: ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം
  • ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം, തെറ്റായ വസ്തുതകൾ പ്രചരിപ്പിച്ചെന്ന് ആരോപണം.

  • തന്ത്രിമാർക്ക് സർട്ടിഫിക്കറ്റ് നൽകാനുള്ള അവകാശം നിലനിർത്തണമെന്ന് തന്ത്രി സമാജം ഹൈക്കോടതിയെ സമീപിച്ചു.

  • തന്ത്രിമാരുടെ അവകാശം നിഷേധിക്കപ്പെട്ടതിനെ ചോദ്യം ചെയ്യുക മാത്രമാണ് തന്ത്രി സമാജം ചെയ്തതെന്ന് പ്രസ്താവന.

View All
advertisement