Suresh Pillai | കൂട്ടുകാരന് സ്വന്തം മുഖം പോലും മനസിലായില്ല, തുണയായത് കസേര; 20 വർഷങ്ങൾക്ക് ശേഷം സിജുവിനെ സുരേഷ് പിള്ള കണ്ടെത്തി

Last Updated:

22 വർഷമായി കൂട്ടുകാരനെക്കുറിച്ച് ഒരു വിവരവുമില്ല എന്ന ഫേസ്ബുക്ക് പോസ്റ്റിനു പിന്നാലെ ആളെ കണ്ടെത്തി സുരേഷ് പിള്ള

സുരേഷ് പിള്ളയും അദ്ദേഹത്തിന്റെ പോസ്റ്റും
സുരേഷ് പിള്ളയും അദ്ദേഹത്തിന്റെ പോസ്റ്റും
ഇക്കഴിഞ്ഞ മെയ് 23ന് ഷെഫ് സുരേഷ് പിള്ള (Chef Suresh Pillai) ഒരു ഫേസ്ബുക്ക് ചിത്രം പോസ്റ്റ് ചെയ്തിരുന്നു. യൗവ്വനകാലത്തെ തന്റെ ചിത്രത്തിൽ അത്ര വ്യക്തതയില്ലാത്ത ഒരു മുഖം കൂടി കാണാം. അത് അദ്ദേഹത്തിന്റെ സുഹൃത്താണ്. പേര് സിജു. ‘സിജു, കണ്ണൂർ ഇരിട്ടി സ്വദേശിയാണ്! എന്റെ പിറകിൽ നിൽക്കുന്ന ചങ്ങായിയാണ്. കോഴിക്കോട് കാസിനോയിൽ എന്നോടൊപ്പം ജോലി ചെയ്ത കൂട്ടുകാരനാണ്.
ഇവനൊരു കത്ത് അയച്ചിട്ടാണ് ബാംഗ്ലൂരിൽ ജോലി തേടി ചെന്നത്. അവൻ ജോലി ചെയ്ത ചർച്ച് സ്ട്രീറ്റിലെ മാക് എന്ന റെസ്റ്റോറന്റിൽ അന്ന് വേക്കൻസി ഇല്ലായിരുന്നു, പകരം തൊട്ടടുത്തുള്ള കോക്കനട്ട് ഗ്രോവിൽ പറഞ്ഞുവിട്ടു! പിന്നീട് എല്ലാം ചരിത്രമാണ്. 22 വർഷമായി ഒരു വിവരവുമില്ല… ഗംഗാധരനെ നിങ്ങൾ കണ്ടെത്തിയപോലെ ഇവനെയും ഒന്ന് കണ്ടുപിടിക്കണം, അവനെ ഒന്ന് കെട്ടിപിടിക്കണം ഒരു നിർവാണ കൊടുക്കണം’ എന്ന് പിള്ള അന്ന് പോസ്റ്റിനു ക്യാപ്ഷനായി കുറിച്ചു.
കഷ്‌ടിച്ച് പത്തു ദിവസം തികയും മുൻപേ ആളെ കിട്ടി. കക്ഷി അബുദാബിയിലുണ്ട്. രസമെന്തെന്നാൽ, പിള്ള പോസ്റ്റ് ചെയ്ത ചിത്രത്തിലെ സ്വന്തം മുഖം ഇദ്ദേഹം തിരിച്ചറിഞ്ഞില്ല എന്നതാണ്. ക്ലൂ ആയി ഒരു കസേര സഹായിച്ചു.
advertisement
‘ഇരുപത് വർഷം മുന്നേയുള്ള കൂട്ടുകാരനെ കണ്ട് കിട്ടി..! അബുദാബിയിൽ ഒരു റെസ്റ്റോറന്റിൽ മാനേജരാണ് സിജു..! ചെക്കൻ ചുള്ളനായി, ഉടൻ തന്നെ കാണും..! ഏറ്റവും വലിയ രസം ആ ഫോട്ടോ കണ്ട് അവൻ പോലും തിരിച്ചറിഞ്ഞില്ല, കസേര കണ്ടാണ് അവനാണെന്ന് അവൻ ഉറപ്പിച്ചത്’ എന്ന് സുരേഷ് പിള്ള.
ഷെഫ് പിള്ള എന്നറിയപ്പെടുന്ന സുരേഷ് പിള്ള ഇപ്പോൾ ബ്രിട്ടീഷ് ഷെഫ് ആണ്. വീരസ്വാമിയും ജിംഖാനയും ഉൾപ്പെടെ 14 വർഷത്തോളം ലണ്ടനിലെ വിവിധ റെസ്റ്റോറന്റുകളിൽ ഷെഫ് ഡി പാർട്ടി, സോസ്-ഷെഫ്, ഷെഫ് ഡി ക്യുസിൻ എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചു. ഷെഫ് പിള്ളയ്ക്ക് ബ്രിട്ടീഷ് പൗരത്വമുണ്ട്. 2017ൽ ബ്രിട്ടീഷ് റിയാലിറ്റി ടിവി ഷോ മാസ്റ്റർഷെഫ്: ദി പ്രൊഫഷണൽസിൽ അദ്ദേഹം മത്സരിച്ചു. ദി റാവിസിന്റെ കോർപ്പറേറ്റ് ഷെഫും പാചക ഡയറക്ടറുമായി അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങി. റസ്റ്റോറന്റ് ഷെഫ് പിള്ള എന്ന ബ്രാൻഡിൽ സ്വന്തമായി റസ്റ്റോറന്റ് ശൃംഖലയും അദ്ദേഹം ആരംഭിച്ചു.
advertisement
Summary: Chef Suresh Pillai came up with a post after he managed to trace a long lost friend 23 years later. Named Sijo, this guy was present is a fading pic during his early days with hotel and hospitality management. The friend is in the business from Abu Dhabi
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Suresh Pillai | കൂട്ടുകാരന് സ്വന്തം മുഖം പോലും മനസിലായില്ല, തുണയായത് കസേര; 20 വർഷങ്ങൾക്ക് ശേഷം സിജുവിനെ സുരേഷ് പിള്ള കണ്ടെത്തി
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement