'ഒരു ടൈംപീസ്, അതില്‍ 12 മണി'; സസ്പെൻസ് നിറച്ച് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്; പിന്നാലെ വിശദീകരണവും

Last Updated:

"12 ആകണ്ടേ, ആയാല്‍ നല്ലത്, 12 ആകണം" എന്നായിരുന്നു ആ പോസ്റ്റ്. ഒപ്പം 12 മണി കാണിക്കുന്ന ഒരു ടൈംപീസിന്റെ ചിത്രവും മുഖ്യമന്ത്രിയുടെ ഓഫീസ് പങ്കുവെച്ചു.

സസ്പെൻസ് നിറച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റ്. "12 ആകണ്ടേ, ആയാല്‍ നല്ലത്, 12 ആകണം" എന്നായിരുന്നു ആ പോസ്റ്റ്. ഒപ്പം 12 മണി കാണിക്കുന്ന ഒരു ടൈംപീസിന്റെ ചിത്രവും മുഖ്യമന്ത്രിയുടെ ഓഫീസ് പങ്കുവെച്ചു. മിനുട്ടുകള്‍ക്കുള്ളില്‍ പോസ്റ്റ് ചര്‍ച്ചയായി. ആയിരത്തോളം കമന്റുകളും വന്നു. എന്താണ് സംഭവം എന്ന് അറിയാനുള്ള ജിജ്ഞാസയായിരുന്നു എല്ലാവർക്കും.
ഒടുവില്‍ സസ്‌പെന്‍സ് പൊളിച്ചു കൊണ്ട് വിശദീകരണ കുറിപ്പും വീഡിയോയും എത്തി. അതോടെയാണ് അഭ്യൂഹങ്ങള്‍ക്ക് വിരാമമായത്. സ്ത്രീകളിലെ അനീമിയ പ്രതിരോധ ഉദ്ഘാടനത്തിന്റെ ഭാഗമായുള്ള ബോധവത്കരണ കാമ്പയിനായിരുന്നു ഇത്. ആരോഗ്യമുള്ള ശരീരത്തിന് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് 12 എങ്കിലും വേണം. ഇല്ലെങ്കില്‍ ക്ഷീണം തളര്‍ച്ച ശ്വാസതടസ്സം, ബോധക്ഷയം, തൊലിയുടെ തിളക്കക്കുറവ്, ക്രമരഹിതമായ ആര്‍ത്തവം പോലുള്ള അവസ്ഥകള്‍ ഉണ്ടാക്കിയേക്കും. പഠനത്തില്‍ ശ്രദ്ധക്കുറവ്, പരീക്ഷകളിലെ പരാജയം, പ്രസവ സമയത്തെ അമിത രക്തസ്രാവം എന്നിവയിലേക്ക് വരെ ഇത് നയിക്കും.
advertisement
12 ആക്കുവാനായി ഇരുമ്പടങ്ങിയ ഭക്ഷണവും ഐഎഫ്എ ടാബ്ലറ്റുകളും വിറ്റമിന്‍സി അടങ്ങിയ ഭക്ഷണവും കഴിക്കണമെന്നുള്ള വിവരങ്ങളും വിശദീകരണ വീഡിയോയില്‍ നല്‍കുന്നുണ്ട്.
advertisement
"വിളർച്ചയെ അകറ്റി നിർത്താൻ ഹീമോഗ്ലോബിൻ നില നമുക്ക് 12 g/dI ആയി നിലനിർത്താം. ഈ സന്ദേശം എല്ലാവരും ഏറ്റെടുക്കുകയും മറ്റുള്ളവരുമായി പങ്കു വയ്ക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു", എന്നുള്ള കുറിപ്പും മുഖ്യമന്ത്രിയുടെ എഫ് ബി പേജിൽ പ്രത്യക്ഷപ്പെട്ടു. ഇതോടെയാണ് അഭ്യൂഹങ്ങൾക്ക് വിരാമമായത്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഒരു ടൈംപീസ്, അതില്‍ 12 മണി'; സസ്പെൻസ് നിറച്ച് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്; പിന്നാലെ വിശദീകരണവും
Next Article
advertisement
മഴ മുന്നറിയിപ്പ്; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
മഴ മുന്നറിയിപ്പ്; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
  • പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് ബുധനാഴ്ച എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി.

  • മുൻ നിശ്ചയിച്ച പൊതു പരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും മാറ്റമില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

  • കേരളത്തിലെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ട്, ചില ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

View All
advertisement