Viral Video ചെന്നായയുടെ കൂട്ടിൽ റോട്ട് വീലർ; അമ്പരന്ന് സന്ദർശകർ; മൃഗശാലയിൽ നിന്നുള്ള വീഡിയോ വൈറൽ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
കൂട്ടിൽ അടച്ചിരിക്കുന്ന നായ യഥാർത്ഥത്തിൽ സൂവിലെ കാവൽക്കാരൻ ആണെന്നും ചെന്നായയുടെ കൂട്ടിൽ അടച്ചത് താൽക്കാലികമാണെന്നും മൃഗശാലയിലെ ജീവനക്കാരൻ പറഞ്ഞു
നിങ്ങൾക്ക് എന്നെങ്കിലും നായയെയും ചെന്നായയെയും തമ്മിൽ മാറിപ്പോയിട്ടുണ്ടോ? എന്നാൽ ചൈനയിലെ ഹുബേ പ്രവിശ്യയിലുള്ള ഷിയാങ് വുഷൻ മൃഗശാലയിൽ എത്തിയവർ സ്വയം ചോദിക്കുന്നത് ഇതാണ്. ചെന്നായയുടെതെന്ന് അടയാളപ്പെടുത്തിയ കൂട്ടിൽ പക്ഷെ കണ്ടത് റോട്ട് വീലർ നായയെ. സൂ സന്ദർശിച്ചവരിൽ ഒരാളാണ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്തത്. പോസ്റ്റ് ചെയ്ത നിമിഷങ്ങൾക്കകം വീഡിയോ വൈറലായി. യൂട്യൂബിൽ 800 വ്യൂ തികയ്ക്കുമ്പോഴേക്കും നിരവധി പ്രതികരണങ്ങൾ വീഡിയോക്ക് ലഭിച്ചു.
ആ സാധുവായ പട്ടിയെ തുറന്നു വിടണമെന്ന് സൂ സന്ദർശിച്ചവരിൽ ഒരാൾ വീഡിയോക്ക് താഴെ കുറിച്ചു. ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ നേരെത്തെ ഉണ്ടായിരുന്ന ചെന്നായ പ്രായമായി ചത്തുവെന്ന് മൃഗശാല ജീവനക്കാരിൽ ഒരാൾ പറഞ്ഞതായി വീഡിയോ ഷൂട്ട് ചെയ്ത ഹ്യൂ ഒരു പ്രാദേശിക ചാനലിനോട് പറഞ്ഞു.
കൂട്ടിൽ അടച്ചിരിക്കുന്ന നായ യഥാർത്ഥത്തിൽ സൂവിലെ കാവൽക്കാരൻ ആണെന്നും ചെന്നായയുടെ കൂട്ടിൽ അടച്ചത് താൽക്കാലികമാണെന്നും മൃഗശാലയിലെ ജീവനക്കാരൻ ഒരു പ്രാദേശിക വാർത്ത ചാനലിനോട് വിശദീകരിക്കവേ പറഞ്ഞു. കോവിഡ് വ്യാപനത്തെ തുടർന്ന് സന്ദർശകരുടെ എണ്ണം വൻ തോതിൽ കുറഞ്ഞതോടെ പ്രധാന വരുമാന മാർഗമായ പ്രവേശന ഫീസിൽ വലിയ ഇടിവുണ്ടായി. ഇത് മൃഗശാലയെ സാമ്പത്തികമായി ഉലച്ചുവെന്ന സൂചനയും ജീവനക്കാരുടെ പ്രതികരണത്തിലുണ്ട്. സിംഹം, കടുവ എന്നിവയെയും ഇവിടെ സംരക്ഷിക്കുന്നുണ്ട്.
advertisement
ശാലയ്ക്കുള്ളിൽ മൃഗങ്ങളെ പരിപാലിക്കുന്നതുസംബന്ധിച്ച സംവാദങ്ങൾക്കും വീഡിയോ തിരി കൊളുത്തിയിട്ടുണ്ട്.
ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം ചെന്നായക്കൂട്ടിലേക്ക് നയിക്കുന്ന ബോർഡുകളും മറ്റും മാറ്റാൻ വനം വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ സോഷ്യൽ മീഡിയയിലൂടെ പൊതു സമൂഹത്തിൽ ചർച്ചയാവുന്നത് ഇത് ആദ്യമല്ല. നേരെത്തെ ഈജിപ്തിലെ ഒരു മൃഗശാല അധികൃതർ കഴുതകളെ ചായം പൂശി സീബ്രാകളായി അവതരിപ്പിച്ചത് മൃഗസ്നേഹികളെ ചൊടിപ്പിച്ചിരുന്നു. 2019 ൽ കാഡിസിലെ ഒരു കല്യാണ ചടങ്ങിൽ 2 കഴുതകളെ വെള്ളയും കറുപ്പും ചായം പൂശിയിരുന്നു.
advertisement
എന്നാൽ കഴിഞ്ഞ ദിവസമാണ് മൃഗങ്ങളോടുള്ള പീഡനത്തിന്റെ പേരിൽ ഗുജറാത്തിലെ കോടതി 3 വിനോദ സഞ്ചാരികളുൾപ്പെടെ 6 പേരെ 3 വർഷത്തെ ജയിൽ വാസത്തിന് ശിക്ഷിച്ചത്. 2018 ൽ ഗുജറാത്തിലെ ഗിർ വന മേഖലയിൽ ഒരു പെൺ സിംഹത്തെ ഭക്ഷണം കാട്ടി പ്രലോഭിപ്പിക്കുകയും നൽകാതെ പിന്തിരിയുകയും ചെയ്തതാണ് കേസ്. വൈൽഡ് ലൈഫ് നിയമമനുസരിച്ച് ഇത്തരം പ്രവൃത്തികൾ മൃഗങ്ങളോടുള്ള ക്രൂരതയായാണ് കണക്കാക്കുന്നത്. മാത്രമല്ല സംരക്ഷിത മേഖലയിൽ വന്യ മൃഗങ്ങളുമായി ഇടപെടുന്നതിലും ഭക്ഷണ സാധനങ്ങൾ ഉപയോഗിക്കുന്നതിലും വിലക്കുകളുമുണ്ട്. ഇതെല്ലം തെറ്റിച്ചതിന്റെ ഭാഗമായാണ് ശിക്ഷ.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 09, 2021 6:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Viral Video ചെന്നായയുടെ കൂട്ടിൽ റോട്ട് വീലർ; അമ്പരന്ന് സന്ദർശകർ; മൃഗശാലയിൽ നിന്നുള്ള വീഡിയോ വൈറൽ