'ആ എൽദോ ഞാനല്ല': 'പൊലീസ് മർദനത്തെ കുറിച്ച് കോൺഗ്രസ് എംഎൽഎ
'എംഎൽഎക്ക് എങ്ങനെയുണ്ട് എന്ന് ചോദിച്ച് നിരവധി ഫോൺകോളുകളാണ് ലഭിച്ചത്'
news18
Updated: July 23, 2019, 4:27 PM IST

'എംഎൽഎക്ക് എങ്ങനെയുണ്ട് എന്ന് ചോദിച്ച് നിരവധി ഫോൺകോളുകളാണ് ലഭിച്ചത്'
- News18
- Last Updated: July 23, 2019, 4:27 PM IST
കൊച്ചി: കൊച്ചിയിൽ ഐജി ഓഫീസിലേക്ക് മാർച്ച് നടത്തിയ സിപിഐ പ്രവർത്തകരെ പൊലീസ് തല്ലിച്ചതച്ചിരുന്നു. പ്രവർത്തകർക്കുമാത്രമല്ല, മൂവാറ്റുപുഴ എംഎൽഎയായ എൽദോ എബ്രഹാമിനും പൊലീസ് മർദനത്തിൽ പരിക്കേറ്റു. വൈപ്പിൻ ഗവ.കോളജിലെ എസ്.എഫ്.ഐ - എ.ഐ.വൈ.എഫ് സംഘർഷത്തിൽ പക്ഷപാതപരമായി നിലപാടെടുത്ത ഞാറയ്ക്കൽ സി.ഐയെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാർച്ച്. സിപിഐ ജില്ലാ സെക്രട്ടറി പി രാജു മാർച്ച് ഉദ്ഘാടനം ചെയ്ത ശേഷം പ്രവർത്തകർ ബാരിക്കേഡ് തള്ളി മാറ്റാൻ തുടങ്ങിയതോടെയാണ് പൊലീസ് ലാത്തിച്ചാർജ് നടത്തിയത്.
എംഎൽഎക്ക് പരിക്കേറ്റെന്ന് അറിഞ്ഞതോടെ പേരിലെ സാമ്യം കൊണ്ടാകണം, പലരും വിളിച്ചത് പെരുമ്പാവൂർ എംഎൽഎയായ എൽദോസ് കുന്നപ്പിള്ളിയെ. എംഎൽഎക്ക് എങ്ങനെയുണ്ട് എന്നറിയാൻ നിരവധിപേരാണ് തന്റെ ഫോണിലേക്കും ഓഫീസിലേക്കും വിളിച്ചതെന്ന് എൽദോസ് കുന്നപ്പിള്ളി പറയുന്നു. ഫോൺ നിർത്താതെ അടിച്ചതോടെയാണ് പെരുമ്പാവൂർ എംഎൽഎ ഫേസ്ബുക്കിൽ 'ആ എംഎൽഎ ഞാനല്ല' എന്ന് പോസ്റ്റിട്ടത്. സുഹൃത്തും സിപിഐ എംഎൽഎയുമായ എൽദോ എബ്രഹാമിനാണ് മർദനമേറ്റതെന്നും സ്നേഹത്തിനും കരുതലിനും നന്ദി രേഖപ്പെടുത്തുന്നതെന്നും എൽദോസ് കുന്നപ്പിള്ളി കുറിച്ചു.