കൊച്ചിയില്‍ സിപിഐ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച്; എല്‍ദോ എബ്രഹാം എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ലാത്തിയടി

Last Updated:

ഡിഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാര്‍ച്ചിനു നേരെയാണ് പൊലീസ് ലാത്തിവീശിയത്

കൊച്ചി: വൈപ്പിന്‍ കോളേജിലെ സംഘര്‍ഷത്തില്‍ ഞാറയ്ക്കല്‍ സിഐക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐ ഡിഐജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. എല്‍ദോ എബ്രഹാം എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ക്ക് ലാത്തിച്ചാര്‍ജ്ജില്‍ പരിക്കേറ്റു. കൊച്ചി റേഞ്ച് ഡിഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാര്‍ച്ചിനു നേരെയാണ് പൊലീസ് ലാത്തിവീശിയത്.
മാര്‍ച്ച് അക്രമാസക്തമായതോടെയാണ് പൊലീസ് ജലപീരങ്കിയും ലാത്തിച്ചാര്‍ജും പ്രയോഗിച്ചത്. മൂവാറ്റുപുഴ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയായിരുന്നു പൊലീസ് ലാത്തിച്ചാര്‍ജ്ജ്. വൈപ്പിന്‍ കോളേജിലെ സംഘര്‍ഷത്തില്‍ ഞാറയ്ക്കല്‍ സിഐ നടപടി സ്വീകരിച്ചില്ലെന്നും പക്ഷപാതപരമായി പെരുമാറുകയാണെന്നും ആരോപിച്ചായിരുന്നു സിപിഐയുടെ മാര്‍ച്ച്.
Also Read: ദമ്പതികള്‍ക്ക് മര്‍ദനം: പ്രതി ഒളിവില്‍; കേസെടുക്കുമെന്ന് വനിതാ കമ്മീഷനും എസ്പിയും
വൈപ്പിന്‍ കോളേജില്‍ കഴിഞ്ഞദിവസമാണ് എസ്എഫ്‌ഐ-എഐഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാത്. ഇതില്‍ പരിക്കേറ്റ എഐഎസ്എഫ് പ്രവര്‍ത്തകരെ സന്ദര്‍ശിക്കാനെത്തിയ സിപിഐ ജില്ലാ സെക്രട്ടറി പി രാജുവിനെ എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു.
advertisement
ഇന്ന് നടത്തിയ മാര്‍ച്ചിലും ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ള നേതാക്കളും പങ്കെടുത്തിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊച്ചിയില്‍ സിപിഐ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച്; എല്‍ദോ എബ്രഹാം എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ലാത്തിയടി
Next Article
advertisement
രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല; മൂന്നുദിവസം പോലീസ് കസ്റ്റഡിയിൽ; പരാതിക്കാരിയുടെ ദൃശ്യങ്ങളടങ്ങിയ ഫോൺ കണ്ടെത്താൻ ശ്രമം
രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല; മൂന്നുദിവസം പോലീസ് കസ്റ്റഡിയിൽ; ഫോൺ കണ്ടെത്താൻ ശ്രമം
  • രാഹുല്‍ മാങ്കൂട്ടത്തിലിനെ മൂന്നുദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു, ജാമ്യവായ്പ പരിഗണിച്ചില്ല

  • പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിച്ച് പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പ് ആരംഭിക്കും

  • പീഡനം നടന്ന ഹോട്ടലിലടക്കം രാഹുലിനെ എത്തിച്ച് തെളിവുകള്‍ ശേഖരിക്കാന്‍ പോലീസ് തീരുമാനിച്ചു

View All
advertisement