അരമണിക്കൂര്‍ വീതം 12 വീടുകളില്‍ ജോലിചെയ്യുന്ന പാചകക്കാരന് മാസം കിട്ടുന്നത് രണ്ടു ലക്ഷത്തിലേറെ രൂപ
- Published by:Nandu Krishnan
- news18-malayalam
Last Updated:
ഒരു അഭിഭാഷകയാണ് തന്റെ പാചകക്കാരന്‍ പ്രതിമാസം സമ്പാദിക്കുന്ന തുകയെക്കുറിച്ച് സോഷ്യൻ മീഡിയ പോസ്റ്റിലൂടെ വെളിപ്പെടുത്തിയത്
ദിവസം അരമണിക്കൂര്‍ വീതം 12 വീടുകളില്‍ പാചകം ചെയ്ത് പാചകക്കാരന്‍ ഒരു മാസം സമ്പാദിക്കുന്നത് രണ്ട് ലക്ഷത്തിലധികം രൂപ. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു അഭിഭാഷകയുടെ വെളിപ്പെടുത്തലില്‍ ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ ലോകം. ആയുഷി ദോഷി എന്ന അഭിഭാഷകയാണ് തന്റെ പാചകക്കാരന്‍ പ്രതിമാസം സമ്പാദിക്കുന്ന തുകയെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. തന്റെ പാചകക്കാരന്‍ ഒരു ദിവസം 30 മിനിറ്റ് ജോലി ചെയ്ത് ഒരു വീട്ടില്‍ നിന്ന് മാസം 18,000 രൂപ ഈടാക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. ദിവസം 10 മുതല്‍ 12 വീടുകളില്‍ ഇയാള്‍ ദിവസവും ജോലി ചെയ്യുന്നുണ്ടെന്ന് അവര്‍ വ്യക്തമാക്കി. എല്ലായിടത്തുനിന്നും തന്റെ പാചകക്കാരന് സൗജന്യമായി പ്രഭാതഭക്ഷണവും ചായയും ലഭിക്കുന്നുണ്ടെന്നും ദോഷി തന്റെ പോസ്റ്റില്‍ അവകാശപ്പെട്ടു.
അഭിഭാഷകയുടെ പോസ്റ്റില്‍ ചൂടേറിയ ചര്‍ച്ച
സാമൂഹികമാധ്യമമായ എക്‌സിലാണ് ദോഷി തന്റെ പോസ്റ്റ് പങ്കുവെച്ചത്. പാചകക്കാരന്റെ ശമ്പളം അതിശയോക്തി കലര്‍ന്നതാണെന്ന് ഒരാള്‍ അവകാശപ്പെട്ടു. ''പാര്‍ട്ട് ടൈമായി പാചകം ചെയ്യുന്നയാള്‍ക്ക് മാസം ഒരു വീട്ടില്‍ നിന്ന് 18,000 രൂപ ലഭിക്കുന്നുവെന്നത് അതിശയോക്തി കലര്‍ന്നതാണ്. ഗുരുഗ്രാമില്‍ പോലും ഇത് നാലായിരം മുതല്‍ 6000 രൂപവരെയാണ്,''ഒരാള്‍ പറഞ്ഞു.
പാചകക്കാരന്‍ പാചകത്തിനായി വെറും 30 മിനിറ്റ് മാത്രമെ എടുക്കുന്നുള്ളൂവെന്നത് വിശ്വസിക്കാന്‍ പ്രയാസമാണെന്ന് പലരും അഭിപ്രായപ്പെട്ടു. ''18,000 രൂപയെന്നതിനോട് യോജിക്കാനാകും? പക്ഷേ, 30 മിനിറ്റ്? 30 മിനിറ്റിനുള്ളില്‍ അദ്ദേഹം പാചകം ചെയ്യുന്നത് എന്താണ്? ചപ്പാത്തിയും പച്ചക്കറിയും മാത്രം പാചകം ചെയ്യുകയാണെങ്കില്‍ പോലും കുറഞ്ഞത് 45 മിനിറ്റെങ്കിലും വേണം,'' ഒരു ഉപയോക്താവ് പറഞ്ഞു.
advertisement
മറ്റൊരാള്‍ ഗുരുഗ്രാമിലെ ഒരു പാചകക്കാരന്റെ ശമ്പളവുമായി ഈ നിരക്ക് താരതമ്യം ചെയ്തു. ''ഞാന്‍ ഗുരുഗ്രാമിലാണ് താമസിക്കുന്നത്. പാചകക്കാര്‍ക്ക് 6000 രൂപ മുതല്‍ 12,000 രൂപ വരെ നല്‍കിയിട്ടുണ്ട്. സാധാരണയായി ഒരാള്‍ക്ക് 2500 രൂപ വെച്ച് ഒരു ദിവസം ഒരു മണിക്കൂര്‍ അല്ലെങ്കില്‍ ദിവസം രണ്ടു തവണ പാചകത്തിനായി വരുന്നു. ഇത്തരത്തില്‍ ദിവസം നാല് മുതല്‍ അഞ്ച് വീടുകളില്‍ വരെ ജോലി ചെയ്യുന്നു. ഇതിലൂടെ അവര്‍ 30000 രൂപ മുതല്‍ 60,000 രൂപ വരെ ഒരു മാസം വരുമാനം നേടുന്നു,'' മറ്റൊരാള്‍ പറഞ്ഞു.
advertisement
''നിങ്ങള്‍ക്ക് ഭക്ഷണം ഉണ്ടാക്കുന്നതിന് 30 മിനിറ്റ് ചെലവഴിക്കുന്ന ഒരാള്‍ക്ക് മാസം 18,000 രൂപ നല്‍കുന്നത് വഞ്ചനയാണ്. അല്ലെങ്കില്‍ ഇയാള്‍ പാചകക്കാരന്‍, ഡയറ്റീഷ്യന്‍, ന്യൂട്രീഷനിസ്റ്റ്, ബാരി അല്ലന്‍ എന്നിവരുടെ ഒരു മിശ്രിതമായിരിക്കും,'' മറ്റൊരു ഉപഭോക്താവ് പറഞ്ഞു.
അതേസമയം, ഒരു ദിവസം 10 മുതല്‍ 12 വീടുകളില്‍ വരെ ഈ പാചകക്കാരന്‍ എങ്ങനെയാണ് ജോലി ചെയ്യുന്നതെന്ന് പലരും ആകാംക്ഷപൂര്‍വം ചോദിച്ചു. ''30 മിനിറ്റിനുള്ളില്‍ മുഴുവന്‍ ഭക്ഷണവും പാകം ചെയ്യാന്‍ കഴിയുമെങ്കില്‍ അയാളെ ജാദുഗര്‍ എന്ന് വിളിക്കണം. ഒരു ദിവസം 12 വീടുകളില്‍ ജോലി പൂര്‍ത്തിയാക്കുന്നതിന് അദ്ദേഹം എന്ത് ബ്ലാക്ക് മാജിക്കാണ് കാണിക്കുന്നതെന്ന് എനിക്ക് അറിയണം,'' ഒരാള്‍ ആവശ്യപ്പെട്ടു.
advertisement
ഒരു പാചകക്കാരനും 30 മിനിറ്റിനുള്ളില്‍ ഭക്ഷണം ഉണ്ടാക്കാന്‍ കഴിയില്ലെന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു.
ഇന്ത്യയിലെ ഏറ്റവും ചെലവേറിയ നഗരങ്ങളിലൊന്നില്‍ ജീവിച്ചതിന്റെ അനുഭവമാണിതെന്ന് മറ്റൊരു പോസ്റ്റില്‍ ദോഷി പിന്നീട് അവകാശപ്പെട്ടു. അധികവരുമാനം നേടുന്ന ആളുകള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ പാചകക്കാര്‍ ഈടാക്കുന്ന തുകയാണ് താന്‍ പറഞ്ഞതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ''12 പേരടങ്ങുന്ന ഒരു കുടുംബത്തിന് ഒരു ദിവസം 2500 രൂപ ഈടാക്കുന്നത് അമിതവിലയല്ല, അവിടെ കാര്യങ്ങള്‍ എങ്ങനെ നടക്കുന്നുവെന്നതാണ് പ്രധാനം,'' ദോഷി പറഞ്ഞു.
advertisement
മുംബൈയിലെ ഉയര്‍ന്ന ജീവിതച്ചെലവും പാചകം പോലെയുള്ള സേവനങ്ങള്‍ക്ക് ഈടാക്കുന്ന തുകയും സംബന്ധിച്ച ചര്‍ച്ചയ്ക്ക് ഈ പോസ്റ്റ് കാരണമായി. ജോലി സമയം വര്‍ധിച്ചതും തിരക്കേറിയ ജീവിതശൈലിയും ആരോഗ്യകരമായ ഭക്ഷണക്രമത്തിലുള്ള ശ്രദ്ധ എന്നിവ മൂലം പലനഗരങ്ങളിലും പാചകക്കാര്‍ക്കും മറ്റ് പ്രൊഫഷണലുകള്‍ക്കുമുള്ള ആവശ്യം വര്‍ധിച്ചിട്ടുണ്ട്. ഇത് മിക്ക ഇടങ്ങളിലും ഉയര്‍ന്ന നിരക്ക് ഈടാക്കുന്നതിലേക്കും നയിച്ചിട്ടുണ്ട്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
August 07, 2025 8:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
അരമണിക്കൂര്‍ വീതം 12 വീടുകളില്‍ ജോലിചെയ്യുന്ന പാചകക്കാരന് മാസം കിട്ടുന്നത് രണ്ടു ലക്ഷത്തിലേറെ രൂപ