HOME /NEWS /Buzz / ബാങ്കിന് പറ്റിയ അബദ്ധം കാരണം ദമ്പതികളുടെ അക്കൗണ്ടിലെത്തിയത് കോടികൾ, പിന്നീട് സംഭവിച്ചത്!

ബാങ്കിന് പറ്റിയ അബദ്ധം കാരണം ദമ്പതികളുടെ അക്കൗണ്ടിലെത്തിയത് കോടികൾ, പിന്നീട് സംഭവിച്ചത്!

News18

News18

ജീവിതത്തിലെ വ്യത്യസ്തമായ  അനുഭവമായിരുന്നു സംഭവം എന്ന് അപ്രതീക്ഷിതമായി പണം ലഭിച്ച ഡാരൻ ജയിംസ് പറയുന്നു. ബാങ്ക് അക്കൗണ്ടിൽ ഇത്രയും പൂജ്യം ഞാൻ ജീവിതത്തിൽ ആദ്യമായി കാണുകയാണ്. മൂന്ന് ദിവസം മാത്രമേ നീണ്ടു നിന്നൊള്ളൂ എങ്കിലും കോടീശ്വരനായുള്ള അനുഭവം മനോഹരമായിരുന്നു എന്നും ജയിസ് പറഞ്ഞു.

കൂടുതൽ വായിക്കുക ...
  • Share this:

    ഒരു സുപ്രഭാതത്തിൽ കോടീശ്വരരായി മാറിയെന്ന കാര്യം അമേരിക്കയിലെ ലൂസിയാനായിൽ നിന്നുള്ള ദമ്പതികൾക്ക് ഇപ്പോഴും അവിശ്വസനീയമാണ്. അവിചാരിതാമായി 50 ബില്യൺ ഡോളറാണ് ദമ്പതികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് കഴിഞ്ഞ ദിവസം എത്തിയത്.

    ബട്ടോൺ റോഗിലെ റിയൽ എസ്റ്റേറ്റ് ഏജന്റായ ഡാരൻ ജെയിംസും ഭാര്യയുമാണ് ഒറ്റ ദിവസം കൊണ്ട് കോടിപതികളായത്. ഇടപാട് നടത്തുന്നതിനിടെ ബാങ്കിന് പറ്റിയ പിഴവാണ് വൻ തുക ഇവരുടെ അക്കൗണ്ടിലെത്താൻ ഇടയാക്കിയത്. ശനിയാഴ്ച്ചയായിരുന്നു സംഭവം. ബാങ്ക് ബാലൻസ് വലിയ രീതിയിൽ ഉയർന്നതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് 50 ബില്യൺ ഡോളർ തങ്ങളുടെ അക്കൗണ്ടിൽ എത്തിയ കാര്യ ഇരുവരും മനസിലാക്കുന്നത്.

    ബാങ്ക് അക്കൗണ്ടിൽ ധാരാളം പൂജ്യം കണ്ട നിമിഷം ഇരുവർക്കും അവിശ്വസനീയമായിരുന്നു. എന്നാൽ മൂന്ന് ദിവസം മാത്രമേ കോടിപതികളായി തുടരാൻ ഇരുവർക്കും സാധിച്ചുള്ളു. അക്കൗണ്ടിൽ എത്തിയ തുകയെക്കുറിച്ച് ഇരുവരും ബാങ്കിനെ അറിയിച്ചതിന് പിന്നാലെ മുഴുവൻ തുകയും ബാങ്ക് തിരിച്ചെടുത്തു. എന്നാൽ ഇത്രയും വലിയ തുക എങ്ങനെ അല്ലെങ്കിൽ എന്തുകൊണ്ടാണ് അക്കൗണ്ടിൽ എത്തി എന്ന കാര്യത്തെക്കുറിച്ച് ബാങ്ക് വിശദീകരിച്ചിട്ടില്ല.

    Also Read- Cold Case review | കോൾഡ് കേസ്: അതീന്ദ്രിയ സത്യങ്ങളും, ശാസ്ത്രവും, കുറ്റാന്വേഷണവും കൈകോർക്കുമ്പോൾ

    ജീവിതത്തിലെ വ്യത്യസ്തമായ  അനുഭവമായിരുന്നു സംഭവം എന്ന് അപ്രതീക്ഷിതമായി പണം ലഭിച്ച ഡാരൻ ജയിംസ് പറയുന്നു. ബാങ്ക് അക്കൗണ്ടിൽ ഇത്രയും പൂജ്യം ഞാൻ ജീവിതത്തിൽ ആദ്യമായി കാണുകയാണ്. മൂന്ന് ദിവസം മാത്രമേ നീണ്ടു നിന്നൊള്ളൂ എങ്കിലും കോടീശ്വരനായുള്ള അനുഭവം മനോഹരമായിരുന്നു എന്നും ജയിസ് പറഞ്ഞു.

    കോടിപതികളായ അനുഭവം എന്നും ഓർത്തിരിക്കാനായി അക്കൗണ്ടിന്റെ സ്ക്രീൻ ഷോട്ടുകളും ഇരുവരും കൈയിൽ സൂക്ഷിക്കുന്നുണ്ട്. പണം തങ്ങളുടേത് തന്നെ ആയിരുന്നുവെങ്കിൽ ധാരാളം സേവന പ്രവർത്തനങ്ങൾ നടത്തുമായിരുന്നു എന്നും ജയിംസ് പറയുന്നു. കുട്ടികൾക്ക് വേണ്ടിയും ആളുകളുടെ ചികിൽസകൾക്ക് വേണ്ടിയും തുക വിനിയോഗിക്കും. പലരുടെയും ജീവിതത്തിൽ നല്ല മാറ്റങ്ങൾ വരുത്താൻ സാധിക്കുന്നതായ കാര്യങ്ങൾ ചെയ്യുമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    ഇടപാടുകൾ നടത്തുമ്പോൾ ബാങ്കുകളുടെ ഭാഗത്ത് നിന്നും തെറ്റുകൾ പറ്റാൻ സാധ്യതയുണ്ട്. പക്ഷെ ഇത്തരം പിശകുകൾ ബാങ്കിനെ അറിയിക്കുക എന്നത് പ്രധാനമാണ്. തങ്ങളുടേത് അല്ലാത്ത പണം ഉപയോഗിച്ചാൽ ക്രിമിനൽ നടപടിയാണ് നേരിടേണ്ടി വരിക.

    2019 ൽ ബാങ്കിന് പറ്റിയ അബദ്ധത്തെ തുടർന്ന് അക്കൗണ്ടിലെത്തിയ തുക ചെലവഴിച്ച പെൻസിൽവാലിയയിൽ നിന്നുള്ള ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റോബർട്ട്, ടിഫിനി വില്യംസ് ദമ്പതികളുടെ അക്കൗണ്ടിലേക്ക് 120,000 അമേരിക്കൻ ഡോളറാണ് ( Rs 85,49,700) ബാങ്കിന് പറ്റിയ അബദ്ധത്തെ തുടർന്ന് എത്തിയത്. ഇതിൽ വലിയ ഒരു പങ്കും ഇരുവരും ചേർന്ന് ചെലവാക്കിയിരുന്നു. ആഡംബര വാഹനങ്ങളും മറ്റും വാങ്ങിയാണ് തുക ചെലവഴിച്ചിരുന്നത്. തെറ്റ് മനസിലാക്കിയ ബാങ്ക് ഇവരെ ബന്ധപ്പെട്ട് പണം തിരിച്ചു തരാൻ ആവശ്യപ്പെട്ടെങ്കിലും ഇരുവരും തയ്യാറായിരുന്നില്ല. പിന്നീടാണ് ഇരുവർക്കും എതിരെ ബാങ്ക് നിയമ നടപടി എടുത്തത്. മോഷണം ഉൾപ്പടെയുള്ള ക്രിമിനൽ കുറ്റമാണ് ഇരുവർക്കും എതിരെ ചാർജ് ചെയ്യപ്പെട്ടത്.

    First published:

    Tags: Bank account, US Dollar