കുമ്പളങ്ങി കായലിൽ വീണ്ടും ആ നീല വെളിച്ചം കണ്ടു; എന്താണ് ഈ കവര് അഥവാ ബയോലൂമിനസെൻസ് ?
- Published by:user_49
- news18-malayalam
Last Updated:
രാത്രിയായാൽ കായലിൽ ഓളങ്ങൾ ഉണ്ടാക്കി കവര് കാണാൻ എത്തുന്നവരുടെ തിരക്കാണ് കുമ്പളങ്ങിയിൽ
കുമ്പളങ്ങി നൈറ്റ്സ് എന്ന ഹിറ്റ് സിനിമയ്ക്കു ഒപ്പം ഹിറ്റായിരുന്നു പ്രതിഭാസം ഉണ്ട്. കവര് അഥവാ ബയോലൂമിനസെൻസ്. ചിത്രം കണ്ട് പുറത്തിറങ്ങിയ പലർക്കും കുമ്പളങ്ങി കായലിലെ ആ കാഴ്ച ഒരു അതിശയമായിരുന്നു. മാർച്ച് ഏപ്രിൽ മാസം ആയതോടെ കുമ്പളങ്ങി കായലിൽ വീണ്ടും കവര് എന്ന നീല വെളിച്ചം എത്തി.
ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ആണ് കവര് കൂടുതൽ നന്നായി കാണാൻ കഴിയുക എന്നാണ് കുമ്പളങ്ങിയിലെ പ്രദേശവാസികൾ പറയുന്നത്. വേനൽക്കാലത്ത് കായലിൽ ഉപ്പിന്റെ അളവ് വർദ്ധിക്കുന്നതും വെള്ളത്തിൻറെ കട്ടി കൂടുന്നതുമാണ് കവര് അഥവാ ബയോലൂമിനസെൻസ് എന്ന പ്രതിഭാസം ഉണ്ടാകാൻ കാരണം. ബാക്ടീരിയ ഫംഗസ് ആൽഗെ പോലുള്ള സൂക്ഷ്മജീവികൾ പുറപ്പെടുവിക്കുന്ന ചെറു പ്രകാശമാണ് ആണ് ഇത്. കാഴ്ചക്കാർക്ക് ഇത് കൗതുകം ആണെങ്കിലും ഈ ചെറുപ്രാണികൾക്ക് പ്രകാശം പുറപ്പെടുവിക്കുക ഒരു പ്രതിരോധ മാർഗം കൂടിയാണ്.
You may also like:'COVID19 LIVE Updates;പത്തനംതിട്ടയിൽ 9 പേർക്ക് കൂടി കോവിഡ് ഇല്ലെന്ന് സ്ഥിരീകരണം [NEWS]പതിമൂന്നുകാരന്റെ മരണം കൊലപാതകമെന്ന് പൊലീസ് ; അമ്മയും കാമുകനും അറസ്റ്റിൽ [PHOTO]കോവിഡ് 19: ഉപഭോക്താക്കള്‍ കുറയുന്നു; ഉപജീവനത്തിനായി നട്ടംതിരിഞ്ഞ് പശ്ചിമബംഗാളിലെ ലൈംഗികത്തൊഴിലാളികൾ [NEWS]
ഇരയേയും ഇണയേയും ആകർഷിക്കാനും ശത്രുക്കളിൽ നിന്ന് രക്ഷ നേടാനും ആണ് ഇവ നീലവെളിച്ചം ഉപയോഗിക്കുന്നത്. തണുത്ത വെളിച്ചം എന്നും ചിലർ ഇതിനെ പറയാറുണ്ട്. കായലിൽ ഇളക്കം ഉണ്ടാകുമ്പോഴാണ് നീല പ്രകാശം കൂടുതലായി കാണാൻ കഴിയുക. മഴക്കാലമായാൽ പിന്നെ ഈ പ്രതിഭാസം ഉണ്ടാകില്ല.കായലിൽ ഉപ്പിന്റെ അളവ് കൂടുന്നതിനനുസരിച്ച് കൂടുതൽ വ്യക്തമായി നീലവെളിച്ചം കാണാൻ കഴിയും. രാത്രിയായാൽ കായലിൽ ഓളങ്ങൾ ഉണ്ടാക്കി കവര് കാണാൻ എത്തുന്നവരുടെ തിരക്കാണ് കുമ്പളങ്ങിയിൽ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 16, 2020 12:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കുമ്പളങ്ങി കായലിൽ വീണ്ടും ആ നീല വെളിച്ചം കണ്ടു; എന്താണ് ഈ കവര് അഥവാ ബയോലൂമിനസെൻസ് ?

