മരുമകള്‍ ഭര്‍തൃപിതാവുമായി പ്രണയത്തിലായി; ഒടുവില്‍ സ്വത്തുതര്‍ക്കത്തെ ചൊല്ലി കൊലപ്പെടുത്താന്‍ ശ്രമം
- Published by:Sarika N
- news18-malayalam
Last Updated:
62-കാരനായ ഭര്‍തൃപിതാവുമായി ജീവിക്കാൻ യുവതി ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ചിരുന്നതായി പോലീസ് പറയുന്നു
ചില ബന്ധങ്ങള്‍ എല്ലാ സാമൂഹിക മാനദണ്ഡങ്ങളെയും വെല്ലുവിളിക്കുന്നവയാണ്. വിശ്വാസ വഞ്ചന, അന്തരാവകാശ തര്‍ക്കങ്ങള്‍, അക്രമം എന്നിവ കൂടി ഉള്‍പ്പെടുമ്പോള്‍ അവയുടെ അവസാനം ദുരന്തമായിരിക്കും കാത്തിരിക്കുന്നത്. അമേരിക്കയിലെ ഫ്‌ളോറിയില്‍ നിന്നുള്ള ഒരു കേസാണ് ഇപ്പോള്‍ വായനക്കാരെ ഇപ്പോള്‍ ഞെട്ടിപ്പിച്ചിരിക്കുന്നത്. യുവതിയായ മരുമകള്‍ തന്റെ ഭര്‍തൃപിതാവിനെ പ്രണയിക്കുകയും തുടര്‍ന്ന് ഭര്‍ത്താവിനെ ഉപേക്ഷിച്ച് വിവാഹേതരബന്ധം ആരംഭിക്കുകയും ചെയ്തതാണ് വാര്‍ത്ത. ഒടുവില്‍ ഇത് കൊലപാതക ശ്രമത്തിന്റെ വക്കിലെത്തുകയും ചെയ്തു.
ബ്രിട്ടീഷ് സ്വദേശിയും 62കാരനുമായ മാര്‍ക്ക് ഗിബ്ബണും 33കാരിയായ മരുമകള്‍ ജാസ്മിന്‍ വൈല്‍ഡുമായുള്ള പ്രണയബന്ധമാണ് ചര്‍ച്ചാ വിഷയം. ഇരുവരും തങ്ങളുടെ പങ്കാളികളെ ഉപേക്ഷിച്ച് ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങി. പലപ്പോഴും ഇവര്‍ രഹസ്യമായി കണ്ടുമുട്ടുകയും അവധിക്കാലം ആഘോഷിക്കുകയും ചെയ്തു. വൈകാതെ ഗിബ്ബണ്‍ ഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തി. ജാസ്മിനാകട്ടെ 2021ല്‍ ഭര്‍ത്താവ് അലക്‌സ് ഗിബ്ബണില്‍ നിന്നും വേര്‍പിരിഞ്ഞു. ഈ ബന്ധത്തില്‍ അവര്‍ക്ക് രണ്ടുകുട്ടികളുണ്ട്.
തുടക്കത്തില്‍ ഇരുവരും തങ്ങളുടെ പ്രണയബന്ധം നിഷേധിച്ചിരുന്നു. എന്നാല്‍ രണ്ടുവര്‍ഷത്തോളം ഇരുവരും പരസ്പരം കാണാറുണ്ടായിരുന്നു. ഇതിന് പുറമെ ഒരു കുടുംബമായി നിരവധി തവണ ഒന്നിച്ച് താമസിച്ച് അവധിയാഘോഷിക്കുകയും ചെയ്തിരുന്നതായും ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ ബന്ധം അറിഞ്ഞതോടെ കുടുംബത്തില്‍ വലിയ പൊട്ടിത്തെറികളുണ്ടാക്കി. അച്ഛനും മകനുമായുള്ള ബന്ധം വളരെയധികം വഷളായി.
advertisement
എന്നാല്‍ മാര്‍ക്കിന്റെയും ജാസ്മിന്റെയും പ്രണയബന്ധം സോള്‍ട്ടെറ റിസോര്‍ട്ടിലേക്കുള്ള ഒരു യാത്രക്കിടെ വലിയൊരു വഴിത്തിരിവിലെത്തി. മാര്‍ക്കും ജാസ്മിനും തമ്മില്‍ റിസോര്‍ട്ടിലെ പൂളില്‍വെച്ച് ചൂടേറിയ തര്‍ക്കമുണ്ടായതായി പോലീസ് പറഞ്ഞു. മാര്‍ക്ക് സ്വത്ത് വീതം വെച്ചത് സംബന്ധിച്ചാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്. താനുമായി ദീര്‍ഘകാല ബന്ധമുണ്ടായിരുന്നിട്ടും സ്വത്തിൽ തന്റെ പേര് ഉള്‍പ്പെടുത്താത്തത് ജാസ്മിനെ ചൊടുപ്പിച്ചതാണ് കാരണം..
ഇതിനിടെ ഗിബ്ബണ്‍ ജാസ്മിന്റെ തല പലതവണ വെള്ളത്തില്‍ പിടിച്ച് മുക്കുകയുണ്ടായി. തന്റെ ജീവന് ഭീഷണിയുണ്ടെന്നും ശ്വസിക്കാന്‍ താന്‍ വളരെയേറെ ബുദ്ധിമുട്ടിയതായും ജാസ്മിന്‍ പോലീസിനോട് പറഞ്ഞു. ഇതിനിടെ ജാസ്മിന്റെ 9 വയസ്സുള്ള മകള്‍ ഇടപെടാന്‍ ശ്രമിച്ചെങ്കിലും ഗിബ്ബണ്‍ കുട്ടിയെ തള്ളിമാറ്റി.
advertisement
തൊട്ടടുത്തുണ്ടായിരുന്ന രണ്ട് സ്ത്രീകളെ ജാസ്മിന്‍ സഹായത്തിനായി വിളിക്കുകയും രക്ഷപെടാന്‍ 911 എന്ന നമ്പറില്‍ വിളിക്കാന്‍ അപേക്ഷിക്കുകയും ചെയ്തു. തുടര്‍ന്ന് സ്ത്രീകള്‍ ഇടപെട്ടപ്പോള്‍ മാത്രമാണ് ഗിബ്ബണ്‍ ജാസ്മിനോടുള്ള ആക്രമണം നിര്‍ത്തിയത്. വൈകാതെ തന്നെ ഗിബ്ബണെ പോലീസ് അറസ്റ്റ് ചെയ്യുകയും കൊലപാതകശ്രമത്തിന് കേസെടുക്കുകയും ചെയ്തു.
ജാസ്മിന്റെ മൊഴി പോലീസ് സ്ഥിരീകരിച്ചു. താന്‍ മുങ്ങിമരിക്കുമെന്ന് കരുതിയിരുന്നതായും അവര്‍ മൊഴി നല്‍കി. ജാസ്മിന്റെ തല വെള്ളത്തില്‍ മുക്കിയതായി ഗിബ്ബണ്‍ പിന്നീട് പോലീസിനോട് സമ്മതിച്ചു. എന്നാല്‍, അവരെ കൊലപ്പെടുത്താന്‍ തനിക്ക് ഉദ്ദേശ്യമില്ലായിരുന്നതായും അയാള്‍ പറഞ്ഞു. ഇരുവരും മദ്യപിച്ചിരുന്നതായും തര്‍ക്കത്തിനിടെ ജാസ്മിന്‍ ആദ്യം തന്നെ അടിച്ചുവെന്നും ഗിബ്ബണ്‍ അവകാശപ്പെട്ടു.
advertisement
മരുമകളും ഭര്‍തൃപിതാവും തമ്മിലുണ്ടായ പ്രണയത്തിന്റെ പരിണിതഫലങ്ങള്‍ വലിയ നാശത്തിലേക്കാണ് നയിച്ചത്. ജാസ്മിന്റെ മുന്‍ ഭര്‍ത്താവ് അലക്‌സ് പിതാവില്‍ നിന്ന് അകന്നു കഴിയുകയാണ്. ഗിബ്ബണിനെ കാര്‍ കയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ഇയാള്‍ ജയിലില്‍ അടയ്ക്കപ്പെട്ടു. പിതാവും തന്റെ ഭാര്യയും തമ്മിലുള്ള പ്രണയബന്ധത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ അയാള്‍ക്ക് വളരെയധികം വേദനിച്ചതായി അവരുടെ ഒരു ബന്ധു പറഞ്ഞതായി ഡെയിലി മെയിലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രൊഫഷണല്‍ ലൈറ്റിംഗ് ടെക്‌നീഷ്യനാണ് മാര്‍ക്ക് ഗിബ്ബണ്‍. എട്ട് ലക്ഷം പൗണ്ട് വിലമതിക്കുന്ന വീട്ടില്‍ ഒറ്റയ്ക്കാണ് ഇപ്പോള്‍ ഇയാളുടെ താമസം.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
August 12, 2025 3:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
മരുമകള്‍ ഭര്‍തൃപിതാവുമായി പ്രണയത്തിലായി; ഒടുവില്‍ സ്വത്തുതര്‍ക്കത്തെ ചൊല്ലി കൊലപ്പെടുത്താന്‍ ശ്രമം