ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗൺ; ഇളവ് ഈ സേവനങ്ങൾക്കു മാത്രം
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ തുറക്കാനും അനുമതിയുണ്ട്.
തിരുവനന്തപുരം: ഞായറാഴ്ച സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ച് സർക്കാർ. എന്നാൽ ചരക്ക് വാഹനങ്ങളും അടിയന്തിരഘട്ടങ്ങളിൽ ഐശുപത്രിയിലേക്കുള്ള വാഹനങ്ങളും നിരത്തിലിറക്കാം. ജോലിക്കു പോകുന്ന സർക്കാർ ഉദ്യോഗസ്ഥർ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ, അവശ്യവിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ജീവനക്കാർ എന്നിവർക്ക് മാത്രമാണ് യാത്രാനുമതിയുള്ളത്. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ തുറക്കാനും അനുമതിയുണ്ട്.
You may also like:മദ്യ വിതരണത്തിനുള്ള ആപ്പ് രണ്ടു ദിവസത്തിനകം; തയാറാക്കുന്നത് സ്റ്റാർട്ടപ്പ് കമ്പനിയായ 'ഫെയർ കോഡ്' [NEWS]ലോക്ക് ഡൗണ്‍ കാലത്ത് എ.എ റഹീം അടുക്കളയിൽ; ഡി.വൈ.എഫ്.ഐക്ക് പാചക പുസ്തകം അയച്ച് യൂത്ത് കോൺഗ്രസ് [NEWS]മന്ത്രി എ.സി മൊയ്തീന് ക്വാറന്റീൻ ഇല്ല; ഈ മാസം 26 വരെ പൊതുപരിപാടികളില്‍ പങ്കെടുക്കരുതെന്ന് മെഡിക്കല്‍ ബോര്‍ഡ് [NEWS]
പാൽ സംഭരണം, വിതരണം, പത്രവിതരണം എന്നിവക്ക് വിലക്കില്ല. ആശുപത്രികൾ, മെഡിക്കൽ സ്‌റ്റോറുകൾ, ലാബുകൾ, അനുബന്ധ സ്ഥാപനങ്ങൾ എന്നിവയും പ്രവർത്തിക്കും. നടന്നും സൈക്കിളിലും യാത്ര ചെയ്യാം. ഹോട്ടലുകളിലെ ടേക്ക് എവേ കൗണ്ടറുകൾ രാവിലെ എട്ടുമുതൽ രാത്രി ഒമ്പതുവരെ പ്രവർത്തിക്കും. ഓൺലൈൻ ഡെലിവറി രാത്രി പത്തുവരെയും.
advertisement
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോർപറേഷൻ പരിധിയിലെ റോഡുകളിൽ കഴിഞ്ഞയാഴ്ച ഏർപ്പെടുത്തിയ നിയന്ത്രണം ഈ ഞായറാഴ്ചയും തുടരും. പുലർച്ച അഞ്ചുമുതൽ രാവിലെ പത്തുവരെയാണ് നിയന്ത്രണം. ഇവിടെ അടിയന്തരാവശ്യങ്ങൾക്ക് യാത്ര ചെയ്യാൻ പൊലീസിെൻറ പാസ് വാങ്ങണം.
സമ്പൂർണ ലോക് ഡൗൺ കർശനമായി നടപ്പാക്കാൻ ജില്ല പൊലീസ് മേധാവിമാർക്ക് ഡി.ജി.പി ലോക്നാഥ് ബെഹ്റ നിർദേശം നൽകി.
Location :
First Published :
May 16, 2020 10:00 PM IST