ആരാധകരെ ഞെട്ടിച്ച് പ്രിയ വാര്യര്‍; 72 ലക്ഷം ഫോളോവേഴ്സുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നീക്കം ചെയ്തു
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും വേഗത്തില്‍ ഒരു മില്യണ്‍ ഫോളോവേഴ്‌സിനെ നേടിയ ഇന്ത്യന്‍ സെലിബ്രിറ്റിയെന്ന റെക്കോഡും പ്രിയയ്ക്കായിരുന്നു
ഒരൊറ്റ സിനിമയിലെ ഗാനരംഗത്തിലൂടെ പ്രിയതാരമായി മാറിയ പ്രിയ വാര്യർ ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഇൻസ്റ്റഗ്രാം അക്കൗണ്ട് നീക്കം ചെയ്തു. 72 ലക്ഷം പേർ പിന്തുടരുന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് പ്രിയ നീക്കം ചെയ്തത്. ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ റെക്കോഡ് സ്വന്തമാക്കിയ മലയാളി താരം കൂടിയാണ് പ്രിയ പ്രകാശ് വാര്യര്‍.
ഒരു ചെറിയ ബ്രേക്ക് എടുത്തതാണെന്നും താൽക്കാലികമായി അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്താണെന്നുമാണ് പ്രിയ വ്യക്തമാക്കിയിരിക്കുന്നത്. ഉടൻ തിരിച്ചു വരുമെന്നും താരം പറയുന്നു.
2019ല്‍ റിലീസ് ചെയ്ത ഒമര്‍ ലുലുവിന്റെ 'ഒരു അഡാറ് ലവ്' എന്ന സിനിമയിലെ ഗാനരംഗത്തിലൂടെയാണ് പ്രിയ താരമായത്. ഒറ്റ ദിവസം കൊണ്ട് ആറ് ലക്ഷത്തിലധികം ഫോളോവേഴ്‌സിനെയാണ് പ്രിയ സ്വന്തമാക്കിയത്. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും വേഗത്തില്‍ ഒരു മില്യണ്‍ ഫോളോവേഴ്‌സിനെ നേടിയ ഇന്ത്യന്‍ സെലിബ്രിറ്റിയെന്ന റെക്കോഡും പ്രിയയ്ക്കായിരുന്നു. അടുത്തിടെ തന്റെ ചില ടിക്ക് ടോക്ക് വിഡിയോകള്‍ പ്രിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 16, 2020 11:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ആരാധകരെ ഞെട്ടിച്ച് പ്രിയ വാര്യര്‍; 72 ലക്ഷം ഫോളോവേഴ്സുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നീക്കം ചെയ്തു