ഇങ്ങനെയാണ് ജോലി മാറേണ്ടത് ! ഒരൊറ്റ ജോലി മാറ്റത്തിലൂടെ ശമ്പളം 5.5 ലക്ഷത്തില്‍ നിന്ന് 45 ലക്ഷമാക്കിയ യുവാവിനെ കണ്ട് പഠിക്കൂ

Last Updated:

ഒരൊറ്റ ജോലി മാറ്റത്തിലൂടെ ശമ്പളം 5.5 ലക്ഷത്തില്‍ നിന്ന് 45 ലക്ഷമാക്കിയ യുവാവിനെ കണ്ട് പഠിക്കൂ

News18
News18
കൃത്യമായ ഇടവേളകളില്‍ ജീവനക്കാർ പുതിയ ജോലിയിലേക്ക് മാറുന്നത് കോര്‍പ്പറേറ്റ് സംസ്‌കാരത്തില്‍ സര്‍വസാധാരണമായ കാഴ്ചയാണ്. ഉയര്‍ന്ന ശമ്പളവും മികച്ച സ്ഥാനക്കയറ്റവും അല്ലെങ്കില്‍ മറ്റ് അനുകൂല്യങ്ങളുമെല്ലാമാണ് ഇതിന്റെ കാരണം. ജോലി മാറുന്നതിലൂടെ ശരാശരി 30 മുതല്‍ 40 ശതമാനം വരെയും ചില സാഹചര്യങ്ങളില്‍ 100 ശതമാനം വരെയും ശമ്പളത്തില്‍ വര്‍ധന ലഭിക്കാറുണ്ട്.
എന്നാല്‍ ഒരൊറ്റ ജോലി മാറ്റത്തിലൂടെ ഒരാള്‍ക്ക് 700 ശതമാനത്തിലധികം ശമ്പള വര്‍ധനവുണ്ടായെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാകുമോ? ഡല്‍ഹി സ്വദേശിയായ ഒരു ടെക്കിയാണ് ഈ ഭാഗ്യം സ്വന്തമാക്കിയത്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ക്കാണ് ഒരൊറ്റ ജോലി മാറ്റത്തിലൂടെ ഇത്രയധികം ശമ്പള വർധനവുണ്ടായത്.
ഒരു പ്രമുഖ ടെക് കമ്പനിയിലെ വാര്‍ഷിക ശമ്പളമായ 5.5 ലക്ഷം രൂപയില്‍ നിന്ന് ഒരു വര്‍ഷം കൊണ്ട് തന്റെ ശമ്പളം 45 ലക്ഷം രൂപയായി ഉയര്‍ന്നുവെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ അദ്ദേഹം വെളിപ്പെടുത്തി. സാമൂഹിക മാധ്യമമായ എക്‌സിലാണ് അദ്ദേഹം ഇക്കാര്യം വെളുപ്പെടുത്തിയത്. എങ്ങനെയാണ് ശമ്പളം ഇത്രയധികം വര്‍ധിച്ചതെന്ന് നിരവധിപ്പേർ അദ്ദേഹത്തോട് തിരക്കി. സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്കാണ് ടെക്കിയുടെ പോസ്റ്റ് തിരി കൊളുത്തിയത്.
advertisement
ദേവേഷ് എന്ന ഡെവലപ്പര്‍ ഒരു വര്‍ഷം മുമ്പ് മാത്രമാണ് മുഴുവന്‍ സമയ കരിയര്‍ ആരംഭിച്ചത്. സാധാരണ ടെക്കികള്‍ക്ക് ലഭിക്കുന്ന ശമ്പളത്തോടെയാണ് അദ്ദേഹം ജോലി ആരംഭിച്ചതും. എന്നാല്‍, ഇപ്പോള്‍ ഒരു മുന്‍നിര ആഗോള ടെക് കമ്പനിയില്‍ തന്റെ വാര്‍ഷിക ശമ്പളം 45 ലക്ഷം രൂപയാണെന്ന് അദ്ദേഹം പോസ്റ്റിൽ അവകാശപ്പെട്ടു. തുടക്കത്തില്‍ തനിക്ക് ലഭിച്ച ശമ്പളത്തില്‍ നിന്ന് ഒന്‍പത് മടങ്ങ് ശമ്പളമാണ് ദേവേഷ് ഇപ്പോള്‍ നേടുന്നത്. ദേവേഷിന്റെ ഈ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയിലെ നിരവധി ഉപയോക്താക്കളില്‍ സംശയത്തിന് കാരണമായി. ഒറ്റയടിക്ക് ഇത്രയധികം ശമ്പളം വർധിക്കുമോ എന്നതാണ് അവരിൽ ഭൂരിഭാഗം ആളുകളും ദേവേഷിനോട് തിരക്കിയത്.
advertisement
അതേസമയം, ഉയര്‍ന്ന ശമ്പളത്തേക്കാള്‍ പുതിയ കാര്യങ്ങൾ പഠിച്ചെടുക്കുന്നതിന് മുന്‍ഗണന നല്‍കണമെന്ന് കരിയറിന്റെ ആദ്യഘട്ടത്തിനുള്ളവരോട് ദേവേഷ് പറയുന്നു. ഒരു ടെക്കി തന്റെ കരിയറിന്റെ തുടക്കത്തില്‍ മികച്ച പരിചയസമ്പത്ത് നേടുന്നതിന് മുന്‍ഗണന നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു. അപ്പോള്‍ ചിലപ്പോള്‍ കുറഞ്ഞ ശമ്പളമായിരിക്കും ഉണ്ടാകുകയെന്നും ദേവേഷ് പറഞ്ഞു. ജോലിയില്‍ മികച്ച വൈദഗ്ധ്യം നേടിക്കഴിഞ്ഞാല്‍ കഠിനാധ്വാനത്തിലൂടെയും ജോലിയിലെ ആത്മസമര്‍പ്പണത്തിലൂടെയും പ്രതിഫലത്തില്‍ ഗണ്യമായ വര്‍ധനവ് നേടാന്‍ കഴിയുമെന്നും ദേവേഷ് വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഇങ്ങനെയാണ് ജോലി മാറേണ്ടത് ! ഒരൊറ്റ ജോലി മാറ്റത്തിലൂടെ ശമ്പളം 5.5 ലക്ഷത്തില്‍ നിന്ന് 45 ലക്ഷമാക്കിയ യുവാവിനെ കണ്ട് പഠിക്കൂ
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement