നവരാത്രിയുടെ ഭംഗി കൂട്ടി വർഷങ്ങളായി മുടങ്ങാതെ ബൊമ്മക്കൊലു ഒരുക്കുന്ന മലയിൻകീഴ് സ്വദേശി
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
ദേവതകളെയും പുരാണ രംഗങ്ങളെയും പ്രതിനിധീകരിക്കുന്ന പാവകളെ തട്ടുകളിൽ അണിനിരത്തി, ഓരോ തട്ടിലും ഓരോ പ്രത്യേക പുരാണ രംഗം ചിത്രീകരിക്കുന്നു.
നവരാത്രി ആഘോഷങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ടതും എല്ലാവരുടെയും ശ്രദ്ധ ആകർഷിക്കുന്നതുമായ ഒന്നാണ് ബൊമ്മക്കൊലു ഒരുക്കുന്നത്. പ്രത്യേകിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ. തമിഴ് നാട്, കർണ്ണാടക, ആന്ധ്രാ പ്രദേശ് തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നവരാത്രി കാലങ്ങളിൽ ദേവീദേവന്മാരുടെ ബൊമ്മകൾ (പാവകൾ) അണിനിരത്തി നടത്തുന്ന ഒരു ആചാരമാണ് ബൊമ്മക്കൊലു. കേരളത്തിൽ പൂജവയ്പ്പ് ആഘോഷങ്ങൾ നടക്കാറുണ്ടെങ്കിലും ബൊമ്മക്കൊലു വീടുകളിൽ ഒരുക്കുന്നത് അത്ര സജീവമല്ല.
തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയായ രാജേഷും കുടുംബവും കാലങ്ങളായി ബൊമ്മക്കൊലു ഒരുക്കുന്നവരാണ്. രാജേഷും കുടുംബവും നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി മുടങ്ങാതെ ബൊമ്മക്കൊലു ഒരുക്കുന്നുണ്ട്. സുന്ദരമായ ബൊമ്മക്കൊലു കാഴ്ച രാജേഷിൻ്റെ സുഹൃത്തുക്കളെയും അയൽക്കാരെയും ഒക്കെ ആകർഷിക്കാറുണ്ട്. അടുത്ത സുഹൃത്തുക്കൾ ബൊമ്മക്കൊലു കാണാൻ രാജേഷിൻ്റെ വീട്ടിലെത്തും.

നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരമാണ് ബൊമ്മക്കൊലു ഒരുക്കുന്നത്. ദേവതകളെയും പുരാണ രംഗങ്ങളെയും പ്രതിനിധീകരിക്കുന്ന പാവകളെ തട്ടുകളിൽ അണിനിരത്തി, ഓരോ തട്ടിലും ഓരോ പ്രത്യേക പുരാണ രംഗം ചിത്രീകരിക്കുന്നു. ദുർഗ്ഗാദേവി മഹിഷാസുരനെ വധിച്ച് ധർമ്മത്തിൻ്റെ വിജയം ഉറപ്പിച്ചതിൻ്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ഉത്സവം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
October 01, 2025 3:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
നവരാത്രിയുടെ ഭംഗി കൂട്ടി വർഷങ്ങളായി മുടങ്ങാതെ ബൊമ്മക്കൊലു ഒരുക്കുന്ന മലയിൻകീഴ് സ്വദേശി