ലോക്ക് ഡൗൺ കാലത്ത് 93-കാരിക്ക് ബിയർ വേണം; ഒടുവിൽ ലഭിച്ചത് 150 കാൻ ബിയർ!

Last Updated:

93 year old Lady wants More beer | ഐ നീഡ് മോർ ബിയർ എന്ന പ്ലക്കാർഡുമേന്തി മറ്റൊരു കൈയിൽ ബിയർ കാനും പിടിച്ചുനിൽക്കുന്ന ചിത്രമായിരുന്നു ഇത്. തന്‍റെ കൈയിലുള്ള ബിയർ ശേഖരം ഉടൻ തീരുമെന്നും പുറത്തുപോയി വാങ്ങാൻ മറ്റ് മാർഗമില്ലെന്നുമായിരുന്നു വെറോനസിയുടെ പരിഭവം.

കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും ലോക്ക് ഡൌൺ തുടരുകയാണ്. ഇപ്പോൾ രോഗം ഏറ്റവും കൂടുതലായി പടർന്നുപിടിക്കുന്ന അമേരിക്കയിലും ലോക്ക് ഡൌൺ തുടരുന്നു. ഇതോടെ പലർക്കും അവശ്യസാധനങ്ങൾ ലഭ്യമാകാത്ത സ്ഥിതിയുണ്ട്. എന്നാൽ ബിയർ ലഭിക്കാത്തതിൽ ആശങ്കയുമായി ചിലർ രംഗത്തെത്തിയാലോ? അതുമൊരു 93 വയസുകാരി. അമേരിക്കയിലെ പെൻസിൽവാനിയയ്ക്കടുത്തുള്ള സെമിനോൾ സ്വദേശിനിയാണ് കൂടുതൽ ബിയർ വേണമെന്ന് ആവശ്യപ്പെട്ട രംഗത്തെത്തിയത്. തനിക്ക് ദിവസവും ഒരു കാൻ ബിയർ ലഭിക്കുന്നുണ്ടെന്നും, എന്നാൽ അത് മതിയാകില്ലെന്നും കൂടുതൽ ബിയർ വേണമെന്നുമായിരുന്നു ഇവരുടെ ആവശ്യം.
ഒലിവ് വെറോനസി എന്ന വൃദ്ധയുടെ ആവശ്യം സോഷ്യൽ മീഡിയയിൽ വൈറലായത് വളരെ പെട്ടെന്നായിരുന്നു. ഐ നീഡ് മോർ ബിയർ എന്ന പ്ലക്കാർഡുമേന്തി മറ്റൊരു കൈയിൽ ബിയർ കാനും പിടിച്ചുനിൽക്കുന്ന ചിത്രമായിരുന്നു ഇത്. തന്‍റെ കൈയിലുള്ള ബിയർ ശേഖരം ഉടൻ തീരുമെന്നും പുറത്തുപോയി വാങ്ങാൻ മറ്റ് മാർഗമില്ലെന്നുമായിരുന്നു വെറോനസിയുടെ പരിഭവം.
advertisement
പിറ്റ്സ്ബർഗ് സിബി‌എസിന്റെ അധീനതയിലുള്ള കെ‌ഡി‌കെ‌എ ടിവി അവരുടെ ഫേസ്ബുക്ക് പേജിൽ ഈ ഫോട്ടോ പോസ്റ്റ് ചെയ്തു, അത് 5 ദശലക്ഷത്തിലധികം പേർ കണ്ടു. കെ‌ഡി‌കെ‌എ ടിവി വെബ് പോർട്ടലിനോട് സംസാരിച്ച ഒലിവ് പറഞ്ഞു, “എന്റെ കൈവശം ബാക്കിയുണ്ടായിരുന്നത് 12 ക്യാനുകളായിരുന്നു, എല്ലാ രാത്രിയിലും എനിക്ക് ഒരു കാൻ ബിയർ വേണം. നിങ്ങൾക്കറിയാമോ, ബിയറിൽ വിറ്റാമിനുകളുണ്ട്, അത് അമിതമായി ഉപയോഗിക്കാത്തിടത്തോളം കാലം നിങ്ങൾക്ക് അത് നല്ലതാണ്”- വെറോനസി പറഞ്ഞു.
advertisement
You may also like:രണ്ടാംഘട്ട ലോക്ക് ഡൗൺ: ഏപ്രിൽ 20 മുതൽ ഇളവുകൾ ഇങ്ങനെ [NEWS]https://malayalam.news18.com/news/coronavirus-latest-news/covid-19-may-have-to-endure-social-distancing-until-2022-nj-228057.html [PHOTO]ഗുജറാത്തിൽ മതത്തിന്റെ അടിസ്ഥാനത്തിൽ കോവിഡ് വാർഡ്: സർക്കാർ ഉത്തരവെന്ന് വിശദീകരണം [NEWS]
ഏതായാലും ഒലിവ് വെറോനസിയുടെ ആവശ്യത്തിന് പരിഹാരമുണ്ടായത് വളരെ വേഗത്തിലായിരുന്നു. ഒരു പ്രമുഖ ബിയർ ബ്രാൻഡാണ് വെറോനസിയ്ക്ക് തുണയായി എത്തിയത് വൈകാതെ 15 കെയ്സ് ബിയർ അവരുടെ വീട്ടിലെത്തി. ഒരു കെയ്സിൽ പത്തുവീതം ബിയർ കാനുകളുണ്ടായിരുന്നു. ഏതായാലും ബിയർ ലഭിച്ചതോടെ അതീവ സന്തോഷവതിയാണ് വെറോനസി. GOT MORE BEER എന്ന പ്ലക്കാർഡ് അവർ ഉയർത്തിക്കാണിക്കുന്ന ചിത്രവും ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.
advertisement
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ലോക്ക് ഡൗൺ കാലത്ത് 93-കാരിക്ക് ബിയർ വേണം; ഒടുവിൽ ലഭിച്ചത് 150 കാൻ ബിയർ!
Next Article
advertisement
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
  • ലോക്ഭവൻ പുറത്തിറക്കിയ 2026 കലണ്ടറിൽ വി ഡി സവർക്കറുടെ ചിത്രം ഫെബ്രുവരി പേജിൽ ഉൾപ്പെടുത്തി

  • കെ ആർ നാരായണൻ, ചന്ദ്രശേഖർ ആസാദ്, രാജേന്ദ്ര പ്രസാദ് എന്നിവരുടെ ചിത്രങ്ങളും ഫെബ്രുവരിയിൽ ഉൾക്കൊള്ളുന്നു

  • മന്നത്ത് പത്മനാഭൻ, ഇഎംഎസ്, വൈക്കം മുഹമ്മദ് ബഷീർ, പ്രേംനസീർ തുടങ്ങിയവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്

View All
advertisement