നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ലോക സംഗീത ദിനത്തിൽ തമിഴ് ആർട്ടിസ്റ്റായ ധീക്കൊപ്പം 'എന്‍ജോയ് എൻജാമി' പുനഃസൃഷ്ടിച്ച് ഡി ജെ സ്നേക്ക്

  ലോക സംഗീത ദിനത്തിൽ തമിഴ് ആർട്ടിസ്റ്റായ ധീക്കൊപ്പം 'എന്‍ജോയ് എൻജാമി' പുനഃസൃഷ്ടിച്ച് ഡി ജെ സ്നേക്ക്

  'എൻ‌ജോയ് എൻ‌ജാമിയുടെ' റീ ക്രിയേറ്റ് ചെയ്ത പതിപ്പിൽ ഡി‌ജെ സ്‌നേക്കിന്റെ തനതായ ശൈലികളും ഇലക്ട്രോണിക് ഡാൻസ് ബീറ്റുകളുപയോഗിച്ച് തമിഴ്‌നാട്ടിലെ ജനങ്ങളെ സ്വാധീനിക്കുന്ന വ്യതിരിക്തമായ രീതികളുമുണ്ട്.

  DJ Snake_ Arist Dhee

  DJ Snake_ Arist Dhee

  • Share this:
   ഓഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ സ്‌പോട്ടിഫൈക്കായി 'എൻജോയ് എൻജാമി' എന്ന വൈറൽ ഗാനം റീ ക്രിയേറ്റ് ചെയ്യാൻ ഡിജെ സ്‌നേക്ക് തമിഴ് ആർട്ടിസ്റ്റ് ധീയുമായി സഹകരിക്കുന്നു. 'എൻ‌ജോയ് എൻ‌ജാമിയുടെ' റീ ക്രിയേറ്റ് ചെയ്ത പതിപ്പിൽ ഡി‌ജെ സ്‌നേക്കിന്റെ തനതായ ശൈലികളും ഇലക്ട്രോണിക് ഡാൻസ് ബീറ്റുകളുപയോഗിച്ച് തമിഴ്‌നാട്ടിലെ ജനങ്ങളെ സ്വാധീനിക്കുന്ന വ്യതിരിക്തമായ രീതികളുമുണ്ട്.

   ഡിജെ സ്‌നേക്ക് എന്ന സ്റ്റേജ് നാമത്തില്‍ അറിയപ്പെടുന്ന ഫ്രഞ്ച് റെക്കോർഡ് നിർമ്മാതാവും ഡി‌ജെയുമാണ് വില്യം സാമി എറ്റിയെൻ ഗ്രിഗാസിൻ. അദ്ദേഹത്തിന്റെ ഡാൻസ് / ഇലക്ട്രോണിക്, പോപ്പ്, റാപ്പ് എന്നിവ പ്രസിദ്ധ്മായ സംഗീത ശൈലികളിൽ ഉൾപ്പെടുന്നു. ഒരു നിർമ്മാതാവ് എന്ന നിലയിൽ മേജർ ലേസർ, ജസ്റ്റിൻ ബീബർ, സെലീന ഗോമസ്, ലോവ്, ജോർജ്ജ് മാപ്പിൾ, ലിൻ ജോൺ, ബൈപോളാർ സൺഷിൻ എന്നിവരുൾപ്പെടെയുള്ള കലാകാരന്മാർക്കൊപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

   പുതിയ സ്പോട്ടിഫൈ സിംഗിൾസ് സോങില്‍ ഡിജെ സ്‌നേക്ക് ബ്ലെന്‍ഡായ "ഇലക്ട്രോണിക് ഡാൻസ് ബീറ്റ്സില്‍" "തമിള്‍ ആരാധകവൃന്ദങ്ങളെ സ്വാധീനിച്ച വ്യതിരിക്തമായ ശൈലികൾ" ഉൾക്കൊള്ളുന്നുണ്ട്.

   ഇതിനകം നിലവിലുള്ള പാട്ടുകളിലേക്ക് ഒരു പുതിയ കാഴ്ചപ്പാട് കൊണ്ടുവരാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംഗീതജ്ഞരെ പ്രോത്സാഹിപ്പിക്കുന്ന സ്പോട്ടിഫൈ സിംഗിൾസ് സംരംഭത്തിൽ പുനർനിർമ്മിച്ച ഏറ്റവും പുതിയ ഗാനം ഇതാണ്.

   മുമ്പത്തെ സംയുക്ത സം രംഭങ്ങളില്‍ സാഹാബി, ജോജി ('ഗേറ്റ്സ് ടു ദി സൺ'), സെലിൻ ഡിയോൺ, ക്രിസ് ഐസക് ('വിക്കഡ് ഗെയിം'), R3HAB, ഗാറ്റുസോ ('ക്രീപ്പ്') എന്നിവ ഉൾപ്പെടുന്നു.

   2011 ൽ ലേഡി ഗാഗയുടെ 'ബോൺ ദിസ് വേ' ആൽബത്തിനായി ഡിജെ സ്നേക്ക് ഗാനം തയ്യാറാക്കുകയുണ്ടായി. ഇത് 2012 ഫെബ്രുവരിയിൽ ആ വർഷത്തെ ആൽബത്തിനുള്ള ഗ്രാമി നോമിനേഷൻ നേടി. "ഗവൺമെന്റ് ഹുക്കർ" എന്ന ഗാനത്തിന്റെ സഹനിർമാതാവായിരുന്നു ഡിജെ സ്നേക്ക്, ആൽബം പുറത്തിറങ്ങിയതിന് ശേഷം ലേഡി ഗാഗ ആരാധകർ ഇതിനെ ഏറ്റവും മികച്ച ഗാനമായി തിരഞ്ഞെടുത്തു. ആൽബം പുറത്തിറങ്ങിയതിനുശേഷം അതിന്റെ വിപണനം നിർത്താൻ ഇന്റർസ്‌കോപ്പ് റെക്കോർഡ്സ് തീരുമാനിക്കുന്നതിന് മുമ്പ് ഈ ഗാനം സിംഗിൾ ആയി റിലീസ് ചെയ്യേണ്ടതായിരുന്നു. കാനി വെസ്റ്റിന്റെ "ന്യൂ സ്ലേവ്സ്", അലൂനാ ജോർജിന്റെ "യു നോ യു ലൈക്ക് ഇറ്റ്", ഡക്ക് സോസിന്റെ "ഇറ്റ്സ് യു", മേജർ ലേസറിന്റെ "ബബിൾ ബട്ട്", ജൂനിയർ സീനിയറിന്റെ "മൂവ് യുവർ ഫീറ്റ്" എന്നിവ അദ്ദേഹം റീമിക്സ് ചെയ്തു. 2013 ൽ ഡിജെ സ്നേക്ക് പോൾ "ഡിജെ വൈറ്റ് ഷാഡോ" ബ്ലെയറിനൊപ്പം ലേഡി ഗാഗയുടെ ആർ‌ടി‌പി‌പി ആൽബത്തിൽ "സെക്സ്എക്സ് ഡ്രീംസ്", "ഡു വാട്ട് യു വാണ്ട്" എന്നിവയുൾപ്പെടെ മൂന്ന് ഗാനങ്ങൾ നിർമ്മിച്ചിട്ടുണ്ട്.

   "സ്‌പോട്ടിഫൈ സിംഗിൾസ് പ്രോഗ്രാമിന്റെ ഭാഗമായ ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ കലാകാരൻ എന്ന നിലയിലും അതും എന്റെ ആദ്യ സ്വതന്ത്ര സിംഗിൾ എന്ന നിലയിലും ഞാൻ വളരെ ആവേശത്തിലാണ്. ഡിജെ സ്‌നേക്ക് റീ ക്രിയേറ്റ് ചെയ്തതെന്തെന്ന് എല്ലാവരിലേക്കും എത്താനായി കാത്തിരിക്കുന്നു, കാരണം അത് അത്രക്കും ഗംഭീരമാണ് "ധീ ഒരു പ്രസ്താവനയിൽ പറഞ്ഞു .

   ധീ അവതരിപ്പിച്ച 'എൻജോയ് എൻജാമി' യില്‍ ഗാനരചയിതാവ് അറിവും പങ്കെടുക്കുന്നുണ്ട്, പ്രസ്തുത സംരംഭം നിര്‍മ്മിച്ചിരിക്കുന്നത് സന്തോഷ് നാരായണനാണ്. മാർച്ച് ഏഴിന് എ ആർ റഹ്മാൻ ആരംഭിച്ച സ്വതന്ത്ര പ്ലാറ്റ്ഫോമായ മജ്ജയിലാണ് ഇത് പുറത്തിറങ്ങിയത്. മാർച്ച് 10 ന് യൂട്യൂബിൽ പുറത്തിറങ്ങിയ മ്യൂസിക് വീഡിയോ 26 കോടിയിലധികം പേരാണ് ഇത് വിവിധ ഓൺലൈൻ പ്ലാറ്റഫോം വഴി കണ്ടത്.

   'എൻ‌ജോയ് എൻജാമി' എന്നതിന്റെ പുതിയ പതിപ്പ് ആസ്വദിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


   DJ Snake collaborates with Artist Dhee to recreate the viral Tamil rap 'Enjoy Enjaami'
   Published by:Naveen
   First published:
   )}