മിഠായിയെന്ന് കരുതി നായ കടിച്ചുകീറിയത് ഉടമയുടെ 3.32 ലക്ഷം രൂപ
- Published by:ASHLI
- news18-malayalam
Last Updated:
കാരി ലോയരടേയും ക്ലേറ്റണിന്റേയും സെസിൽ എന്ന് പേരുള്ള ഏഴു വയസ്സുള്ള വളർത്തു നായയാണ് ഈ പണി പറ്റിച്ചത്
നായയെ ഏറ്റവും വിശ്വസ്തനായ കൂട്ടുകാരനായാണ് കണക്കാക്കുന്നത്. മനുഷ്യനേക്കാൽ എന്തു കൊണ്ടും വിശ്വസിക്കാമെന്നും ചതിക്കില്ലെന്നുമെല്ലാമാണ് നായയെ പൊതുവിൽ പറയുന്നത്. എന്നാലിവിടെ ഒരു ഉടമയക്ക് തന്റെ അരുമയായ നായയിൽ നിന്നും വമ്പൻ പണി കിട്ടിയ സംഭവമാണ് സോഷ്യൽ മീഡിയിയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. പെൻസിൽവാനിയയിലാണ് സംഭവം. തന്റെ ഉടമ കഷ്ടപ്പെട്ട് സമ്പാദിച്ച പണമാണ് നായ മിഠായിയെന്ന് കരുതി കടിച്ചു കീറിയത്. കാരി ലോയ്ക്കും പങ്കാളിയായ ക്ലേറ്റണിനുമാണ് വളർത്തുനായയിൽ നിന്നും അപ്രതീക്ഷിതമായ പണി കിട്ടിയത്. 4,000 ഡോളർ (ഏകദേശം 3.32 ലക്ഷം രൂപ) വിലമതിക്കുന്ന ഒരു കെട്ട് നോട്ടുകളാണ് നായ കടിച്ചു കീറിയത്. സംഭവം തമാശയായി തോന്നുമെങ്കിലും, കാരിക്കും ക്ലേറ്റണിനും ഇത് ഒരു ഞെട്ടലിൽ കുറഞ്ഞതല്ല.
കഴിഞ്ഞമാസമാണ് സംഭവം. കാരി ലോയരടേയും ക്ലേറ്റണിന്റേയും സെസിൽ എന്ന് പേരുള്ള ഏഴു വയസ്സുള്ള വളർത്തു നായയാണ് ഈ പണി പറ്റിച്ചത്. അവർ രണ്ടുപേരും അതിനെ കുടുംബത്തിലെ ഒരു അംഗത്തെപ്പോലെയാണ് സ്നേഹിക്കുന്നത്. പ്രധാനപ്പെട്ട ചില ജോലികൾക്കായാണ് 4,000 ഡോളർ വീട്ടിൽ സൂക്ഷിച്ചിരുന്നത്. ഈ തുക അടുക്കള കൗണ്ടറിലെ ഒരു കവറിൽ സൂക്ഷിച്ചിരുന്നു. തന്റെ വിശ്വസ്ത വളർത്തുനായ അത് ഭക്ഷണമാണെന്ന് തെറ്റിദ്ധരിച്ച് ഇങ്ങനെ ചെയ്യുമെന്ന് ദമ്പതികൾ കരുതിയിരുന്നില്ല.
സംഭവദിവസം, കാരിയും ക്ലേയ്‌റ്റണും അവരുടെ വീട്ടിലെ മറ്റൊരു മുറിയിലായിരുന്നു. പെട്ടെന്ന്, ക്ലേയ്‌റ്റൺ വിളിച്ചുപറഞ്ഞു, “സെസിൽ പണം തിന്നു!” ആദ്യം, കാരി അത് വിശ്വസിച്ചില്ല, പക്ഷേ സ്വന്തം കണ്ണുകൊണ്ട് അത് കണ്ടപ്പോൾ അവൾ ഞെട്ടിപ്പോയി. കവർ മുഴുവൻ കീറിപ്പോയിരുന്നു, ചവച്ച നോട്ടുകളുടെ ചെറിയ കഷണങ്ങൾ അവിടെയും ഇവിടെയും ചിതറിക്കിടക്കുകയായിരുന്നു.
advertisement
സെസിൽ നോട്ടുകളുടെ കെട്ട് വിഴുങ്ങിയതായി മനസ്സിലായ ഉടൻ, അവർ അവനെ അത് ഛർദ്ദിക്കാനായി ശ്രമിച്ചു. എന്നാൽ എത്ര ശ്രമിച്ചിട്ടും നായ ഒന്നും പുറത്തു കൊണ്ടുവന്നില്ല. മണിക്കൂറുകളോളം കാത്തിരുന്നു, പക്ഷേ ശർദ്ദിക്കുന്നതിന്റെ ഒരു ലക്ഷണവും കണ്ടെത്തിയില്ല. ഒടുവിൽ, അവർ ഡോക്ടറെ വിളിച്ചു. ഡോക്ടർ സെസിലിനെ പരിശോധിച്ച് അദ്ദേഹം പൂർണ്ണമായും ആരോഗ്യവാനാണെന്ന് പറഞ്ഞു. ചിലപ്പോൾ നായ്ക്കൾ അത്തരം കാര്യങ്ങൾ ചെയ്യുമെങ്കിലും അവയുടെ ശരീരത്തിന് അത് ദഹിപ്പിക്കാനും കുറച്ച് സമയത്തിന് ശേഷം പുറന്തള്ളാനും കഴിയില്ലെന്ന് ഡോക്ടർ വിശദീകരിച്ചു. കാരി ലോ തന്റെ @oolalaw എന്ന ഹാൻഡിൽ വഴി സംഭവവും ദൃശ്യങ്ങളും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. ഈ സംഭവം സോഷ്യൽ മീഡിയയിൽ വൈറലായി, 2.5 ലക്ഷത്തിലധികം പേർ കണ്ടു, ആളുകൾ ഇതിന് രസകരമായ പ്രതികരണങ്ങളും നൽകി.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
March 29, 2025 8:44 AM IST