ക്രിക്കറ്റ് മത്സരത്തിനിടെ ഗ്രൗണ്ടില്‍ ബോള്‍ കടിച്ചെടുത്ത് നായയുടെ ഓട്ടം; വീഡിയോ വൈറല്‍
- Published by:Sarath Mohanan
- news18-malayalam
Last Updated:
അവസാനം നായ ബോള്‍ ക്രീസിലുള്ള ബാറ്റര്‍ക്ക് കൈമാറി. അപ്പോഴേക്കും നായയുടെ ഉടമയും ഗ്രൗണ്ടിലെത്തിയിരുന്നു.
ക്രിക്കറ്റ് മത്സരത്തിനിടെ ആരാധകര്‍ ആവേശം തലയ്ക്കു പിടിച്ച് ഗ്രൗണ്ടില്‍ ഇറങ്ങുന്നത് പുതിയ സംഭവമൊന്നുമല്ല. ഈയിടെ അവസാനിച്ച ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ മൂന്ന് ടെസ്റ്റുകളിലും സംഘാടകര്‍ക്ക് തലവേദന സൃഷ്ടിച്ച ജാര്‍വോയെ നാം കണ്ടിരുന്നു. എന്നാല്‍ ഗ്രൗണ്ടില്‍ നായ ഇറങ്ങിയതോടെ ഒരു ക്രിക്കറ്റ് മത്സരം തടസപ്പെട്ടതിന്റെ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വളരെ പെട്ടെന്ന് വൈറലായി.
ഓള്‍ അയര്‍ലന്‍ഡ് വനിതാ ട്വന്റി20 കപ്പ് സെമിഫൈനല്‍ മത്സരത്തിനിടെ ഗ്രൗണ്ടിലേക്ക് അതിക്രമിച്ചുകടന്ന ഒരു നായയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ താരം. ബ്രെഡിയും സിഎസ്എന്നും തമ്മിലുള്ള മത്സരത്തിന്റെ 9-ാം ഓവറിലാണു ഗ്രൗണ്ടില്‍ നര്‍മ മുഹൂര്‍ത്തങ്ങള്‍ അരങ്ങേറിയത്. 46-6 എന്ന സ്‌കോറില്‍ ബാറ്റു ചെയ്തിരുന്ന ടീമിനു ജയിക്കാന്‍ 21 പന്തില്‍ 27 റണ്‍സ് വേണം എന്നിരിക്കെയാണ് ഒരു നായ അപ്രതീക്ഷിതമായി ഗ്രൗണ്ടിലേക്ക് ഓടിക്കയറിയത്.
🐶 Great fielding…by a small furry pitch invader!@ClearSpeaks #AIT20 🏆 pic.twitter.com/Oe1cxUANE5
— Ireland Women’s Cricket (@IrishWomensCric) September 11, 2021
advertisement
മത്സരത്തിനിടെ നായ മൈതാനത്തിറങ്ങി എന്നത് മാത്രമല്ല, വിക്കറ്റ് കീപ്പറുടെ പാഴായ ത്രോയില്‍ നിന്ന് പന്ത് കടിച്ചെടുത്ത് ഓടുകയും ചെയ്തു. ഇതോടെ മത്സരം തടസപ്പെടുകയായിരുന്നു. അവസാനം നായ ബോള്‍ ക്രീസിലുള്ള ബാറ്റര്‍ക്ക് കൈമാറി. അപ്പോഴേക്കും നായയുടെ ഉടമയും ഗ്രൗണ്ടിലെത്തിയിരുന്നു. പന്ത് തിരികെ ഫീല്‍ഡിംഗ് ടീമിന് നല്‍കിയതോടെയാണ് മത്സരം പുനരാരംഭിക്കാന്‍ കഴിഞ്ഞത്.
'പിച്ചിലെ കുട്ടി അക്രമിയുടെ മികച്ച ഫീല്‍ഡിങ്' എന്ന അടിക്കുറിപ്പോടെ ക്രിക്കറ്റ് അയര്‍ലന്‍ഡ് ഈ വീഡിയോ ട്വീറ്റ് ചെയ്തു. വീഡിയോയ്ക്ക് രസകരമായ പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 46 റണ്‍സിനിടെ 6 വിക്കറ്റ് നഷ്ടമായി ടീം തകര്‍ച്ച നേരിടുന്ന സമയത്തു വാലറ്റത്തെ ഉശിരന്‍ പ്രകടനത്തെയാണു കോച്ച് ഉറ്റുനോക്കിയതെന്ന് ഒരു ആരാധകന്‍ ട്വീറ്റ് ചെയ്തു.
advertisement
47/6. Surely the coach would have wanted the tail to wag.
— Sandeep Iyer (@Just_Sandman) September 11, 2021
ഇത്തരം 'അക്രമികളെ' മാത്രമേ ഗ്രൗണ്ടിലേക്കു കടക്കാന്‍ അനുവദിക്കാവൂ എന്നും ജാര്‍വോകളെ അകറ്റി നിര്‍ത്തണമെന്നുമായിരുന്നു മറ്റൊരാളുടെ ട്വീറ്റ്.
The only kind of pitch invaders that should be allowed and should be actively encouraged. Not the Jarvos https://t.co/CzsFuoUNey
— Disgruntled (@Alpacaclucks) September 11, 2021
advertisement
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 13, 2021 9:36 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ക്രിക്കറ്റ് മത്സരത്തിനിടെ ഗ്രൗണ്ടില്‍ ബോള്‍ കടിച്ചെടുത്ത് നായയുടെ ഓട്ടം; വീഡിയോ വൈറല്‍